Jump to content

ജി.എൻ. സായിബാബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി.എൻ. സായിബാബ
2017-ലെ ചിത്രം
ജനനംഗോകരകൊണ്ട നാഗ സായിബാബ
1967 (1967)
അമലാപുരം, ആന്ധ്രപ്രദേശ്, ഇന്ത്യ
മരണംഒക്ടോബർ 12, 2024(2024-10-12) (പ്രായം 56–57)
ഹൈദരാബാദ്, തെലങ്കാന, ഇന്ത്യ
Resting Placeമനുഷ്യാവകാശപ്രവർത്തകൻ, പണ്ഡിതൻ, എഴുത്തുകാരൻ
പ്രവർത്തനംഅധ്യാപനം
ദേശംഇന്ത്യ
വിദ്യാഭ്യാസം
ഉന്നതവിദ്യാഭ്യാസം
പങ്കാളിവസന്തകുമാരി[1][2]
Information
കാലഘട്ടംഇരുപത്തൊന്നാം നൂറ്റാണ്ട്
Notable work(s)Saibaba, G. N. (2008). "Colonialist Nationalism in the Critical Practice of Indian Writing in English: A Critique". Economic and Political Weekly. 43 (23): 61–68.

ആന്ധ്രാപ്രദേശിലെ അമലപുരം നിന്നുള്ള ഒരു ഇന്ത്യൻ പണ്ഡിതനും എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്നു ഗോകരകൊണ്ട നാഗ സായിബാബ, എന്ന ജി.എൻ. സായിബാബ (1967-12 ഒക്ടോബർ 2024).[3]

നിരോധിത മാവോവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന് ഇന്ത്യൻ അധികാരികൾ ആരോപിച്ച സായ്ബാബയെ 2017-ൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. യു.എ.പി.എ നിയമങ്ങൾ പ്രകാരമുള്ള കേസുകളിൽ 2022 ഒക്റ്റോബർ 14-ന് ബോംബെ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു[4]. എന്നാൽ വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി, വിധി പുന:പരിശോധിക്കണമെന്ന് ഹൈക്കോടതിയോട് നിർദ്ദേശിച്ചു[5]. പുന:പരിശോധനക്ക് ശേഷം 2024 മാർച്ച് 5-ന് സായിബാബയെയും ഒപ്പം വിചാരണ നേരിട്ട അഞ്ചുപേരെയും കുറ്റവിമുക്തരാക്കി[6]. സർക്കാർ ഇതിനെയും ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ നിയമപോരാട്ടങ്ങൾക്കിടെ ഒരു ശസ്ത്രക്രിയയെ തുടർന്നുള്ള സങ്കീർണ്ണതകളാൽ 2024 ഒക്ടോബർ 12-ന് സായിബാബ അന്തരിച്ചു[7].

ജീവിതരേഖ

[തിരുത്തുക]

ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരിയിലെ അമലാപുരത്ത് 1967-ൽ ഒരു ദരിദ്ര കർഷക കുടുംബത്തിലാണ് സായിബാബയുടെ ജനനം[8][9]. പോളിയോ കാരണം അഞ്ചാം വയസ് മുതൽ അദ്ദേഹം വീൽചെയർ ഉപയോഗിച്ചിരുന്നു.

അമലാപുരത്തെ ശ്രീ കൊനസീമ ഭാനോജി രാമർസ് കോളേജിൽ നിന്ന് ബിരുദം നേടിയ[9] ശേഷം ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ എം. എ. കരസ്ഥമാക്കി[10]. 2013-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി[11].

സാഹിത്യരംഗത്ത്

[തിരുത്തുക]

തെലുഗു ഭാഷയിലെ ശ്രീജന എന്ന മാസികയിലാണ് സായി ബാബ തന്റെ എഴുത്ത് ആരംഭിക്കുന്നത്. വിജ്ഞാനരംഗത്തെ ദലിത്-ആദിവാസി വിരുദ്ധ കൂട്ടുകെട്ടിനെതിരായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ലേഖനങ്ങൾ[12][13]. ഇന്ത്യൻ റൈറ്റിങ്സ് ഇൻ ഇംഗ്ലീഷ് ആൻഡ് നേഷൻ മേക്കിങ്: റീഡിങ് ദ ഡിസിപ്ലിൻ എന്ന തിസീസ് ഗ്രന്ഥം ഡൽഹി സർവകലാശാലയിൽ സമർപ്പിക്കപ്പെട്ടിരുന്നു.

