ജേഡ് (രത്നം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജേഡ് Jade
General
CategoryMineral
Formula
(repeating unit)
NaAlSi2O6 or Na(Al,Fe3+)Si2O6, Ca2(Mg,Fe)5Si8O22(OH)2
Identification
നിറംപച്ച, വെള്ള, ലാവെൻഡർ, മഞ്ഞ, നീല, കറുപ്പ്, ചുവപ്പ്, ഓറഞ്ച്, ചാരനിറം

ആഭരണങ്ങളും അലങ്കാരങ്ങളും ശില്പങ്ങളും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു തരം രത്നക്കല്ലാണ് ജേഡ്, Jade. പച്ചയാണ് പ്രധാന നിറം.  നെഫ്രൈറ്റ് (Nephrite), ജഡൈറ്റ് (Jadeite) എന്നീ രണ്ട് തരം ധാതു സംയുക്തങ്ങളിൽ നിന്നും ജേഡ് ലഭിയ്ക്കുന്നു. മികച്ച നിലവാരമുള്ള ലക്ഷണമൊത്ത ജേഡ് രത്നങ്ങൾക്ക് ഉയർന്ന നിലവാരമുള്ള വജ്രങ്ങളേക്കാൾ വിലക്കൂടുതലുണ്ട്.[1]

ലഭ്യത[തിരുത്തുക]

കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ സിലിക്കേറ്റ് ആണ് നെഫ്രൈറ്റ്. സോഡിയം, അലുമിനിയം എന്നിവയുടെ സിലിക്കേറ്റ് ആണ് ജഡൈറ്റ്. ഈ രണ്ട് ധാതു സംയുക്തങ്ങളിൽനിന്നാണ് ജേഡ് രത്നങ്ങൾ ലഭ്യമാകുന്നത്. നവീനശിലായുഗത്തിൽ കോടാലി, ആയുധങ്ങൾ, ചുറ്റിക എന്നീ ഉപകരണങ്ങൾ നിർമ്മിക്കാൻ ഇത് ആദ്യം ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. കറുത്തതും കൂടാതെ മനോഹരമായ തിളക്കമാർന്ന നിറങ്ങളുള്ളതിനാൽ ആഭരണങ്ങൾ മറ്റു അലങ്കാര വസ്തുക്കൾ എന്നിവയ്ക്ക് ഇവ അയ്യായിരം വർഷങ്ങൾക്കു മുൻപേ ഉപയോഗിച്ച് പോന്നു.  മരതകം കഴിഞ്ഞാൽ പച്ച നിറമുള്ള മറ്റൊരു രത്നം എന്നാണ് സാധാരണ അറിയപ്പെടുന്നെങ്കിലും, പച്ച, വെള്ള, ലാവെൻഡർ, മഞ്ഞ, നീല, കറുപ്പ്, ചുവപ്പ്, ഓറഞ്ച്, ചാരനിറം എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന നിറങ്ങളിൽ ജേഡ് ലഭ്യമാണ്.[2]

ചരിത്രം[തിരുത്തുക]

Jade Budha Sculpture from Shanghai Jade Budha Temple
Jade on display in Jade City, British Columbia, Canada
Dagger with jade hilt, India, 17th–18th century. Louvre

തുടക്കത്തിൽ എല്ലാ ജേഡ് രത്നങളും ഒരേ ധാതുക്കളിൽ നിന്നാണ് നിർമ്മിച്ചതെന്ന് കരുതപ്പെട്ടിരുന്നു. എന്നിരുന്നാലും, 1863-ൽ ഫ്രഞ്ചുകാരനായ അലക്സിസ് ദാമൂർ "ജേഡ്" എന്നറിയപ്പെടുന്ന വസ്തുവിനെ രണ്ട് വ്യത്യസ്ത ധാതുക്കളായി തിരിക്കാമെന്ന് കണ്ടെത്തി. ജഡൈറ്റ്, നെഫ്രൈറ്റ് എന്നിവയാണ് അവ. ഈ രണ്ട് വസ്തുക്കളെയും വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. "ജേഡ്" എന്ന പേര് ഇപ്പോഴും പല സമൂഹങ്ങളിലും വ്യവസായങ്ങളിലും അക്കാദമിക് വിഭാഗങ്ങളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വിലപിടിപ്പുള്ള രത്നവ്യാപാരത്തിൽ തിരിച്ചറിയുന്നതിനായി "ജഡൈറ്റ്" അല്ലെങ്കിൽ "നെഫ്രൈറ്റ്" എന്ന പദങ്ങൾ ആണ് ഉപയോഗിക്കുന്നത്. 1863 ൽ ശാസ്ത്രജ്ഞർ ജഡൈറ്റിനെയും നെഫ്രൈറ്റിനെയും വേർതിരിക്കുന്നതിന് വളരെ മുമ്പുതന്നെ ചൈനീസ് കരകൗശല വിദഗ്ധർഇത് മനസ്സിലാക്കി.

