മായൻ സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മായൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മായൻ ഭരണാധികാരിയായിരുന്ന പാസ്കൽ രണ്ടാമൻ അഥവാ മഹാനായ പാസ്കലിന്റെ രൂപം കൊത്തിയ കല്ല്

ക്രിസ്തുവിന് ശേഷം യുക്കാത്തൻ ഉപഭൂഖണ്ഡം, മെക്സിക്കൊ, ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ് തുടങ്ങിയ പ്രദേശങ്ങളിൽ നിലനിന്നിരുന്ന അമേരിക്കൻ-ഇൻഡ്യൻ സംസ്കാരമായിരുന്നു മായൻ സംസ്കാരം. ഇതിൻറെ കാലഘട്ടം ക്രിസ്തുവിന് ശേഷം 250 മുതൽ 900 വരെ നൂറ്റാണ്ടുകളാണെന്ന് കരുതുന്നു. കൃഷിയിൽ ഉപജീവനം നടത്തിയവരായിരുന്നു. പരുത്തി, മരച്ചീനി, ചോളം, മധുരക്കിഴങ്ങ്, പയറ് വർഗ്ഗങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാന കൃഷികൾ. അവർ എഴുത്ത് വശമുള്ളവരായിരുന്നു. ഹീറോഗ്ലിഫിക് എന്നാണ് അവരുടെ എഴുത്തിനെ പറയപ്പെടുന്നത്. ക്രിസ്തുവിന് ശേഷം 600 വരെ തികാലിലെ സ്കൈ ഭരണാധികളായിരുന്നു ഭരണം നടത്തിയിരുന്നത്. മായൻ സംസ്കാരത്തിൻറെ ഏറ്റവും വലിയ പ്രദേശങ്ങളായിരുന്നു ഇവർ ഭരിച്ചിരുന്നത്. 700 ആയപ്പോഴേക്കും മായൻ സംസ്കാരം അതിൻറെ സുവർണ്ണകാലഘട്ടത്തിൽ എത്തിച്ചേർന്നു. എ.ഡി. 900 ന് ശേഷം സ്പാനിഷ് അധിനിവേശം, ഭക്ഷണ ദൗർലഭ്യം തുടങ്ങിയ കാരണങ്ങളാൽ മായൻ സംസ്കാരം നശിച്ചു എന്നാണ് കരുതപ്പെടുന്നത്.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=മായൻ_സംസ്കാരം&oldid=2874067" എന്ന താളിൽനിന്ന് ശേഖരിച്ചത്