Jump to content

ജാനകി ആദി നാഗപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുവാൻ ശ്രീ
പത്മ ശ്രീ
ജാനകി ആദി നാഗപ്പൻ
ജനനം25 February 1925
മരണം9 മേയ് 2014(2014-05-09) (പ്രായം 89)
ദേശീയതതമിഴ് മലേഷ്യൻ
അറിയപ്പെടുന്നത്Figure of Indian independence movement And Malaysian independence movement ,
സ്ഥാനപ്പേര്Notable commander of Rani of Jhansi Regiment Indian National Army , Puan Sri
Padma Sri
രാഷ്ട്രീയ കക്ഷിമലേഷ്യൻ ഇന്ത്യൻ കോൺഗ്രസ്
കുട്ടികൾഈശ്വർ നാഗപ്പൻ

മലേഷ്യൻ ഇന്ത്യൻ കോൺഗ്രസിന്റെ സ്ഥാപകാംഗവും ഐ.എൻ.എയുടെ ഭാഗമായിരുന്ന ഏഷ്യയിലെ ആദ്യത്തെ വനിതാസൈനിക റെജിമെന്റായ ഝാൻസി റാണി റെജിമെന്റിന്റെ ജോയിന്റ് കമാൻഡറായിരുന്നു പുവാൻ ശ്രീ പത്മ ശ്രീ ദതിൻ ജാനകി ആദി നാഗപ്പൻ എന്നറിയപ്പെട്ടിരുന്ന ജാനകി തേവർ(25 February 1925 – 9 May 2014). മലേഷ്യൻ സ്വാതന്ത്ര്യ സമര സേനാനിയാണ്.  

മലയയിലെ സമ്പന്ന തമിഴ് കുടുംബാംഗമായ ജാനകി പതിന്നാറാം വയസിലാണ് സ്വാതന്ത്ര്യ സമര രംഗത്തെത്തുന്നത്. സുഭാഷ് ചന്ദ്ര ബോസിന്റെ ആഹ്വാനത്തെത്തുടർന്ന് സമര രംഗത്തെത്തിയ ജാനകി തന്റെ സ്വർണ കമ്മലുകൾ സമരാവശ്യങ്ങൾക്കായി സംഭാവന ചെയ്തു. കുടുംബാംഗങ്ങളുടെ  വലിയ എതിർപ്പുകളുണ്ടായെങ്കിലും ഝാൻസി റാണി റെജിമെന്റിന്റെ ഭാഗമായി പ്രവർത്തിച്ചു.  

ഝാൻസി റാണി റെജിമെന്റിലെ സെക്കന്റ് ഇൻ കമാന്റ് ആയിരുന്നു.  [1] രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സാമൂഹ്യ പ്രവർത്തന രംഗത്തു ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആവേശം ഉൾക്കൊണ്ട് മലയയിലെ ഇന്ത്യൻ കോൺഗ്രസ് മെഡിക്കൽ മിഷനിൽ ചേർന്നു പ്രവർത്തിച്ചു. 1946 ൽ ജാനകിയും ജോൺ തിവിയും ചേർന്ന് മലയൻ ഇന്ത്യൻ കോൺഗ്രസ് സ്ഥാപിച്ചു. പിന്നീട് മലേഷ്യൻ പാർലമെന്റിലെ സെനറ്ററായി പ്രവർത്തിച്ചു.  

ഭാരത സർക്കാർ 2000- ൽ പത്മശ്രീ പുരസ്കാരം നൽകി.[2]  9 മേയ് 2014 ന് ന്യുമോണിയ ബാധ മൂലം മരണമടഞ്ഞു.[3]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Women Against the Raj: The Rani of Jhansi Regiment By Joyce C. Lebra, p.xii
  2. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.
  3. (മലയ്) Pejuang kemerdekaan Janaky meninggal dunia
"https://ml.wikipedia.org/w/index.php?title=ജാനകി_ആദി_നാഗപ്പൻ&oldid=3786579" എന്ന താളിൽനിന്ന് ശേഖരിച്ചത്