ജെയിംസ് മക്അവോയ്
ജെയിംസ് മക്അവോയ് | |
---|---|
ജനനം | ഗ്ലാസ്ഗോ, സ്കോട്ട്ലൻഡ് | 21 ഏപ്രിൽ 1979
ദേശീയത | സ്കോട്ടിഷ് |
തൊഴിൽ | നടൻ |
സജീവ കാലം | 1995 - ഇന്നുവരെ |
ജീവിതപങ്കാളി(കൾ) | ആൻ-മേരി ഡഫ്
(m. 2006; div. 2016) |
കുട്ടികൾ | 1 |
ജെയിംസ് മക്അവോയ് ജൂനിയർ (ജനനം 21 ഏപ്രിൽ 1979) ഒരു സ്കോട്ടിഷ് നടനാണ്. കൗമാരപ്രായത്തിൽ ദ നിയർ റൂമിൽ (1995) അഭിനയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം 2003 ൽ ചലച്ചിത്ര രംഗത്ത് സജീവമാകുന്നതുവരെ പ്രധാനമായും ടെലിവിഷൻ രംഗത്താണ് പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ടെലിവിഷൻ സൃഷ്ടികളിൽ ത്രില്ലർ സ്റ്റേറ്റ് ഓഫ് പ്ലേ, സയൻസ് ഫിക്ഷൻ മിനി-സീരീസ് ഫ്രാങ്ക് ഹെർബർട്ടിസ് ചിൽഡ്രൻ ഓഫ് ഡ്യൂൺ എന്നിവ ഉൾപ്പെടുന്നു. നിരവധി വെസ്റ്റ് എൻഡ് പ്രൊഡക്ഷനുകളിൽ അഭിനയിച്ച അദ്ദേഹം മികച്ച നടനുള്ള ലോറൻസ് ഒലിവിയർ അവാർഡിനായി മൂന്ന് നോമിനേഷനുകൾ നേടിയിട്ടുണ്ട്, കൂടാതെ ഗ്നോമിയോ ആൻഡ് ജൂലിയറ്റ്, അതിന്റെ തുടർച്ചയായ ഷെർലക് ഗ്നോംസ്, ആർതർ ക്രിസ്മസ് എന്നിവയുൾപ്പെടെയുള്ള അനിമേഷൻ ചിത്രങ്ങൾക്കായി ശബ്ദം നൽകിയിട്ടുണ്ട്.
2003 ൽ മക്അവോയ് ബോളിവുഡ് ക്വീൻ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. ഇതിനെത്തുടർന്ന് ദി ക്രോണിക്കിൾസ് ഓഫ് നാർനിയ: ദി ലയൺ, ദി വിച്ച് ആൻഡ് വാർഡ്രോബ് (2005) എന്ന ചലച്ചിത്രത്തിൽൽ മിസ്റ്റർ ടംനസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. കെവിൻ മക്ഡൊണാൾഡിന്റെ ദ ലാസ്റ്റ് കിംഗ് ഓഫ് സ്കോട്ട്ലൻഡ് (2006) എന്ന നാടകത്തിലെ അദ്ദേഹത്തിന്റെ പ്രകടനം മികച്ച സഹനടനുള്ള ബാഫ്റ്റ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടി. നിരൂപക പ്രശംസ നേടിയ അറ്റോൺമെന്റ് (2007) എന്ന റൊമാന്റിക് നാടക യുദ്ധ ചിത്രത്തിലെ പ്രകടനം അദ്ദേഹത്തിന് ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശവും രണ്ടാമത്തെ ബാഫ്റ്റ നാമനിർദ്ദേശവും നേടികൊടുത്തു. പിന്നീട് വാണ്ടഡ് (2008) എന്ന ആക്ഷൻ ത്രില്ലറിൽ പുതുതായി പരിശീലനം ലഭിച്ച ഒരു കൊലയാളിയായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
2011 ൽ എക്സ്-മെൻ: ഫസ്റ്റ് ക്ലാസ് (2011) എന്ന സൂപ്പർഹീറോ ചിത്രത്തിൽ പ്രൊഫസർ ചാൾസ് സേവ്യറായി മക്അവോയ് അഭിനയിച്ചു, എക്സ്-മെൻ: ഡെയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് (2014), എക്സ്-മെൻ: അപ്പോക്കാലിപ്സ് (2016), ഡെഡ്പൂൾ 2 (2018), ഡാർക്ക് ഫീനിക്സ് (2019) എന്നീ ചിത്രങ്ങളിൽ ഈ വേഷം മക്അവോയ് തുടർന്നും അവതരിപ്പിച്ചു.