ജയ്ദേവ് ഉനദ്കട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജയ്ദേവ് ഉനദ്കട്
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് ജയ്ദേവ് ദിപക്ഭായ് ഉനദ്കട്
ബാറ്റിംഗ് രീതി വലംകൈയ്യൻ
ബൗളിംഗ് രീതി ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം
റോൾ ബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഇന്ത്യ
Only Test (267-ആമൻ) 16 ഡിസംബർ 2010 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (197-ആമൻ) 24 ജൂലൈ 2013 v സിംബാബ്‌വെ
അവസാന ഏകദിനം 26 ജൂലൈ 2013 v സിംബാബ്‌വെ
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2010-തുടരുന്നു സൗരാഷ്ട്ര
2010-2012 കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
2013-തുടരുന്നു റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 1 2 29 32
നേടിയ റൺസ് 2 - 209 43
ബാറ്റിംഗ് ശരാശരി 2.00 - 9.50 5.37
100-കൾ/50-കൾ 0/0 -/- 0/0 0/0
ഉയർന്ന സ്കോർ 1* - 28 14
എറിഞ്ഞ പന്തുകൾ 156 120 5,675 1,710
വിക്കറ്റുകൾ 0 5 84 51
ബൗളിംഗ് ശരാശരി - 16.00 33.48 27.09
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 4 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 1 0
മികച്ച ബൗളിംഗ് 0/101 4/41 7/41 4/41
ക്യാച്ചുകൾ /സ്റ്റം‌പിംഗ് 0/- 0/0 8/- 10/-
ഉറവിടം: ക്രിക്കിൻഫോ, 26 ജൂലൈ 2013

ജയ്ദേവ് ഉനദ്കട് (ജനനം: 18 ഒക്ടോബർ 1991, പോർബന്തർ, ഗുജറാത്ത്) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഇടംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറും, വലംകൈയ്യൻ വാലറ്റബാറ്റ്സ്മാനുമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്ര ക്രിക്കറ്റ് ടീമിനുവേണ്ടിയും, ഐ.പി.എല്ലിൽ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുവേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്.[1] ഇന്ത്യ അണ്ടർ-19, ഇന്ത്യ എ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾക്കുവേണ്ടിയും ഉനദ്കട് കളിച്ചിട്ടുണ്ട്.

2013 ജൂലൈ 24ന് ഹരാരെയിൽവെച്ച് നടന്ന ഇന്ത്യ-സിംബാബ്‌വെ മത്സരത്തിലാണ് അദ്ദേഹം തന്റെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് അരങ്ങേറ്റം നടത്തിയത്. നേരത്തെ 2010 ഡിസംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയിരുന്നു. അന്ന് 101 റൺസ് വഴങ്ങി വിക്കറ്റൊന്നും നേടാൻ കഴിയാഞ്ഞതിനാൽ പിന്നീട് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിലേക്ക് പരിഗണിക്കപ്പെട്ടില്ല. എന്നാൽ ഏകദിന ക്രിക്കറ്റിൽ തന്റെ രണ്ടാം മത്സരത്തിൽ തന്നെ സിംബാബ്‌വെക്കെതിരെ 41 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിനായി.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജയ്ദേവ്_ഉനദ്കട്&oldid=1873259" എന്ന താളിൽനിന്ന് ശേഖരിച്ചത്