ഗ്രന്ഥങ്ങൾ

[തിരുത്തുക]

ലേഖനങ്ങൾ

[തിരുത്തുക]

അധ്യാപനം

[തിരുത്തുക]

ഡൽഹി സർവകലാശാലയിലെ രാംലാൽ ആനന്ദ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു വർഷങ്ങളോളം സായിബാബ[9][14]. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ 2021 ഫെബ്രുവരിയിൽ അസിസ്റ്റന്റ് പ്രൊഫസർ എന്ന തസ്തികയിൽ നിന്ന് നീക്കപ്പെടുകയായിരുന്നു[15].

രാഷ്ട്രീയ പ്രവർത്തനം

[തിരുത്തുക]

വേൾഡ് സോഷ്യൽ ഫോറത്തിന് സമാന്തരമായി സംഘടിപ്പിച്ച മുംബൈ റെസിസ്റ്റൻസ് 2004-ൽ സായ്ബാബ സജീവ സംഘാടകനായിരുന്നു. ഈ കാലയളവിൽ അദ്ദേഹം ഇന്റർനാഷണൽ ലീഗ് ഓഫ് പീപ്പിൾസ് സ്ട്രഗിളിന്റെ (ഐ. എൽ. പി. എസ്.) പ്രവർത്തകനായിരുന്നു[9].

2005 ൽ അദ്ദേഹം റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ടിൽ (ആർ. ഡി. എഫ്) ചേർന്നു. ഇത് ആന്ധ്രാപ്രദേശ് പബ്ലിക് സെക്യൂരിറ്റി ആക്റ്റ് 1992 പ്രകാരം 2012 ഓഗസ്റ്റിൽ നിരോധിക്കപ്പെട്ടു. 2009-ൽ ഓപ്പറേഷൻ ഗ്രീൻ ഹണ്ടിനെതിരായും ഭരണകൂടത്തിന്റെ സൈനികനടപടികൾക്കെതിരായും അദ്ദേഹം ശബ്ദമുയർത്തി[16]. മാവോവാദി ബന്ധമാരോപിച്ച് 2014 മെയ് മാസത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട[17] അദ്ദേഹത്തിന് 2015 ജൂണിൽ ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം ലഭിച്ചിരുന്നു. 2015 ജൂലൈയിൽ ജയിൽ മോചിതനായ അദ്ദേഹം അതേവർഷം ഡിസംബറിൽ വീണ്ടും തടവിലായി. സുപ്രീം കോടതി ജാമ്യം നൽകിയതോടെ 2016 ഏപ്രിലിൽ വീണ്ടും മോചിതനായി[18].

കേസിൽ ചാർത്തപ്പെട്ട യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ച് 2017 മാർച്ചിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെട്ടു. എന്നാൽ തന്റെ സംഘടന മാവോവാദിയാണെന്ന കാര്യം അദ്ദേഹം നിഷേധിച്ചിരുന്നു[14]. ശിക്ഷക്കെതിരായി മാവോവാദികൾ പ്രതിഷേധിച്ചതായി പോലീസ് അവകാശപ്പെടുന്നുണ്ട്[19]. 2020 ഏപ്രിലിൽ ഐക്യരാഷ്ട്രസഭയുടെ ഒ.എച്ച്.സി.എച്ച്.ആർ വിദഗ്ദ സംഘം സായിബാബയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മെഡിക്കൽ ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി 2020 ജൂലൈ 28-ന് ബോംബെ ഹൈക്കോടതി നിരസിച്ചു[20]. കാൻസർ ബാധിതയായിരുന്ന മാതാവിനെ സന്ദർശിക്കാനോ മരണാനന്തരക്രിയകളിൽ പങ്കെടുക്കാനോ പോലും ജാമ്യം നൽകപ്പെട്ടിരുന്നില്ല[21][22].