[1] ക്രൈം കോമഡി-നാടക ചിത്രമായ ഫിൽത്ത് (2013) ൽ മക്അവോയ് അഭിനയിച്ചു, ഇതിനായി ബ്രിട്ടീഷ് സ്വതന്ത്ര ചലച്ചിത്ര അവാർഡിലെ മികച്ച നടനുള്ള പുരസ്കാരം നേടി.[2] 2016 ൽ എം. നൈറ്റ് ശ്യാമളന്റെ സ്പ്ലിറ്റ് എന്ന ചിത്രത്തിൽ 23 ഇതര വ്യക്തിത്വങ്ങളുള്ള കെവിൻ ക്രംബ് എന്ന വ്യക്തിയെ അദ്ദേഹം അവതരിപ്പിച്ചു, ഇതിന് നിരൂപക പ്രശംസ ലഭിച്ചു[3][4] , പിന്നീട് 2019 ൽ ഈ ചിത്രത്തിന്റെ തുടർച്ചയായ ഗ്ലാസ് എന്ന ചിത്രത്തിൽ ഈ വേഷം വീണ്ടും അവതരിപ്പിച്ചു.
ചെറുപ്പകാലം
[തിരുത്തുക]സൈക്യാട്രിക് നഴ്‌സ് എലിസബത്തിന്റെയും ബിൽഡർ ജെയിംസ് മക്അവോയി സീനിയറുടെയും മകനായി 1979 ഏപ്രിൽ 21 ന് ഗ്ലാസ്‌ഗോയിൽ ജെയിംസ് മക്അവോയ് ജനിച്ചു.[5] റോമൻ കത്തോലിക്കനായിട്ടാണ് അദ്ദേഹം വളർന്നത്.[6] ഏഴാമത്തെ വയസ്സിൽ മാതാപിതാക്കൾ വിവാഹമോചനം നേടി. മക്അവോയിയുടെ അമ്മയുടെ ആരോഗ്യനില മോശമായിരുന്നു, തുടർന്ന് അദ്ദേഹത്തെ ഗ്ലാസ്‌ഗോയിലുള്ള അമ്മയുടെ മാതാപിതാക്കളുടെ അടുത്തു താമസിക്കാൻ അയച്ചു. മക്അവോയിക്ക് ജോയ് എന്ന് പേരുള്ള ഒരു സഹോദരിയും ഡൊണാൾഡ് എന്ന ഒരു ഇളയ അർദ്ധസഹോദരനുമുണ്ട്. കുട്ടിക്കാലം മുതൽ അദ്ദേഹം പിതാവുമായി അടുത്തിടപഴുകിയിട്ടില്ല. ഗ്ലാസ്‌ഗോയിലെ ജോർദാൻഹിൽ പ്രദേശത്തെ കത്തോലിക്കാ സെന്റ് തോമസ് അക്വിനാസ് സെക്കൻഡറി സ്‌കൂളിൽ പഠിച്ച അദ്ദേഹം പൗരോഹിത്യത്തിൽ ചേരുന്നതിനെക്കുറിച്ച് ഇടക്കാലത്തു ആലോചിച്ചു. വിദ്യാഭ്യാസകാലത്ത് അദ്ദേഹം ഒരു പ്രാദേശിക ബേക്കറിയിൽ ജോലി ചെയ്തു.[7]
സ്വകാര്യ ജീവിതം
[തിരുത്തുക]ഷെയിമ്ലെസ്സ് എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചിരുന്ന കാലത്തു സഹനടിയായിരുന്ന ആൻ-മാരി ഡഫുമായി മക്അവോയ് പ്രണയത്തിലാവുകയും, 2006 നവംബർ 11 ന് അവർ വിവാഹിതരാവുകയും ചെയ്ത്. അവർക്ക് ബ്രെൻഡൻ (ജനനം 2010) എന്നൊരു മകനുണ്ട്. 2016 മെയ് 13 ന് ദമ്പതികൾ സംയുക്തമായി വിവാഹമോചനത്തിനുള്ള തീരുമാനം പ്രഖ്യാപിച്ചു. എന്നാൽ മകന്റെ ജീവിതത്തിലെ തടസ്സം കുറയ്ക്കുന്നതിന്, മറ്റെവിടെയെങ്കിലും ജോലി ചെയ്യാത്തപ്പോൾ അവർ ഇപ്പോഴും നോർത്ത് ലണ്ടനിൽ ഒരേ വീട് പങ്കിടുന്നു.
ഫിലിമോഗ്രാഫി
[തിരുത്തുക]ഫിലിം
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1995 | ദ നിയർ റൂം | Kevin Savage | |
1997 | ആൻ ഏഞ്ചൽ പാസെസ് ബൈ | Local boy | ഹ്രസ്വ ചിത്രം |
റീജനറേഷൻ | Anthony Balfour | ||
2001 | സ്വിമ്മിങ് പൂൾ | Mike | |
2003 | ബ്രൈറ്റ് യങ് തിങ്ങ്സ് | The Earl of Balcairn | |
ബോളിവുഡ് ക്വീൻ | Jay | ||
2004 | വിംബിൾഡൺ | Carl Colt | |
സ്ട്രിങ്സ് | Hal Tara (voice) | ||
Inside I'm Dancing | Rory O'Shea | ||
2005 | ദി ക്രോണിക്കിൾസ് ഓഫ് നാർനിയ: ദി ലയൺ, ദി വിച്ച് ആൻഡ് വാർഡ്രോബ് | Mr. Tumnus | |
