ജസ്മണ്ട് ദേശീയോദ്യാനം
ജസ്മണ്ട് ദേശീയോദ്യാനം | |
---|---|
Nationalpark Jasmund | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Cliffs and coastline in the national park | |
Location | ![]() |
Nearest city | Sassnitz, Stralsund |
Coordinates | 54°33′07″N 13°37′23″E / 54.552°N 13.623°ECoordinates: 54°33′07″N 13°37′23″E / 54.552°N 13.623°E |
Area | 30 കി.m2 (12 ച മൈ) |
Established | 12 September 1990 |
ജസ്മണ്ട് ദേശീയോദ്യാനം (ജർമ്മൻ: Nationalpark Jasmund), ജർമ്മനിയിലെ മെക്ലെൻബർഗ്-വോർപ്പോംമെർണിലെ റുഗെൻ ദ്വീപിൻറെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ജസ്മണ്ട് ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു പ്രകൃതിദത്ത റിസർവ്വ് ആണ്. ജർമ്മനിയിലെ കോണിഗ്സ്റ്റുഹ്ൾ (ജർമൻ = "king's chair") എന്ന പേരിലറിയപ്പെടുന്ന ഏറ്റവും വലിയ ചോക്ക് ക്ലിഫുകൾ അടങ്ങിയതാണ് ഈ ദേശീയോദ്യാനം. ഈ കിഴുക്കാംതൂക്കായ ചോക്ക് മലനിരകൾക്ക് ബാൾട്ടിക്ക് കടലിൽനിന്ന് 161 മീറ്റർ (528 അടി) ഉയരമുണ്ട്. മലഞ്ചെരിവുകൾക്ക് പിന്നിലുള്ള ബീച്ച് വനങ്ങളും കൂടി ഉൾപ്പെട്ടതാണ് ഈ ദേശീയോദ്യാനം. 30 ചതരശ്ര കിലോമീറ്റർ (12 ചതുരശ്ര മൈൽ) മാത്രം വിസ്തൃതിയുള്ള ഇത് ജർമ്മനിയിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്. ജർമ്മൻ പുനരേകീകരണത്തിനു തൊട്ടു മുൻപ് കിഴക്കൻ ജർമ്മനിയുടെ അവസാനത്തെ സർക്കാർ 1990 ൽ ഈ ദേശീയോദ്യാനം സ്ഥാപിച്ചു.
ജൂൺ 25, 2011 ന് യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റിലേക്ക് പാർക്കിനുള്ളിലെ ബീച്ച് വനം കൂട്ടിച്ചേർത്തത് കാല്പത്തിലെ പ്രൈമൽ ബീച്ചിലെ വനങ്ങളും ജർമ്മനിയിലെ പുരാതന ബീച്ചിലെ വനങ്ങളും.
2011 ജൂൺ 25 ന് ദേശീയോദ്യാനത്തിനുള്ളിലെ ബീച്ച് വനങ്ങൾ, പ്രൈംവെൽ ബീച്ച് ഫോറസ്റ്റ് ഓഫ് കാർപ്പാത്തിയൻസ് & എൻഷ്യൻറ് ബീച്ച് ഫോറസ്റ്റ് ഓഫ് ജെർമ്മനി എന്ന യുനെസകോ ലോക പൈതൃക സ്ഥാനത്തോട് കൂട്ടിച്ചേർത്തിരുന്നു.
ചിത്രശാല[തിരുത്തുക]
The Königsstuhl (King's Chair)
Victoria-Sicht and Königsstuhl from the Baltic Sea
Black alder swamp