ജെയ്മി അലക്സാണ്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയ്മി അലക്സാണ്ടർ
ജെയ്മി 2013 ജനുവരിയിൽ ലണ്ടണിൽ, ദി ലാസ്റ്റ് സ്റ്റാൻഡിന്റെ പ്രീമിയറിന്റെ അവസരത്തിൽ.
ജനനം
ജെയ്മി ലോറൻ ടാർബുഷ്

(1984-03-12) മാർച്ച് 12, 1984  (40 വയസ്സ്)
തൊഴിൽനടി
സജീവ കാലം2001–ഇന്നുവരെ
ഒപ്പ്

ഒരു അമേരിക്കൻ നടിയാണ് ജെയ്മി അലക്സാണ്ടർ (ജനനം, ജയ്മി ലൌറൻ ടർബഷ്, മാർച്ച് 12, 1984)[1]. കൈലെ XY എന്ന ടെലിവിഷൻ പരമ്പരയിലെ ജെസ്സി, 2011 ൽ പുറത്തിറങ്ങിയ തോർ എന്ന സൂപ്പർ ഹീറോ സിനിമയിലെ സിഫ്, 2013 ൽ പുറത്തിറങ്ങിയ അതേ ചിത്രത്തിൻറെ തുടർച്ച, എജൻറ്സ് ഓഫ് S.H.I.E.L.D. എന്ന ടെലിവിഷൻ പരമ്പരയിലെ കഥാപാത്രം എന്നിവ അവതരിപ്പിച്ചതിൻറെ പേരിലാണ് അവർ ഏറെ പ്രശസ്തയായത്. 2015 മുതൽ, അവർ എൻബിസി പരമ്പരയായ ബ്ലൈൻഡ് സ്പോട്ടിലെ വേഷം അവതരിപ്പിച്ചിരുന്നു.

ആദ്യകാലം[തിരുത്തുക]

തെക്കൻ കരോലൈനയിലെ ഗ്രീൻവില്ലിൽ ജനിച്ച ജെയ്‌മി അലക്സാണ്ടർ, ടെക്സസിലെ ഗ്രേപ്‍വൈനിലേയ്ക്ക് താമസം മാറി. അഞ്ച് കുട്ടികളുള്ള ഒരു കുടുംബത്തിലെ ഏക പെൺകുട്ടിയായിരുന്നു അവർ.[2] അലക്സാണ്ടർ ആദ്യമായി ഗ്രേഡ് സ്കൂളിൽവച്ച് ഒരു നേരമ്പോക്കിനായി നാടകാഭിനയരംഗത്ത് പ്രവേശിച്ചു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ പാടാൻ കഴിയാത്തതിനാലാണ് നാടകവേദിയിൽ നിന്ന് താൻ പുറത്താക്കപ്പെട്ടതെന്ന് അലക്സാണ്ടർ പറഞ്ഞു. അതിനാൽ അവൾ കായികരംഗത്തേക്ക് പ്രവേശിച്ചു.[3] കോളിവില്ലെ ഹെറിറ്റേജ് ഹൈസ്‌കൂളിൽ[4] നിന്ന് ബിരുദം നേടിയ ശേഷം, ഒന്നര വർഷത്തിനുശേഷം, അഭിനയ ജീവിതം പിന്തുടരുന്നതിനായി ലോസ് ഏഞ്ചൽസിലേക്ക് താമസം മാറി.[5]

സിനിമകൾ[തിരുത്തുക]

ജെയ്മി 2011 മേയിൽ ഹോളിവുഡിൽ തോർ ചലച്ചിത്രത്തിന്റെ പ്രീമിയറിൽ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2004 സ്ക്വിറൽ ട്രാപ്പ് സാറ
2006 റെസ്റ്റ് സ്റ്റോപ്പ് നിക്കോൾ കാരോ
2006 ദ അദർ സൈഡ് ഹന്നാ തോംസൺ
2007 ഹല്ലോവ്ഡ് ഗ്രൌണ്ട് ലിസ് ചാമ്പേർസ്
2010 ലവ് & അദർ ഡ്രഗ്സ് കരോൾ Uncredited[6]
2011 തോർ സിഫ്
2012 ലൂസിയേർസ് ലൂസി ആറ്റ്വുഡ്
2013 സാവന്ന ലൂസി സ്റ്റബ്സ്
2013 ദ ലാസ്റ്റ് സ്റ്റാൻഡ് സാരാ ടോറൻസ്
2013 കൊളിഷൻ ടെയ്ലർ ഡോലൻ
2013 തോർ: ദ ഡാർക്ക് വേൾഡ് സിഫ്
2016 ബ്രോക്കൺ വോസ് ടാരാ ബ്ലൂം
2017 ലണ്ടൻ ഫീൽഡ്സ് ഹോപ് ക്ലിഞ്ച് Completed

