ജെറാർഡ് ടെർബോർച്
ദൃശ്യരൂപം
ജെറാർഡ് ടെർബോർച് | |
---|---|
ജനനം | December 1617 |
മരണം | 8 December 1681 |
ദേശീയത | Dutch |
അറിയപ്പെടുന്നത് | Painting |
ജെറാർഡ് ടെർബോർച് ഡച്ച് ചിത്രകാരനായിരുന്നു. 1617 ഡിസംബറിൽ സ്വോല്ലെയിൽ ജനിച്ചു. പിതാവ് ചിത്രകാരനായിരുന്നു.
ജീവിതരേഖ
[തിരുത്തുക]ചെറുപ്പത്തിലേതന്നെ ഇദ്ദേഹം ചിത്രമെഴുത്തു തുടങ്ങി. 8-9 വയസ്സുള്ളപ്പോൾ വരച്ചിട്ടുള്ളവയിൽത്തന്നെ മികച്ച ചിത്രങ്ങളുണ്ട്. ഹോളണ്ടിലെ സമ്പന്ന സമൂഹത്തിന്റെ ഛായാചിത്രങ്ങളും സാധാരണ ജനതയുടെ ജീവിത മുഹൂർത്ത ചിത്രീകരണങ്ങളും കൊണ്ട് വൈവിധ്യമാർന്നതാണ് ഇദ്ദേഹത്തിന്റെ കലാലോകം.
ഛായാചിത്രകാരൻ
[തിരുത്തുക]സാധാരണ ജിവിതചിത്രങ്ങളായിരുന്നു വരച്ചുതുടങ്ങിയത്. 1642-ലെ
- ക്യാമ്പ് സീൻ വിത്ത് സോൾജിയേഴ്സ് പ്ലേയിഗ് കാർഡ്സ്
- ബോയ് ഡിഫ്ലീയിഗ് എ ഡോഗ് തുടങ്ങിയവ ഉദാഹരണം.
പിൽക്കാല ഛായാചിത്രങ്ങൾ ഇദ്ദേഹത്തെ ആ രംഗത്തെ ഏറ്റവും പ്രമുഖനാക്കി. കാവ്യാത്മകമായ ഒരു ഭാവം ഓരോ ചിത്രത്തിനും നൽകാൻ ഇദ്ദേഹം ശ്രദ്ധിച്ചു. ജെറാർഡിന്റെ ഏറ്റവും പ്രസിദ്ധമായ ചിത്രം
- സ്വിയറിഗ് ഒഫ് ദി ഓഥ് ഒഫ് റാറ്റിഫിക്കേഷൻ ഒഫ് ദ് ട്രീറ്റി ഒഫ് മൂൻസ്റ്റർ (1648) ആണ്. ഇതിൽ സ്പെയിനും ഹോളണ്ടും തമ്മിലുണ്ടായ സമാധാനസന്ധിയുടെ ഒപ്പുവയ്ക്കൽ മുഹൂർത്തമാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്.
- ദ് ലറ്റർ
- ദ് കൺസേർട്ട്
- ഫാദേർലി അഡ്വൈസ്
- വുമൺ പീലിംഗ്
- പൊട്ടറ്റോസ്
തുടങ്ങിയവയാണ് മറ്റു പ്രമുഖ ചിത്രങ്ങൾ. 1681 ഡിസംബർ 8-ന് ഡിവെന്ററിൽ നിര്യാതനായി.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടെർബോർച്, ജെറാർഡ് (1617 - 81) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |