ജോയി കുളനട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോയി കുളനട
ജോയ് കുളനട.png
ജോയി കുളനട
ജനനം(1950-01-05)ജനുവരി 5, 1950
മരണം2015 ഒക്ടോബർ 19
ദേശീയതഇന്ത്യൻ
തൊഴിൽകാർട്ടൂണിസ്റ്റ്
ജീവിതപങ്കാളി(കൾ)രമണി
കുട്ടികൾനിതീഷ്
നീതു

കേരളത്തിലെ ഒരു കാർട്ടൂണിസ്റ്റ് ആയിരുന്നു ജോയി കുളനട.

ജീവിതരേഖ[തിരുത്തുക]

കോളേജ് വിദ്യാഭ്യാസകാലത്ത് ‘പന്തളീയൻ‘ എന്ന കോളജ് മാഗസിനിൽ സ്‌റ്റുഡന്റ് എഡിറ്ററായി വര ആരംഭിച്ചു. 1969-ൽ മലയാളനാട് വാരികയിലാണ് ആദ്യകാർട്ടൂൺ പ്രസിദ്ധീകരിച്ചത്.[1] നർമ്മഭൂമിയിലെ സൈലന്റ് പ്ലീസ്, മംഗളം വാരികയിലെ ‘മോർഫിംഗ് ‘എന്ന നിശബ്‌ദകാർട്ടൂൺ എന്നിവയിലൂടെ ജനശ്രദ്ധനേടി. കേരള അനിമേഷൻ അക്കാദമി ചെയർമാൻ, കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കേരള സർവകലാശാലയിൽനിന്നു ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തബിരുദം നേടി. വീക്ഷണം ദിനപത്രത്തിലൂടെ മാദ്ധ്യമരംഗത്ത് പ്രവേശിച്ചു. കനറാ ബാങ്കിലും 1977-ൽ അബുദാബി കൊമേഴ്‌സ്യൽ ബാങ്കിലും പ്രവർത്തിച്ചിട്ടുണ്ട്.[2] ഇന്ത്യയിലും വിദേശത്തുമായി വിവിധ പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂൺ വരച്ചിരുന്നു. നാലു പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളായ എമിറേറ്റ്‌സ് ന്യൂസ്, അറബി മാസികയായ അൽ- ഹദാഫ്, മംഗളം, മാതൃഭൂമി, മലയാളമനോരമ, മനോരാജ്യം തുടങ്ങിയവയിൽ കാർട്ടൂണുകൾ വരച്ചിട്ടുണ്ട്.

2015 ഒക്ടോബർ 19-നു് തന്റെ 65 ാം വയസ്സിൽ അർബുദം ബാധിച്ച് പത്തനംതിട്ടയിൽ വെച്ച് അദ്ദേഹം അന്തരിച്ചു.

കൃതികൾ[തിരുത്തുക]

 • ഗൾഫ് കോർണർ
 • സൈലൻസ് പ്ലീസ്
 • ബെസ്റ്റ് ഒഫ് സൈലൻസ് പ്ലീസ്
 • നേതാക്കളുടെ ലോകം

പുരസ്കാരങ്ങൾ[തിരുത്തുക]

 • ഹിന്ദുസ്ഥാൻ ടൈംസ് കാർട്ടൂൺ അവാർഡ്
 • മനോരമ തലവര പ്രൈസ്
 • മലങ്കര സഭ ബെസ്റ്റ് കാർട്ടൂണിസ്റ്റ് അവാർഡ്
 • വൈഎംസിഎ അവാർഡ്
 • സംസ്‌കാര സാഹിത പുരസ്‌കാരം
 • ജേയ്‌സീസ് ഹോളിസ്റ്റിക് ഫൗണ്ടേഷൻ അവാർഡ്
 • ജനയുഗം കാർട്ടൂൺ പ്രൈസ്
 • കാർട്ടൂൺ അക്കാദമി അവാർഡ്
 • കെ എസ് പിള്ള അവാർഡ്
 • കേരള ലളിതകലാ അക്കാദമി പുരസ്‌കാരം [3]

അവലംബം[തിരുത്തുക]

 1. "പ്രശസ്ത കാർട്ടൂണിസ്റ്റ് ജോയി കുളനട അന്തരിച്ചു". മനോരമ. ശേഖരിച്ചത് 19 ഒക്ടോബർ 2015.
 2. "കാർട്ടൂണിസ്റ്റ് ജോയി കുളനട അന്തരിച്ചു". ജന്മഭൂമി. ശേഖരിച്ചത് 19 ഒക്ടോബർ 2015.
 3. "മറുനാടൻ മലയാളി കാർട്ടൂണിസ്റ്റ് ജോയി കുളനട അന്തരിച്ചു; അവസാനിച്ചത് കാൻസറിന്റെ വേദന ഉള്ളിൽ ഒതുക്കി ചിരി പടർത്തി ജീവിച്ച അപൂർവ കലാകാരന്റെ ജീവിതം". ശേഖരിച്ചത് 19 ഒക്ടോബർ 2015.
"https://ml.wikipedia.org/w/index.php?title=ജോയി_കുളനട&oldid=2811876" എന്ന താളിൽനിന്ന് ശേഖരിച്ചത്