2021 ഏപ്രിലിൽ ഡൽഹി സർവകലാശാലയിലെ രാംലാൽ ആനന്ദ് കോളേജിൽ നിന്ന് അദ്ദേഹത്തെ പിരിച്ചുവിട്ടു.[23] അതേ തുടർന്ന് 2021 ജൂലൈയോടെ അദ്ദേഹത്തിന്റെ പ്രൊഫസർ പദവി അവസാനിച്ചു[24][25].

ശിക്ഷക്കെതിരായ അപ്പീലിൽ കേസ് അന്വേഷണത്തേയും നടപടിക്രമങ്ങളെയും അസാധുവായി[26][27] പ്രഖ്യാപിച്ചുകൊണ്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് സായിബാബയെയും ഒപ്പമുള്ള അഞ്ചുപേരെയും വെറുതെവിട്ടുകൊണ്ട് വിധി പറഞ്ഞു. വിധി വന്ന 2022 ഒക്റ്റോബറിൽ തന്നെ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സർക്കാറിന് ആശ്വാസമായിക്കൊണ്ട് സ്റ്റേ ലഭിച്ചിരുന്നു. എന്നാൽ സ്റ്റേ നൽകിയ ജസ്റ്റിസുമാർ ഭരണകൂടവിധേയത്തമുള്ളവരായിരുന്നു എന്ന് ആരോപണമുയർന്നിരുന്നു[28].

സുപ്രീംകോടതി നിർദ്ദേശ പ്രകാരം പുനർ വിചാരണ നടത്തിയ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച്, 2024 മാർച്ചിൽ എല്ലാവരെയും കുറ്റവിമുക്തരാക്കി[27]. ഇതിനിടയിൽ സായിബാബയുടെ കൂടെയുള്ള അഞ്ചുപേരിൽ ഒരാൾ മരണപ്പെട്ടിരുന്നു. വിധി മുൻകൂട്ടിക്കണ്ട് സർക്കാർ സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു എന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു[27].

രോഗവും മരണവും

[തിരുത്തുക]

തൊണ്ണൂറ് ശതമാനം ശാരീരിക വൈകല്യവുമായായിരുന്നു സായിബാബ ജീവിച്ചിരുന്നത്[9]. തടവിൽ കഴിയുന്ന സമയത്ത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. ഹൈദരാബാദിലെ നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിൽ കഴിയവേ 2024 ഒക്ടോബർ 12ന് സായ്ബാബ അന്തരിച്ചു. പിത്തസഞ്ചിയിലെ കല്ല് നീക്കാനായുള്ള ശസ്ത്രക്രിയയിൽ വന്ന സങ്കീർണ്ണതകളെ തുടർന്ന് പത്തുദിവസത്തോളം ആശുപത്രിയിലായിരുന്നു. ഭാര്യ വസന്തകുമാരി, മകൾ മഞ്ജീര എന്നിവരാണ് കുടുംബാംഗങ്ങൾ.

