ജയിംസ് ഏൾ റേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയിംസ് എൾറേ
James Earl Ray.jpg
ജനനം 1928 മാർച്ച് 10(1928-03-10)
ആൾടൺ, ഇല്ലിനോയി
മരണം 1998 ഏപ്രിൽ 23(1998-04-23) (പ്രായം 70)
നാഷ്‌വിൽ, ടെന്നസി
ചുമത്തപ്പെട്ട കുറ്റങ്ങൾ കൊലപാതകം, ജയിൽ ചാടൽ,
ആയുധം ഉപയോഗിച്ചുള്ള മോഷണം, രേഖകളിൽ കൃത്രിമം കാണിക്കൽ
ശിക്ഷ 99 വർഷത്തെ ജയിൽ വാസം
ഇപ്പോഴത്തെ അവസ്ഥ മരണമടഞ്ഞു
ജീവിത പങ്കാളി അന്ന സൻധു (വിവാഹമോചിതയായി)
മതാപിതാക്കൾ ജയിംസ് ജെറാൾഡ് എൾറേ

അമേരിക്കൻ ഐക്യനാടുകളിലെ കറുത്തവർഗ്ഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ച മാർട്ടിൻ ലൂഥർ കിംഗിന്റെ ഘാതകനാണ് ജയിംസ് ഏൾ ‌റേ. 1968 ൽ മെംഫിസിൽ വെച്ചാണ് കിംഗിനു വെടിയേറ്റത്. ഘാതകനായ ജയിംസ് എൾ‌റേ, ഒരു തടവുപുള്ളിയായിരുന്നു. 1967 ൽ തടവുചാടി രക്ഷപെട്ട ജയിംസ് റേ മെഫിസിൽ സ്വന്തം മുറിയുടെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന കിംഗിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് ലണ്ടനിലേക്ക് ഒളിച്ചു കടന്ന ഇയാൾ ബ്രസൽ‌സിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ പിടിക്കപ്പെടുകയാണുണ്ടായത്. കുറ്റസമ്മതം നടത്തിയ ഇയാൾക്ക് 99 വർഷത്തെ തടവാണ് ശിക്ഷ വിധിക്കപ്പെട്ടത്.

അവലംബം[തിരുത്തുക]

  • മാതൃഭൂമി ഹരിശ്രീ 2008 ജനുവരി 19


"http://ml.wikipedia.org/w/index.php?title=ജയിംസ്_ഏൾ_റേ&oldid=1765237" എന്ന താളിൽനിന്നു ശേഖരിച്ചത്