ജെക്വറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെക്വറി
Jquerylogo.png
വികസിപ്പിച്ചവർ ജെക്വറി സംഘം
ഏറ്റവും പുതിയ
സുസ്ഥിരമായ പതിപ്പ്
1.8.3 / നവംബർ 13 2012 (2012-11-13), 1951 ദിവസങ്ങൾ മുമ്പ്[1]
വികസനനില സജീവം
പ്രോഗ്രാമിംഗ് ഭാഷ ജാവാസ്ക്രിപ്റ്റ്
വലിപ്പം 32KB (ഉപയോഗത്തിനായുള്ളത്) / 252KB (വികസനത്തിനായുള്ളത്)
തരം ജാവാസ്ക്രിപ്റ്റ് ലൈബ്രറി
അനുമതിപത്രം

Dual license:

ജി.പി.എൽ, എം.ഐ.റ്റി.
വെബ്‌സൈറ്റ് ഔദ്യോഗിക വെബ്സൈറ്റ്

ബ്രൗസർ വ്യത്യാസമില്ലാതെ ഒരേ രീതിയിലുള്ള പ്രവർത്തനം പ്രദാനം ചെയ്യുന്ന ഒരു ജാവാസ്ക്രിപ്റ്റ് ലൈബ്രറിയാണ് ജെക്വറി. 2006 ജനുവരിയിൽ ഒരു ബാർക്യാമ്പിൽ ജോൺ റെസിഗ് ആണ്‌ ഇത് പുറത്തിറക്കിയത്.

സ്വതന്ത്ര, ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറായ ജെക്വറി രണ്ട് അനുമതിപത്രങ്ങളനുസരിച്ച്(dual licence) ഉപയോഗിക്കുവാനും വിതരണം ചെയ്യുവാനും സാധിക്കും, എം.ഐ.ടി. പകർപ്പവകാശ അനുവാദപത്രം, ഗ്നൂ സാർവ്വജനിക അനുവാദപത്രം എന്നിവയാണ് അവ.

മൈക്രോസോഫ്റ്റും, നോക്കിയയും തങ്ങളുടെ സോഫ്റ്ററ്റ്‌വെയർ വികസന സങ്കേതങ്ങളിൽ ജെക്വറി ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്[2].

എന്താണ് ജാവാസ്ക്രിപ്റ്റ് ലൈബ്രറി[തിരുത്തുക]

ജാവാസ്ക്രിപ്റ്റ് ആപ്ലിക്കേഷനുകളുടെ നിർമ്മാണം എളുപ്പമാക്കുവാനായി മുൻകൂട്ടി എഴുതിവച്ചിരിക്കുന്ന ജാവാസ്ക്രിപ്റ്റ് കോഡിനെയാണ് ജാവാസ്ക്രിപ്റ്റ് ലൈബ്രറി എന്നു പറയുന്നത്.

പദോൽപ്പത്തി[തിരുത്തുക]

ജെക്വറി എന്ന പേര് തന്നെ തെറ്റിദ്ധാരണാജനകമാണ്, ജെക്വറിക്ക് ക്വറിയുമായി ബന്ധമൊന്നുമില്ല. 2006ൽ ജെക്വറി ലൈബ്രറി പൊതുലോകത്തിനുമുൻപിൽ അവതരിപ്പിച്ചതിനുശേഷം രചയിതാവായ ജോൺ റെസിഗ് ഇങ്ങനെ പറയുകയുണ്ടായി, "ശരിക്കും ജെസിലക്റ്റ് (JSelect) എന്ന പേരാണ് ഉപയോഗിക്കുവാനിരുന്നത്, പക്ഷെ ആ പേരിലുള്ള ഡൊമെയ്ൻ നാമങ്ങൾ എല്ലാം നേരത്തെ മറ്റാളുകൾ എടുത്തുപോയിരുന്നു"

വിശേഷഗുണങ്ങൾ[തിരുത്തുക]

  • ഡോം ഘടകങ്ങൾ ഐഡി, ക്ലാസ് എന്നിവ വച്ച് പേജിൽ നിന്നും തിരഞ്ഞ് കണ്ടുപിടിക്കുക, സിസിൽ (Sizzle) എന്ന ഓപ്പൺ സോർസ് സിലക്റ്റർ എൻജിനാണ് ജെക്വറി ഇതിനായി ഉപയോഗിക്കുന്നത്.
  • ഡോമിലൂടെ കയറിയിറങ്ങി ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുക (സി.എസ്.എസിലും മറ്റും)
  • ഇവന്റുകൾ
  • സി.എസ്.എസ്. മാറ്റങ്ങൾ നടത്തുക
  • ദൃശ്യപ്രഭാവങ്ങൾ, അനിമേഷനുകൾ തുടങ്ങിയവ സംഭവ്യമാക്കുക
  • അജാക്സ്
  • പ്ലഗിനുകളും മറ്റും നിർമ്മിച്ച് നിലവിലുള്ള ലൈബ്രറിയുടെ പ്രവർത്തനം വിപുലീകരിക്കുവാനും മെച്ചപ്പെടുത്തുവാനും മറ്റുമുള്ള സൗകര്യം
  • ഏറ്റവും പ്രധാനമായി എല്ലാ ബ്രൗസറുകളിലും ഒരേ തരത്തിലുള്ള പ്രവർത്തനവും ഫലവും.

വെബ് പേജിൽ ജെക്വറി ലൈബ്രറി ഉൾപ്പെടുത്തുന്ന വിധം[തിരുത്തുക]

ഒറ്റ ജാവാസ്ക്രിപ്റ്റ് ഫയലിനുള്ളിലാണ് ജെക്വറി ലൈബ്രറി എഴുതി വച്ചിരിക്കുന്നത്, ഈ ഫയലിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്തെടുത്ത് വെബ് ആപ്ലിക്കേഷനുള്ളിൽ/സൈറ്റിനുള്ളിൽ ഇടുക, അതിനുശേഷം സാധാരണ ഒരു ജാവാസ്ക്രിപ്റ്റ് ഫയൽ ലിങ്ക് ചെയ്യുന്നതു പോലെ തന്നെ ഈ ഫയലിനെ വെബ് പേജിൽ ഉൾപ്പെടുത്തുക. ജെക്വറിയുടെ പുതിയ പതിപ്പിനായി ഇവിടെ ക്ലിക്കുക.

<script type="text/javascript" src="jquery.js"></script>

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ജെക്വറി ബ്ലോഗിൽ 1.8.3 പതിപ്പിനെക്കുറിച്ച്
  2. Resig, John (2008-09-28). "jQuery, Microsoft, and Nokia". jQuery Blog. jQuery. ശേഖരിച്ചത് 2009-01-29. 
"https://ml.wikipedia.org/w/index.php?title=ജെക്വറി&oldid=1770948" എന്ന താളിൽനിന്നു ശേഖരിച്ചത്