അവലംബം

[തിരുത്തുക]
  1. "Five years on, no relief for jailed Delhi University professor Saibaba". The Hindu (in ഇംഗ്ലീഷ്). 9 May 2019. Retrieved 19 December 2020.
  2. "Court relied on deposition of semi-literate witness: Saibaba's wife". The Hindu (in ഇംഗ്ലീഷ്). 4 April 2017. Retrieved 19 December 2020.
  3. Shrivastava, Amisha (2024-03-05). "Bombay High Court Acquits GN Saibaba & 5 Others In Alleged Maoist Links Case, Orders Immediate Release". www.livelaw.in (in ഇംഗ്ലീഷ്). Retrieved 2024-03-05.
  4. Saigal, Sonam (14 October 2022). "Bombay High Court acquits ex-DU professor G.N. Saibaba in Maoist links case". The Hindu.
  5. Rajagopal, Krishnadas (15 October 2022). "SC suspends Bombay HC order acquitting G.N. Saibaba and others in Maoist-links case". The Hindu.
  6. "Saibaba Acquittal: From Lack of Sanction to Dodgy Evidence, High Court Judgment Tears Into State's Case". The Wire. Retrieved 2024-03-06.
  7. "Former Delhi University professor G N Saibaba passes away". The Indian Express (in ഇംഗ്ലീഷ്). 2024-10-12. Retrieved 2024-10-12.
  8. "Explained: Who Is GN Saibaba, What's The Maoist-Links Case He Is In Jail For?". Outlook India (in ഇംഗ്ലീഷ്). 15 October 2022. Retrieved 2024-03-05.
  9. 9.0 9.1 9.2 9.3 9.4 "GN Saibaba: The revolutionary in Delhi University". Times of India (in ഇംഗ്ലീഷ്). 23 September 2013. Retrieved 19 December 2020.
  10. "Pages smuggled out of Nagpur's central prison to be published as Saibaba's latest book". The New Indian Express (in ഇംഗ്ലീഷ്). 26 May 2016. Retrieved 19 December 2020.
  11. "Doctoral Research: Abstracts of Theses – vol. 14" (PDF). University of Delhi (in ഇംഗ്ലീഷ്). 2013. Retrieved 19 December 2020.
  12. "GN Saibaba: The revolutionary in Delhi University". Times of India (in ഇംഗ്ലീഷ്). 23 September 2013. Retrieved 19 December 2020.
  13. "Dr. G N Saibaba". India Political Prisoners (in ഇംഗ്ലീഷ്). 7 March 2017. Retrieved 19 December 2020.
  14. 14.0 14.1 "Delhi University professor Saibaba, arrested for Maoist links, gets bail". India Today (in ഇംഗ്ലീഷ്). 4 April 2016. Retrieved 19 December 2020.
  15. Scroll Staff (2 April 2021). "GN Saibaba removed as assistant professor from Delhi University's Ram Lal Anand College". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-05-11.
  16. "Justice for Dr. GN Saibaba". Dalit Camera (in ഇംഗ്ലീഷ്). 14 July 2016. Archived from the original on 2021-12-11. Retrieved 19 December 2020.
  17. "Delhi University Professor G N Saibaba is arrested for 'Naxal links'". 10 May 2014.
  18. Scroll Staff (28 June 2018). "United Nations rights experts urge India to release jailed Delhi University professor GN Saibaba". Scroll.in.
  19. "Maoists have confessed their link to Prof. Saibaba: Anti-Naxal unit". The Hindu. 23 March 2017.
  20. "'Extremely apathetic': Wife of prof GN Saibaba as Bombay HC denies him bail". The News Minute (in ഇംഗ്ലീഷ്). 30 July 2020. Retrieved 19 December 2020.
  21. "GN Saibaba denied medical facilities, books, letters from family; threatens hunger strike". Sabrang (in ഇംഗ്ലീഷ്). 17 October 2020. Retrieved 19 December 2020.
  22. "DU ex-professor Saibaba's ailing mother dies, her final wish was to see her son". The Hindu (in ഇംഗ്ലീഷ്). 2 August 2020. Retrieved 19 December 2020.
  23. "Jailed DU professor GN Saibaba terminated by Ram Lal Anand College". Hindustan Times (in ഇംഗ്ലീഷ്). 2021-04-02. Retrieved 2021-05-11.
  24. "Jailed DU professor GN Saibaba terminated by Ram Lal Anand College". Hindustan Times. 2 April 2021.
  25. "Maoist links: DU professor GN Saibaba, JNU student and three others get life imprisonment". 7 March 2017.
  26. "Ex-DU professor GN Saibaba acquitted by HC in alleged Maoist links case". Indian Express (in ഇംഗ്ലീഷ്). 2022-10-14. Retrieved 2022-10-14.
  27. 27.0 27.1 27.2 "Bombay HC Acquits G.N. Saibaba and Five Others in UAPA Case". The Wire. Retrieved 2024-03-06.
  28. "Contrary To SC's Rules Of Assignment, At Least 8 Politically Sensitive Cases Moved To One Judge In 4 Months". article-14.com. Retrieved 2024-03-06.

</nowiki>

"https://ml.wikipedia.org/w/index.php?title=ജി.എൻ._സായിബാബ&oldid=4136092" എന്ന താളിൽനിന്ന് ശേഖരിച്ചത്