2006 | ദ ലാസ്റ്റ് കിംഗ് ഓഫ് സ്കോട്ലൻഡ് | Nicholas Garrigan | |
Starter for 10 | Brian Jackson | ||
Penelope | Johnny Martin | ||
2007 | Becoming Jane | Thomas Langlois Lefroy | |
Atonement | Robbie Turner | ||
2008 | Wanted | Wesley A. Gibson | |
2009 | ദ ലാസ്റ്റ് സ്റ്റേഷൻ | Valentin Bulgakov | |
2011 | Gnomeo and Juliet | Gnomeo (voice) | |
The Conspirator | Frederick Aiken | ||
X-Men: First Class | Charles Xavier / Professor X | ||
Arthur Christmas | Arthur (voice) | ||
2013 | Welcome to the Punch | Max Lewinsky | |
Trance | Simon Newton | ||
Filth | Bruce Robertson | ||
2014 | Muppets Most Wanted | Delivery man | Cameo |
എക്സ്-മെൻ: ഡേയ്സ് ഓഫ് ഫ്യൂച്ചർ പാസ്റ്റ് | Charles Xavier / Professor X | ||
The Disappearance of Eleanor Rigby | Conor Ludlow | ||
2015 | Victor Frankenstein | Victor Frankenstein | |
2016 | X-Men: Apocalypse | Charles Xavier / Professor X | |
Split | Kevin Wendell Crumb / The Horde / The Beast |
||
2017 | Atomic Blonde | David Percival | |
Submergence | James Moore | ||
2018 | Sherlock Gnomes | Gnomeo (voice) | |
Deadpool 2 | Charles Xavier / Professor X | Uncredited cameo | |
2019 | ഗ്ലാസ് | Kevin Wendell Crumb / The Horde / The Beast |
|
ഡാർക്ക് ഫിനിക്സ് | Charles Xavier / Professor X | ||
It Chapter Two | Bill Denbrough |
ടെലിവിഷൻ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1997 | The Bill | Gavin Donald | Episode: "Rent" |
2001 | Band of Brothers | James W. Miller | Episode: "Replacements" |
Lorna Doone | Sergeant Bloxham | Television film | |
Murder in Mind | Martin Vosper | Episode: "Teacher" | |
2002 | White Teeth | Josh Malfen | 2 episodes |
The Inspector Lynley Mysteries | Gowan Ross | Episode: "Payment in Blood" | |
Foyle's War | Ray Pritchard | Episode: "The German Woman" | |
2003 | Frank Herbert's Children of Dune | Leto II Atreides | 3 episodes |
State of Play | Dan Foster | 6 episodes | |
Early Doors | Liam | 4 episodes | |
2004–2005 | Shameless | Steve McBride | 13 episodes |
2005 | ShakespeaRe-Told | Joe Macbeth | Episode: "Macbeth" |
2009–2010 | Angelina Ballerina: The Next Steps | Mr. Maurice Mouseling (voice) | |
