ഉള്ളടക്കത്തിലേക്ക് പോവുക

ജെന്നിഫർ എഗാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെന്നിഫർ എഗാൻ
Egan at Occupy Wall Street, November 2011
Egan at Occupy Wall Street, November 2011
ജനനം (1962-09-07) സെപ്റ്റംബർ 7, 1962  (62 വയസ്സ്)
ഷിക്കാഗോ, ഇല്ലിനോയി
തൊഴിൽനോവലിസ്റ്റ്
പൗരത്വംയു.എസ്.
പഠിച്ച വിദ്യാലയംയൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ (BA) Cകേംബ്രിഡ്ജ് യൂണിവേഴ്സിറ്റി (MA)
Genreഫിക്ഷൻ, നോവൽ, ചെറുകഥ
ശ്രദ്ധേയമായ രചന(കൾ)Look at Me (novel, 2001), A Visit from the Goon Squad (novel, 2010)
അവാർഡുകൾNational Endowment for the Arts Fellowship, Guggenheim Fellowship, Pulitzer Prize for Fiction, National Book Critics Circle Award
വെബ്സൈറ്റ്
www.jenniferegan.com

ജെന്നിഫർ എഗാൻ (ജനനം: സെപ്റ്റംബർ 7, 1962) ബ്രൂക്ൿലിനിലെ ഫോർട്ട് ഗ്രീനിലുള്ള ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. ജെന്നിഫർ എഗാൻറെ നോവലായ "എ വിസിറ്റ് ഫ്രം ദ ഗൂൺ സ്കാഡ്" 2011 ൽ ഫിക്ഷൻ നോവലുകൾക്കുള്ള പുലിറ്റ്സർ പ്രൈസും ഫിക്ഷൻ നോവലുകൾക്കുള്ള നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡും ലഭിച്ചിരുന്നു.

ജീവിതരേഖ

[തിരുത്തുക]

എഗാൻ ജനിച്ചത് ഷിക്കാഗോയിലും വളർന്നത് സാൻ ഫ്രാൻസിസ്കോയിലുമാണ്. കാതറിൻ ഡെൽമർ ബർക്ക് സ്കൂൾ, ലോവൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടിയ ശേഷം, പെൻസിൽവാനിയ സർവകലാശാലയിൽിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ പ്രാവീണ്യം നേടി. ഒരു ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോൾ, കിടപ്പുമുറിയിൽ ഒരു മാക്കിന്റോഷ് കമ്പ്യൂട്ടർ സ്ഥാപിച്ച സ്റ്റീവ് ജോബ്സുമായി അവൾ ഡേറ്റ് ചെയ്തു.[1] ബിരുദം നേടിയ ശേഷം, തൗറോൺ അവാർഡിന്റെ പിന്തുണയോടെ കേംബ്രിഡ്ജിലെ സെൻ്റ് ജോൺസ് കോളേജിൽ രണ്ട് വർഷക്കാലം ചെലവഴിക്കുകയും അവിടെ അവർ എം.എ നേടുകയും ചെയ്തു.[2][3] 1987-ൽ ന്യൂയോർക്കിലെത്തിയ അവർ എഴുതുവാൻ തുടങ്ങിയതോടൊപ്പം വേൾഡ് ട്രേഡ് സെന്ററിൽ കാറ്ററിംഗ് ഉൾപ്പെടെ നിരവധി ജോലികൾ ചെയ്തു.[4]

അവലംബം

[തിരുത്തുക]
  1. Schuessler, Jennifer (November 3, 2010). "Inside the List". The New York Times. Retrieved October 3, 2012.
  2. Mitchell, Margaret (2009), Hamilton, Geoff; Jones, Brian (eds.), Encyclopedia of Contemporary Writers and Their Work, Infobase Publishing, pp. 108–110, ISBN 978-0-8160-7578-2
  3. Whiteman, Sean (July–August 2011). "Surprises Are Always The Best". The Pennsylvania Gazette. 109 (6).
  4. "Amazon.com: Jennifer Egan: Books, Biography, Blog, Audiobooks, Kindle". www.amazon.com. Retrieved April 25, 2018.
"https://ml.wikipedia.org/w/index.php?title=ജെന്നിഫർ_എഗാൻ&oldid=4342122" എന്ന താളിൽനിന്ന് ശേഖരിച്ചത്