കൂടുതൽ കഠിനവും സാന്ദ്രവുമായ, മിനുസപ്പെടുത്തുമ്പോൾ കൂടുതൽ തിളക്കം കിട്ടുകയും ചെയ്യുന്ന ജേഡ് ബർമയിൽ നിന്ന് (ഇപ്പോൾ മ്യാൻമർ യൂണിയൻ) കണ്ടെത്തി ഇത്തരം ജേഡ്കൾക്കാണ് ഇപ്പോൾ ലോക വിപണിയിൽ കൂടുതൽ പ്രിയം. ലോകത്തിലെ ഏറ്റവും വലിയ ജേഡ് നിർമ്മാതാക്കളിൽ ഒരാളാണ് മ്യാൻമർ. മ്യാൻമാറിലും അമേരിക്കയിലുമാണ് ജേഡ് നിക്ഷേപം ഏറ്റവും കൂടുതൽ കണ്ടെത്തിയിട്ടുള്ളത് വടക്കൻ മ്യാൻമറിലെ മണ്ടാലെയെന്ന നഗരമാണ്, ലോകത്തിലെ ഏറ്റവും വലിയ ജേഡ് മാർക്കറ്റ്‌. ലക്ഷക്കണക്കിന് വിലയേറിയ കല്ലുകളുടെ വിപണനമാണ് പ്രതിദിനം അവിടെ നടക്കുന്നത്.[3]

മായൻ ക്ലാസിക് കാലഘട്ടത്തിലെ കൈകൊണ്ട് നിർമ്മിച്ച ജേഡ് രത്നങ്ങൾകൊണ്ടുള്ള ആഭരണങ്ങളും അലങ്കാരവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

ചൈനീസ് ജേഡ്[തിരുത്തുക]

ചൈന ജഡൈറ്റിന് പേരുകേട്ടതാണ്. ജഡൈറ്റിൽ നിന്നാണ് ഭൂരിഭാഗം ചൈനീസ് ജേഡുകളും ലഭ്യമാകുന്നത് ജേഡിൽ കൊത്തിയെടുത്ത ചൈനീസ് ഡ്രാഗണിന്റെ ചിത്രമാണ് പുരാവസ്തു രത്നശേഖരത്തിൽ ജേഡിന്റെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്ന ആദ്യ രുപം. അർദ്ധസുതാര്യവും സമൃദ്ധവും ആകർഷകവുമായ പച്ച നിറമുള്ള ജഡൈറ്റ് ചൈനക്കാർ കണ്ടെത്തുകയും ഈ മനോഹരമായ രത്നത്തിന് ഇംപീരിയൽ ജേഡ് എന്ന പേര് നൽകുകയും ചെയ്തു. അത് ഉയർന്ന നിലവാരമുള്ള കല്ലായി കണക്കാക്കപ്പെടുന്നു. അക്കാലത്ത് ചൈനയിൽ ഇംപീരിയൽ ജേഡിന്റെ ഉടമസ്ഥാവകാശം ചക്രവർത്തിക്ക് മാത്രമായിരുന്നു.

ജേഡ് ഇന്ത്യയിൽ[തിരുത്തുക]

രണ്ട് ധാതുക്കളും ലഭ്യമാണെങ്കിലും ഇന്ത്യ നെഫ്രൈറ്റിന് പേരുകേട്ടതാണ്. ഇന്ത്യയിൽ ജെഡിന്റെ ചരിത്രം ഹാരപ്പൻ കാലം മുതൽ കണ്ടെത്തിയിട്ടുണ്ട്. ജേഡിൽ കൊത്തിയെടുത്ത നിരവധി രൂപങ്ങൾ ഹാരപ്പൻ സൈറ്റുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുഗൾ രാജാക്കന്മാർ ജേഡിന്റെ കടുത്ത ആരാധകരായിരുന്നു. പാത്രങ്ങളും ആഭരണങ്ങളും യുദ്ധസാമഗ്രികളും അലങ്കാര വസ്തുക്കളും മുഗളന്മാരുടെ ശേഖരത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യൻ ജേഡിന്റെ കാഠിന്യവും ഈടുനിൽക്കുന്നതും ആയുധങ്ങൾക്കും ഉപകരണങ്ങൾക്കും വളരെ അനുയോജ്യമുള്ളതാണ്, പക്ഷേ ചൈനീസ് ജേഡിന് സമാനമായ ആത്മീയ പദവി അതിന് ലഭിച്ചിട്ടില്ല. ഇന്ന് ഇന്ത്യൻ ജേഡ് സാധാരണയായി നേർത്ത കഷ്ണങ്ങളാക്കി മുറിച്ച് ലോകമെമ്പാടും വിൽക്കപ്പെടുന്ന ആഭരണങ്ങളിൽ പതിപ്പിക്കുന്നുണ്ട്. ഈ രൂപത്തിൽ ഇത് വളരെ വിലപ്പെട്ടതായി കണക്കാക്കുന്നില്ല. എന്നാൽ പുരാതന കൊത്തുപണികൾ, ആഭരണങ്ങൾ എന്നിവയ്ക്ക് ലേലത്തിൽ ഉയർന്ന വിലയ്ക്ക് വിൽക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. https://geology.com/gemstones/jade/
  2. https://www.britannica.com/topic/jade-gemstone
  3. An article from Alex Preston : The smuggled stone that was once more precious than gold written by BBC.com
"https://ml.wikipedia.org/w/index.php?title=ജേഡ്_(രത്നം)&oldid=3319612" എന്ന താളിൽനിന്ന് ശേഖരിച്ചത്