Jump to content

ജലശുദ്ധീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജലശുദ്ധീകരണമാർഗ്ഗങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജലം ശുദ്ധീകരിക്കുവാനുപയോഗിക്കുന്ന ഉപകരണമാണ്‌ വാട്ടർ പ്യൂരിഫെയർ. സാധാരണ രീതി പോലെ ജലത്തെ അരിച്ചെടുക്കുകയല്ല മറിച്ച് ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ച് ജലത്തെ ശുദ്ധീകരിക്കുകയണ്‌ ഇവിടെ ചെയ്യുന്നത്. കിണർ, ബോർ‌വെൽ തുടങ്ങി ഏതു തരം ഉറവിടങ്ങളിൽ നിന്നുമുള്ള ജലത്തെ ശുദ്ധീകരിച്ചെടുക്കാം. ഇത്തരം ചില ഉപകരണങ്ങളിൽ സൂക്ഷ്മകൃമികീടങ്ങ‌ളെ നീക്കം ചെയ്യാൻ അൾട്രാവയലറ്റ് സാങ്കേതികവിദ്യയും,(U.V System) ഏകദേശം 90 ശതമാനം വരെ ജലത്തിന്റെ ലവണാംശം കുറയ്ക്കുന്ന റിവെഴ്‌സ് ഓസ്മോസിസ് (R.O System) സാങ്കേതികവിദ്യയും ഉപയോഗിച്ചിരിക്കുന്നു.

ജലവിതരണ സംവിധാനങ്ങളിൽ ജലത്തെ ശുദ്ധീകരിയ്ക്കുന്നതിനു പലതരം മാർഗ്ഗങ്ങൾ അവലംബിച്ചുവരുന്നു.ചിലഘട്ടങ്ങൾ താഴെ ചേർത്തിരിയ്ക്കുന്നു.

ക്രമനമ്പർ ഘട്ടങ്ങൾ
1 സ്ക്രീനിങ്ങ്
2 വായു കടത്തിവിടൽ
3 കൊയാഗുലേഷൻ,ഫ്ലോക്കുലേഷൻ
4 അടിയിക്കൽ
5 അരിക്കൽ
6 അണുവിമുക്തമാക്കൽ
7 ക്ലോറിനേഷൻ
8 ഓസോൺ
9 അൾട്രാ വയലറ്റ് രശ്മികൾ

[1]

അൾട്രാവയലറ്റ് സാങ്കേതികവിദ്യ

[തിരുത്തുക]

രോഗവാഹകരായ സൂക്ഷ്മജീവികളെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്താൽ നിർ‌വീര്യമാക്കുന്നു. കൂടാതെ ജലത്തിലെ മാലിന്യങ്ങളെയും ലവണാംശത്തെയും നീക്കം ചെയ്യുന്നു.

റിവെഴ്‌സ് ഓസ്മോസിസ് സങ്കേതികവിദ്യ

[തിരുത്തുക]

ഉപ്പുരസം കൂടുതലുള്ള ജലത്തിലെ ലവണാംശത്തെ നീക്കം ചെയ്യുവാനാണ്‌ ഈ പ്രക്രിയ ഉപയോഗിക്കുന്നത്.

  1. ശാസ്ത്രകേരളം -സെപ്റ്റം: 2013.ലക്കം 515
"https://ml.wikipedia.org/w/index.php?title=ജലശുദ്ധീകരണം&oldid=3440948" എന്ന താളിൽനിന്ന് ശേഖരിച്ചത്