Jump to content

ജൊക്കോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജൊക്കോട്ട്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: സാപ്പിൻഡേൽസ്
Family: Anacardiaceae
Subfamily: Spondiadoideae
Genus: Spondias
Species:
S. purpurea
Binomial name
Spondias purpurea

കശുമാവും അമ്പഴവും മറ്റും ഉൾപ്പെടുന്ന 'ആനക്കാർഡിയേസേ' കുടുംബത്തിൽ പെട്ട ഒരു പുഷ്പിതസസ്യമാണ് ജൊക്കോട്ട് അഥവാ "സ്പൊണ്ടിയാസ് പർപ്യൂറിയ". അമേരിക്കൻ ഭൂഖണ്ഡത്തിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണ് അതിന്റെ സ്വദേശം. പ്രാചീന അമേരിക്കയിലെ നവ്വാട്ടിൽ ഭാഷയിൽ പഴം എന്നർത്ഥമുള്ള 'സൊക്കോട്ടിൽ' (xocotl) എന്ന വാക്കിൽ നിന്നാണ് 'ജൊക്കോട്ട്' എന്ന പേരുണ്ടായത്.[1] ജൊക്കോട്ട് എന്നതിനു പുറമേ ഇതിന് "റെഡ് മോംബിൻ", "പർപ്പിൾ മോംബിൻ", "പന്നിപ്പഴം", "സിരിഗ്വെല്ലാ", "സിനെഗ്വെല്ലാ" "സ്പാനിഷ് പഴം" എന്നീ പേരുകളും ഉണ്ട്.

വിവരണം

[തിരുത്തുക]
ജൊക്കോട്ട് പഴങ്ങൾ
ഫിലിപ്പീൻസിൽ മിന്ദനാവോ ദ്വീപിലെ ജൊക്കോട്ട് പഴം

പരമാവധി 25 അടി ഉയരം വയ്ക്കുന്ന ചെറുതോ ഇടത്തരം വലിപ്പമുള്ളതോ ആയ മരമാണ് ജൊക്കോട്ട്. ഹ്രസ്വമായ വരണ്ട കാലാവസ്ഥയിൽ ഇലകൾ അടരുമെങ്കിലും ഉടനേ തന്നെ പുതിയ ഇലകൾ വളരുന്നു; തെങ്ങോലയിലെന്ന പോലെ ഇലത്തണ്ടിനിരുവശത്തുമായി കുഞ്ഞിലകൾ ക്രമീകരിച്ചിരിക്കുന്നു. മൂന്നു മുതൽ അഞ്ചു സെന്റീമീറ്റർ വരെ നീളവും ഒന്നര മുതൽ രണ്ടു വരെ സെന്റീമീറ്റർ വീതിയുമുള്ള അവ എണ്ണത്തിൽ തണ്ടൊന്നിന് 7 മുതൽ 23 വരെ ഉണ്ടാകും. വലിയ കുലകളായി കാണപ്പെടുന്ന പൂക്കൾ ചെറുതും ചുവപ്പു കലർന്ന പർപ്പിൾ നിറമുള്ളവയുമാണ്. മൂന്നു മുതൽ അഞ്ചുവരെ സെന്റീമീറ്റർ നീളമുള്ള പഴത്തിന് അണ്ഡാകൃതിയാണ്. ഭക്ഷണയോഗ്യമായ മാസളഭാഗത്തിനുള്ളിൽ ഒരു കുരു മാത്രം കാണുന്നു. ഇളതായിരിക്കുമ്പോൾ പച്ച നിറമുള്ള പഴങ്ങൾക്ക് മൂപ്പെത്തിയാൽ ചുവപ്പോ, നീലച്ചുവപ്പോ(purple), മഞ്ഞയോ നിറം ആകാം.

ഉപയോഗം

[തിരുത്തുക]

ലോകമെമ്പാടും ഉഷ്ണമേഘാലാപ്രദേശങ്ങളിൽ ഈ ചെടി അതിന്റെ പഴത്തിനായി ഇപ്പോൾ വ്യാപകമായി കൃഷിചെയ്യപ്പെടുന്നു. മുമ്പേ അതില്ലാതിരുന്ന ഫിലിപ്പീൻസും നൈജീരിയയും പോലുള്ള നാടുകളിൽ അത് പ്രകൃതിയുടെ ഭാഗം തന്നെ ആയിരിക്കുന്നു. ഹായ്ത്തിയിൽ വടക്കും തെക്കുമുള്ള മലമ്പ്രദേശങ്ങളിൽ ഇത് ധാരാളമായുണ്ട്.

പഴങ്ങൾ പഴുത്ത ശേഷം അതേപടിയോ പച്ചയായിരിക്കുമ്പോൾ, ഉപ്പ്, വിനാഗിരി, നാരങ്ങാ നീര് എന്നിവയിൽ ഏതെങ്കിലും കൂട്ടിയോ കഴിക്കാം. പഴത്തിനകത്തുള്ള വലിയ കുരു ഭക്ഷിക്കാൻ പറ്റുന്നതല്ല. എൽ സാൽവദോറിൽ സാധാരണമായ ഒരു വിഭവം, പാനെല്ലാ, മാങ്ങ, ജൊക്കോട്ട് എന്നിവ ചേർത്തുണ്ടാക്കുന്ന മധുരപ്പാനി ആണ്.

അവലംബം

[തിരുത്തുക]
  1. Spanish Royal Academy Dictionary
"https://ml.wikipedia.org/w/index.php?title=ജൊക്കോട്ട്&oldid=2282668" എന്ന താളിൽനിന്ന് ശേഖരിച്ചത്