2018 | Watership Down | Hazel (voice) | 4 episodes |
2019 | Saturday Night Live | Himself / Host | Episode: "James McAvoy/Meek Mill"[8] |
His Dark Materials | Lord Asriel |
നാടകം
[തിരുത്തുക]Year | Title | Role | Venue |
---|---|---|---|
The Tempest | Ferdinand | Brunton Theatre | |
1999 | West Side Story | Riff | Courtyard Centre for the Arts Hereford |
1999 | Romeo and Juliet | Romeo | Courtyard Centre for the Arts Hereford |
Beauty and the Beast | Bobby Buckfast | Adam Smith Theatre | |
2000 | The Reel of the Hanged Man | Gerald | Traverse Theatre |
Lovers | Joe | Royal Lyceum Theatre | |
2001 | Out In The Open | Iggy | Hampstead Theatre |
2001 | Privates on Parade | Private Steven Flowers | Donmar Warehouse |
2005 | Breathing Corpses | Ben | Royal Court Theatre |
2009 | Three Days of Rain | Walker & Ned | Apollo Theatre Nominated—Laurence Olivier Award for Best Actor |
2013 | Macbeth | Macbeth | Trafalgar Studios Nominated—Laurence Olivier Award for Best Actor |
2015 | The Ruling Class | Jack Gurney | Trafalgar Studios Evening Standard Award for Best Actor Nominated—Laurence Olivier Award for Best Actor |
അവാർഡുകളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Patrick Stewart & Ian McKellen Join 'X-Men: Days of Future Past'". Screenrant.com. Retrieved 6 November 2013.
- ↑ Wyatt, Daisy (9 December 2013). "James McAvoy wins best actor at British Independent Film Awards – News – Films". The Independent. Retrieved 2 March 2014.
- ↑ "Split (2017)". Rotten Tomatoes. Retrieved 30 January 2017.
- ↑ Rose, Steve (12 January 2017). "From Split to Psycho: why cinema fails dissociative identity disorder". The Guardian. Retrieved 14 January 2017.
- ↑ Ivan, Larushka (27 March 2013). "Trance's James McAvoy: I'm too old to play a kid | Metro News". Metro.co.uk. Retrieved 6 November 2013.
- ↑ "Fun Fearless Males 2008: James McAvoy". Cosmopolitan. 2008. Retrieved 2 July 2011.
- ↑ Vincent, Sally (26 November 2005). "Trying to be good". The Guardian. Guardian News and Media Limited. Retrieved 2 July 2011.
- ↑ Swift, Andy (14 January 2019). "James McAvoy to Host SNL". TVLine.
- ↑ James McAvoy – Awards – IMDb