ഝാൻസി റാണി റെജിമെന്റ്
ദൃശ്യരൂപം
ഝാൻസി റാണി റെജിമെന്റ് | |
---|---|
1940-കളിൽ ട്രെയിനിംഗ് നടത്തുന്ന റെജിമെന്റിലെ ഒരു അംഗം | |
പ്രവർത്തന കാലം | 1943 ഒക്ടോബർ മുതൽ 1945 മേയ് വരെ |
രാജ്യം | ഇന്ത്യ |
കൂറ് | ആസാദ് ഹിന്ദ് |
ഘടകം | കാലാൾപ്പട |
Role | ഗറില്ലാ സേന സൈനിക നേഴ്സിങ് |
അംഗബലം | 1,000 (ഏകദേശം) |
കമാൻഡർമാർ | |
പരമാധികാരി | സുഭാഷ് ചന്ദ്ര ബോസ് |
ശ്രദ്ധേയരായ കമാൻഡർമാർ |
ക്യാപ്റ്റൻ ലക്ഷ്മി Janaki Devar |
ഏഷ്യയിലെ ആദ്യത്തെ വനിതാസൈനിക റെജിമെന്റാണ് ഐ.എൻ.എയുടെ ഭാഗമായിരുന്ന ഝാൻസി റാണി റെജിമെന്റ്.ക്യാപ്റ്റൻ ലക്ഷ്മി സ്വാമിനാഥൻ ആയിരുന്നു ഈ സൈനിക വിഭാഗത്തിന്റെ മേധാവി. ഈ വനിതാസേന 1943 ഒക്ടോബർ മുതൽ 1945 മേയ് മാസം വരെ സജീവമായിരുന്നു. പ്രധാന പരിശീലനക്യാമ്പുകൾ റങ്കൂണിലും,സിംഗപ്പൂരിലും പിന്നീട് ബാങ്കോക്കിലും പ്രവർത്തിക്കുകയുണ്ടായി.[1]
ഏകദേശം ആയിരത്തിൽപ്പരം സൈനികരും ചാന്ദ് ബീബി നഴ്സിങ് കോർപ്സ് എന്ന സേവനവിഭാഗവും ഇതിന്റെ കീഴിൽ ഉണ്ടായിരുന്നു. ഇംഫാലിലൂടെയുള്ള സൈനികനീക്കത്തിൽ നിന്നും ഐ.എൻ.എ. പിൻവാങ്ങിയതോടെ റെജിമെന്റ് പിരിച്ചുവിട്ടു.
അവലംബം
[തിരുത്തുക]- ↑ Edwardes, Michael (1975) Red Year: the Indian Rebellion of 1857. London: Sphere; p. 126
പുറംകണ്ണികൾ
[തിരുത്തുക]- The Women's Regiment. National Archives of Singapore Archived 2012-07-27 at the Wayback Machine..