ജീൻ ബുരിഡൻ
യൂറോപ്പിൽ കോപ്പർനീഷ്യൻ വിപ്ലവത്തിന് വിത്ത് പാകിയ ഒരു ഫ്രഞ്ച് വൈദികനായിരുന്നു ജീൻ ബുരീഡൻ.(ക്രി.വ 1300-1358)[1][2] മധ്യകാലഘട്ടത്തിന്റെ അവസാനഭാഗത്തിൽ വളരെ പ്രശസ്തനായ ഒരു തത്ത്വചിന്തകനായിരുന്നു എങ്കിലും ഇന്ന് അദ്ദേഹം അധികമാരും അറിയപ്പെടാത്ത ഒരു വ്യക്തിയായി മാറിയിരിക്കുന്നു. ബുരിഡൻ മുന്നോട്ടുവച്ച ഇമ്പെറ്റസ് സിദ്ധാന്തമാണ്(Impetus Theory) ജഡത്വത്തിന്റെ കണ്ടുപിടിത്തത്തിന് വഴിതെളിച്ചത്. മധ്യകാലങ്ങളിലെ ശാസ്ത്രത്തിന് ബുരിഡൻ നല്കിയ മറ്റ് പല സംഭാവനകളും ശ്രദ്ധേയമാണ്. ബുരിഡനിൽ നിന്ന് പേര് ലഭിച്ച ബുരിഡന്റെ കഴുത എന്ന സങ്കൽപ്പത്തിലൂടെയാണ് അദ്ദേഹം ഇന്ന് അറിയപ്പെടുന്നത്.
ജീവചരിത്രം
[തിരുത്തുക]ഫ്രാൻസിലെ ബെത്തുനെയിലാണ് ബുരിഡൻ ജനിച്ചതെന്ന് കരുതപ്പെടുന്നു. പാരിസ് സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയ ബുരിഡൻ പിന്നീട് പാരിസ് സർവകലാശാലയിൽ തന്നെ അധ്യാപകനായി ജോലി ചെയ്തു. പ്രശസ്ത തത്ത്വചിന്തകനായിരുന്ന സാക്സണിയിലെ ആൽബേർട്ട് ബുരിഡന്റെ ശിഷ്യരിൽ ഒരാളായിരുന്നു. ഒരു തർക്കശാസ്‌ത്രനിപുണൻ എന്ന നിലയിലും ആൽബർട്ട് കഴിവുതെളിയിച്ചിട്ടുണ്ട്.
ഇതും കാണുക
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക]- John Buridan entry by Jack Zupko in the Stanford Encyclopedia of Philosophy
- Bibliography by Fabienne Pironet[പ്രവർത്തിക്കാത്ത കണ്ണി] (up to 2001)
- Buridan's Logical Works. I. An Overview of the Summulae de dialectica a detailed summary of the nine treatises of the Summulae de dialectica
- Buridan's Logical Works. II. The Treatise on Consequences and other writings a summary of the other logical writings
- Buridan: Editions, Translations and Studies on the Manuscript Tradition Complete bibliography of the logical and metaphysical works
- Buridan's Logic and Metaphysics: an annotated bibliography (updates the bibliography of Fabienne Pironet to 2010)