വാൾ സ്ട്രീറ്റ് കയ്യടക്കൽ സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Occupy Wall Street എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിൽ 2011 സെപ്റ്റംബർ 17 മുതൽ ആരംഭിച്ച ജനകീയ മുന്നേറ്റമാണു വാൾ സ്റ്റ്രീറ്റ് കയ്യടക്കൽ സമരം.രാജ്യത്തെ സമ്പത്തിന്റെ 40% കയ്യടക്കി വച്ചിരിക്കുന്നതും 1% മാത്രം വരുന്ന അതി സമ്പന്നരാണെന്നും ഈ സ്ഥിതിക്ക് മാറ്റം വരുത്തണം എന്നുദ്ഘോഷിച്ചാണ് ഈ സമരം. സർക്കാർ പ്രവർത്തിക്കുന്നത് ഈ 1% വരുന്ന കുത്തകകളുടെ താല്പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നതാണ് ഇവർ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. അവർക്ക് അമിതമായ നികുതി ഇളവുകളും മറ്റും നൽകുമ്പോൾ ഭൂരിപക്ഷം വരുന്ന 99% ജനങ്ങളുടെ താല്പര്യങ്ങൾ ഹനിക്കപ്പെടുന്നു എന്നും സമരക്കാർ ആരോപിക്കുന്നു.

ഇന്ന് അമേരിക്കയിലെ 100 നഗരങ്ങളിലും ലോകത്തിലാകമാനം 1500ൽ അധികം നഗരങ്ങളിലും ഈ സമരം തുടരുന്നു. ലോകത്തെ നിയന്ത്രിക്കുന്നത് ഇത്തരത്തിലുള്ള 1% കുത്തകകൾ ആണെന്ന ചർച്ചകൾ ലോകത്തിലാകമാനം ഇന്നു നടക്കുന്നുണ്ട്. എന്നാൽ മുഖ്യധാരാമാധ്യമങ്ങൾ ഈ സമരത്തെക്കുറിച്ചൂള്ള വാർത്തകൾ തമസ്കരിക്കുന്നതായും സമരക്കാർ പറയുന്നു. സമരം അടുത്തകാലത്തൊന്നും അവസാനിപ്പിക്കില്ലെന്നും ഈ അസമത്വം ഇല്ലാതാകുംവരെ പ്രക്ഷോഭം തുടരുമെന്നും സമരക്കാർ പറയുന്നു. സമരത്തിന്റെ വെബ് സൈറ്റിൽ അജണ്ട രേഖപ്പെടൂത്തുന്ന കോളത്തിൽ ഒരു ദശാബ്ദത്തിനപ്പുറവുമുള്ള ഓരോ ദിവസത്തെയും പരിപാടികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

പരിസ്ഥിതി പ്രശ്നങ്ങളിലും കുത്തകകൾക്ക് സംരക്ഷണം നൽകുന്ന സർക്കാർ മൃദുനയം, യുദ്ധം, അധിനിവേശം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ സമരം മുന്നൊട്ട് വെക്കുന്നുണ്ട്.