ജെമിനി പദ്ധതി
| Country of origin | അമേരിക്ക |
|---|---|
| Responsible organization | NASA |
| Purpose |
|
| Status | Completed |
| Program history | |
| Cost | $1.3 billion (1967)[1] |
| Program duration | 1961–1966 |
| First flight | April 8, 1964 |
| First crewed flight | March 23, 1965 |
| Last flight | November 11–15, 1966 |
| Successes | 12 |
| Failures | 0 |
| Partial failures | 2: |
| Launch site(s) | Cape Kennedy Air Force Station LC-19 |
| Vehicle information | |
| Vehicle type | Capsule |
| Crew vehicle | Gemini |
| Crew capacity | 2 |
| Launch vehicle(s) | |

മനുഷ്യനെ വഹിച്ചുകൊണ്ടുള്ള നാസയുടെ രണ്ടാമത്തെ ബഹിരാകാശപദ്ധതിയാണ് പ്രൊജക്റ്റ് ജെമിനി. മെർക്കുറി, അപ്പോളോ എന്നീ സംരംഭങ്ങൾക്കിടയിൽ 1961 ൽ ആരംഭിച്ച ജെമിനി 1966 ൽ അവസാനിപ്പിച്ചു. 1965 ലും 1966 ലും ജെമിനിയിലെ സഞ്ചാരികൾ ഭൂമിയോട് ഏറ്റവും അടുത്തുള്ള പരിക്രമണപഥത്തിൽ (LEO) ചുറ്റിസഞ്ചരിച്ചു. സോവിയറ്റ് യൂണിയനുമായി ഉണ്ടായ ശീതയുദ്ധക്കാലത്ത് ബഹിരാകാശത്ത് അമേരിക്കയ്ക്ക് മേൽക്കൈ നേടുന്നതിനു ഈ പദ്ധതി സഹായകരമായിരുന്നു.
ഉദ്ദേശലക്ഷ്യങ്ങൾ
[തിരുത്തുക]ബഹിരാകാശ യാത്രികരെ ചന്ദ്രോപരിതലത്തിൽ എത്തിക്കുന്നതിനുള്ള അപ്പോളോ ദൗത്യത്തിനു വേണ്ടിപരീക്ഷണങ്ങൾ നടത്തുക എന്നതായിരുന്നു പ്രധാന ഉദ്ദേശം. ബഹിരാകാശയാത്രാ സാങ്കേതികതകളുടെ പരീക്ഷണവും ഇതിൽ ഉൾപ്പെട്ടിരുന്നു.ഫ്ലോറിഡയിലെ കേപ് കെന്നഡി എയർഫോഴ്സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്സ് 19 (എൽസി -19) ൽ നിന്നാണ് ജെമിനിയുടെ വിക്ഷേപണം നടന്നത്.ജെമിനി-ടൈറ്റൻ II എന്ന പരിഷ്കരിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) ആയിരുന്നു വിക്ഷേപണത്തിനുപയോഗിച്ച റോക്കറ്റ്.[2] ഹ്യൂസ്റ്റണിൽ സ്ഥിതിചെയ്യുന്ന പരിഷ്കരിക്കപ്പെട്ട നിയന്ത്രണ കേന്ദ്രത്തിലെ സംവിധാനങ്ങൾ ആദ്യമായി ഉപയോഗിച്ച വാഹനമാണ് ജെമിനി.[3] ബഹിരാകാശവാഹനത്തിന്റെ പുറത്തുള്ള മനുഷ്യന്റെ പ്രവർത്തനം (ഇ.വി.എ) സാദ്ധ്യമാക്കുക,മറ്റൊരു ബഹിരാകാശവാഹനവുമായി ഘടിപ്പിക്കുന്നതിനും പ്രൊപ്പൽഷൻ സിസ്റ്റം ഉപയോഗിച്ച് സംയോജിപ്പിയ്ക്കപ്പെട്ട ബഹിരാകാശവാഹനത്തെ നിയന്ത്രിക്കാനും ജെമിനി പദ്ധതി ലക്ഷ്യമിട്ടിരുന്നു[4].എട്ട് ദിവസമോ അതിൽക്കൂടുതലോ കാലയളവിൽ മനുഷ്യർ, ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമതയും അതിജീവനശേഷിയും ബഹിരാകാശത്ത് പരീക്ഷിക്കുക എന്നതു കൂടാതെ അന്തരീക്ഷത്തിലേയ്ക്ക് തിരികെ പ്രവേശിയ്ക്കുന്ന വാഹനം ഭൂമിയിലെ നിർദ്ദിഷ്ടസ്ഥലത്ത് തിരികെയിറക്കുക എന്ന അതിസങ്കീർണ്ണമായ സാങ്കേതികവിദ്യയുടെ പരീക്ഷണ നിരീക്ഷണങ്ങളും ഉൾപ്പെട്ടിരുന്നു.[5]
കുറിപ്പുകൾ
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;lafleur20100308എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ The only Gemini spacecraft not launched by a Titan II was the reflight of Gemini 2 for a Manned Orbiting Laboratory test in 1966, which used a Titan IIIC
- ↑ Gemini 3 used the Mercury Control Center located at Cape Kennedy for flight control, as the new center was still in a test status. Gemini 4 was the first to be guided from Houston, with Mercury Control as a backup. From Gemini 5 through today, all flights are controlled from Houston.
- ↑ Loff (2013)
- ↑ The requirement for a touchdown on land using a paraglider was canceled in 1964.
പുറംകണ്ണികൾ
[തിരുത്തുക]- NASA Project Gemini images and videos
- NASA Project Gemini science site Archived 2011-06-04 at the Wayback Machine
- Project Gemini Drawings and Technical Diagrams Archived 2021-01-17 at the Wayback Machine
- Gemini familiarization Manuals (PDF format).
- NASA History Series Publications Archived 2023-06-21 at the Wayback Machine (many of which are on-line)
- Project Gemini McDonnell Employee Video Interviews and Archival Documents: Western Historical Manuscripts Collection in St. Louis, Missouri Archived 2012-10-04 at the Wayback Machine
- Newly released color photos of Gemini in Space Archived 2012-01-15 at the Wayback Machine