ജൊവാക്വിൻ ഫീനിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജൊവാക്വിൻ ഫീനിക്സ്
Joaquin Phoenix 2005.jpg
ജൊവാക്വിൻ ഫീനിക്സ്, 2005-ലെ ടൊറന്റോ ചലച്ചിത്രോൽസവത്തിൽ
ജനനംജൊവാക്വിൻ റാഫേൽ ബോട്ടം
(1974-10-28) ഒക്ടോബർ 28, 1974 (പ്രായം 45 വയസ്സ്)
സാൻ യുവാൻ, പ്യൂർട്ടോ റിക്കോ
മറ്റ് പേരുകൾലീഫ് ഫീനിക്സ്
തൊഴിൽനടൻ, music video director, ചലച്ചിത്ര നിർമ്മാതാവ്, സംഗീതജ്ഞൻ, സാമൂഹ്യപ്രവർത്തകൻ
സജീവം1982–തുടരുന്നു

ഒരു അമേരിക്കൻ അഭിനേതാവാണ് ജൊവാക്വിൻ റാഫേൽ ഫീനിക്സ് (ജനനം: 28 ഒക്റ്റോബർ 1974). മ്യൂസിക് വീഡിയോ സംവിധായകൻ, നിർമ്മാതാവ്, സംഗീതജ്ഞൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിലും അറിയപ്പെടുന്നു. ഗ്ലാഡിയേറ്റർ (2000) എന്ന ചലച്ചിത്രത്തിലെ സ്വേച്ഛാധിപതിയായ റോമൻ ഭരണാധികാരിയുടെ വേഷമാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. മികച്ച സഹനടനുള്ള അക്കാഡമി അവാർഡ്, ഗോൾഡൻ ഗ്ലോബ്, സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ്, ബാഫ്റ്റ തുടങ്ങിയ പ്രമുഖ അവാർഡുകൾക്കൊക്കെ ഈ പ്രകടനം നാമനിർദ്ദേശം ചെയ്യപ്പെട്ടു. വാക്ക് ദി ലൈൻ (2005) എന്ന ചിത്രത്തിലെ ജോണി കാഷിന്റെ വേഷത്തിലൂടെ അക്കാഡമി അവാർഡ്, ഗോൾഡൻ ഗ്ലോബ് എന്നിവയിൽ മികച്ച നടനുള്ള നാമനിർദ്ദേശവും നേടി. ഈ ചിത്രത്തിലൂടെ മികച്ച സൗണ്ട്ട്രാക്കിനുള്ള ഗ്രാമി പുരസ്കാരം ഫീനിക്സ് കരസ്ഥമാക്കി.

2013-ൽ പുറത്തിറങ്ങിയ ഹെർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്ക്കാർ നാമനിർദ്ദേശം ലഭിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൊവാക്വിൻ_ഫീനിക്സ്&oldid=2706997" എന്ന താളിൽനിന്ന് ശേഖരിച്ചത്