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2005 ഇറ്റ്സ്് ആൾവേസ് സണ്ണി ഇൻ ഫിലാഡെൽഫിയ ടാമ്മി എപ്പിസോഡ്: "Underage Drinking: A National Concern"
2006 സ്റ്റൻഡോഫ് ബാരിസ്റ്റ എപ്പിസോഡ്: "Pilot"
2006–07 വാച്ച് ഓവർ മീ കൈറ്റ്ലിൻ പോർട്ടർ പ്രധാന റോൾ, 58 എപ്പിസോഡുകൾ
2007–09 കൈലെ XY ജെസ്സി ഹോളണ്ടർ പ്രധാന കഥാപാത്രം (seasons 2–3), 33 episodes
2009 ബോൺസ് മോളി ബ്രിഗ്ഗ്സ്് എപ്പിസോഡ്: "The Beaver in the Otter"
2009 CSI: മയാമി ജെന്ന യോർക്ക് എപ്പിസോഡ്: "Flight Risk"
2011 നർസ് ജാക്കീ ടൂണീ പെയ്റ്റൺ 3 എപ്പിസോഡുകൾ
2011 കവെർട്ട് അഫയേർസ് റീവാ ക്ലൈൻ 2 എപ്പിസോഡുകൾ
2011 ദ ബേർഡ്സ് ഓഫ് ആംഗർ ആന്നീ ഹ്രസ്വം
2012 പെർസെപ്ഷൻ നിക്കീ അറ്റ്കിൻസ് എപ്പിസോഡ്: "Messenger"
2014 അണ്ടർ ദ ഗൺ സ്വയം, ജഡ്ജ് എപ്പിസോഡ്: "Superhero Fashion"
2014–15 ഏജൻറ്സ്് ഓഫ് S.H.I.E.L.D. സിഫ് 2 എപ്പിസോഡുകൾ
2015–present ബ്ലൈൻഡ് സ്പോട്ട് ജെയിൻ ഡോ പ്രധാന കഥാപാത്രം
2015 ദ ബ്രിങ്ക് Lt. ഗയിൽ സ്വീറ്റ് Recurring role

അവലംബം[തിരുത്തുക]

  1. Rose, Lacey; O'Connell, Michael; Sandberg, Bryn Elise; Stanhope, Kate; Goldberg, Lesley (August 28, 2015). "Next Gen Fall TV: 10 Stars Poised for Breakouts". The Hollywood Reporter. Retrieved December 2, 2015.
  2. Pejkovic, Matthew (April 21, 2011). "Interview with Thor actors Jaimie Alexander and Tom Hiddleston". Trespass Magazine. Archived from the original on 2020-10-02. Retrieved August 16, 2011.
  3. VanAirsdale, S.T. (May 23, 2011). "Jaimie Alexander on Her Thor Breakthrough and Visions of Lara Croft". Movieline. Archived from the original on June 14, 2012. Retrieved January 5, 2019.
  4. Martindale, David (September 18, 2015). "Colleyville Heritage grad Jaimie Alexander inks starring role in NBC's 'Blindspot'". Fort Worth Star-Telegram – via www.star-telegram.com.
  5. "Jaimie Alexander Fan » Jaimie". jaimie-alexander.com. Archived from the original on 2015-02-12. Retrieved March 12, 2015.
  6. Martin, Michael (January 3, 2010). "Jaimie Alexander". Interview Magazine.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെയ്മി_അലക്സാണ്ടർ&oldid=3947789" എന്ന താളിൽനിന്ന് ശേഖരിച്ചത്