ജി. കുമാരപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജി. കുമാരപ്പിള്ള
ജി. കുമാരപിള്ള.jpg
ജനനം1923 ഓഗസ്റ്റ് 22
മരണംസെപ്റ്റംബർ 17, 2000(2000-09-17) (പ്രായം 77)
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽകവി, പത്രപ്രവർത്തകൻ
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം (1985)[1]
പ്രധാന കൃതികൾസപ്തസ്വരം

കേരളത്തിലെ ഒരു പ്രമുഖ കവിയും ഗാന്ധിയനും അദ്ധ്യാപകനുമാണ് ജി.കുമാരപിള്ള (22 ആഗസ്റ്റ് 1923 – 17 സെപ്റ്റംബർ 2000). കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

ജീവിതരേഖ.[തിരുത്തുക]

കോട്ടയത്തിനടുത്തുള്ള വെന്നിമലയിൽ ജനിച്ചു. അച്ഛൻ പെരിങ്ങര പി.ഗോപാലപിള്ള. അമ്മ പാർവ്വതിഅമ്മ. ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്ന് ബിരുദമെടുത്തു. മുംബൈയിൽ ഗുമസ്തനായും സെക്രട്ടേറിയറ്റിൽ ക്ലാർക്കായും ജോലി നോക്കി. യൂണിവേഴ്സിറ്റി കോളേജിൽ ലക്ചറർ ആയിരുന്നു. പൗരാവകാശം, മദ്യനിരോധനം, ഗാന്ധിമാർഗ്ഗം തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിച്ച ഒരു തികഞ്ഞ ഗാന്ധിയനായിരുന്നു ജി. കുമാരപ്പിള്ള. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗമായിരുന്നു. അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയിലെ 'ഹൃദയത്തിൻ രോമാഞ്ചം' എന്നു തുടങ്ങുന്ന ഗാനം കുമാരപിള്ളയുടെ കവിതയാണ്.

കൃതികൾ.[തിരുത്തുക]

  • അരളിപ്പൂക്കൾ
  • മരുഭൂമിയുടെ കിനാവുകൾ
  • ഓർമ്മയുടെ സുഗന്ധം
  • സപ്തസ്വരം

പുരസ്കാരങ്ങൾ.[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്​കാരം (1985)
  • ഓടക്കുഴൽ പുരസ്കാരം

അവലംബം.[തിരുത്തുക]

  1. http://www.keralasahityaakademi.org/ml_aw2.htm
"https://ml.wikipedia.org/w/index.php?title=ജി._കുമാരപിള്ള&oldid=3513538" എന്ന താളിൽനിന്ന് ശേഖരിച്ചത്