ജി.എച്ച്.എസ്.എസ്. കലവൂർ
ആലപ്പുഴ ജില്ലയിൽ ആലപ്പുഴ നിയോജകമണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കലവൂർ.
ചരിത്രം
[തിരുത്തുക]കലവൂർ കവലയ്ക്ക് പടിഞ്ഞാറ് കടത്തിണ്ണയിൽ വി.എം.(വെർണാക്കുലർ മിീഡിയം) സ്ക്കൂളായി ആരംഭിച്ചു. റോഡിന് കിഴക്കുവശത്തേക്ക് മാറ്റി ന്യു.വി.എം.സ്ക്കൂളായി . കാട്ടൂരിലുണ്ടായിരുന്ന എം.എം. (മലയാളം മിഡിൽ) സ്കൂൾ തീ പിടിച്ചപ്പോൾ ആ സ്കൂൾ ഇതോടൊപ്പം ചേർത്ത് ന്യൂ വി.എം. സ്ക്കൂളായി മാറി. ഹൈസ്ക്കൂളിന്റെ ആദ്യ ബാച്ച് എട്ടാം ക്ലാസ്സ് 1953 ലാണ് ആരംഭിക്കുന്നത്. 1956 ലാണ് ആദ്യത്തെ ബാച്ച് പത്താം ക്ലാസ്സ് എഴുതുന്നത്. 1959 വരെ 1 മുതൽ 10 വരെ ക്ലാസ്ലുകൾ പ്രവർത്തിച്ചിരുന്നു. 1960 തോടെ എൽ . പി. വിഭാഗം ഹൈസ്ക്കൂളിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി പ്രവർത്തിച്ചു തുടങ്ങി. 1987 - 1988 കാലത്താണ് ഹയർ സെക്കന്ററി സ്ക്കൂൾ നിലവിൽ വരുന്നത്.
ഭൗതിക സൗകര്യങ്ങൾ
[തിരുത്തുക]ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കണ്ടറി ഉൾപ്പെടെ സ്കൂളിന് 9 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു. കേബിൾ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള വിദ്യാഭ്യാസ പരിപാടികൾ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. ഹൈസ്ക്കൂളിൽ രണ്ട് കംപ്യൂട്ടർ ലാബുകളിലായി 23 കംപ്യൂട്ടറുകളും ഹയർ സെക്കൻറി വിഭാഗത്തിന് 2 കംപ്യൂട്ടറുകളും രണ്ടിടത്തും ബ്രോഡ് ബാൻഡ് കണക്ഷനുമുണ്ട്.
മികവിന്റെ കേന്ദ്രം
[തിരുത്തുക]2020 ൽ ഈ സ്കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെട്ടു. സംസ്‌ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം പദ്ധതിയിലാണ് ഈ പൊതു വിദ്യാലയം മികവിന്റെ കേന്ദ്രമായത്. ഇതിന്റെ ഉദ്ഘാടനം, 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേർസ് ചാനൽ വഴി ഓൺ ലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും ഒരു സ്കൂൾ എന്ന നിലയിൽ 140 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ സ്കൂൾ.[1]കിഫ്ബിയിൽനിന്ന് അഞ്ചുകോടി രൂപയുൾപ്പെടെ 28.8 കോടിയുടെ പദ്ധതിയാണ് കലവൂർ ഗവൺമൻെറ് ഹയർ സെക്കൻഡറി സ്‌കൂൾ നിർമാണത്തിനായി നീക്കിവെച്ചിരിക്കുന്നത്.[2]
അവലംബം
[തിരുത്തുക]- ↑ "ജി.എച്ച്.എസ്.എസ് ചെറുതുരുത്തിയുടെ മികവിന്റെ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി". ഇൻഫർമേഷൻ വകുപ്പ്. September 9, 2020. Retrieved September 9, 2020.
{{cite web}}: CS1 maint: deprecated archival service (link) - ↑ "കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നാടിന് സമർപ്പിച്ചു". മാധ്യമം. September 10, 2020. Retrieved September 11, 2020.
{{cite web}}: CS1 maint: deprecated archival service (link)