ജമൽ യുദ്ധം
Battle of the Camel | |||||||
---|---|---|---|---|---|---|---|
the First Fitna ഭാഗം | |||||||
![]() Ali and Aisha at the Battle of the Camel | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
![]() | ![]() ![]() | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() | ![]() ![]() ![]() ![]() ![]() ![]() ![]() ![]() | ||||||
ശക്തി | |||||||
~20,000[1] | ~30,000[1] | ||||||
നാശനഷ്ടങ്ങൾ | |||||||
~5,000[2][3] | ~13,000[2][3] |
ഇസ്‌ലാമിക ചരിത്രത്തിൽ നടന്ന ഒരു യുദ്ധമാണ് 656 നവംബർ 7ന് നടന്ന ജമൽ യുദ്ധം. നാലാം ഖലീഫ അലിയുടെ സൈന്യവും പ്രവാചകൻ മുഹമ്മദിന്റെ പത്നി ആയിഷയുടെ നേതൃത്വത്തിലുള്ള സൈന്യവും തമ്മിലാണ് ഏറ്റുമുട്ടിയത്. യുദ്ധ സാഹചര്യം ചർച്ചയിലൂടെ പരിഹരിച്ച് രണ്ടു സൈന്യങ്ങളും പിരിഞ്ഞു പോവാൻ ഒരുങ്ങവേ രാത്രി ചില ഗൂഡ താല്പര്യക്കാർ ഇരുസൈന്യങ്ങളുടെയും ക്യാമ്പുകൾ അക്രമിച്ചതാണ് യുദ്ധത്തിന് വഴി തുറന്നത്.
സാഹചര്യം
[തിരുത്തുക]മൂന്നാം ഖലീഫയായ ഉസ്മാൻ കൂഫയിൽ നിന്നുള്ള കലാപകാരികളാൽ കൊല്ലപ്പെട്ടു. നാലാമതായി ഖിലാഫത്ത് ഏറ്റെടുത്ത അലി രാജ്യത്തു പല ഭാഗത്തും വർധിച്ചു വരുന്ന കുഴപ്പങ്ങൾ ഇല്ലാതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ ഉസ്മാന്റെ കുടുംബാംഗമായ സിറിയൻ ഗവർണ്ണർ മുആവിയ ഉസ്മാന്റെ ഘാതകരെ ഉടൻ കണ്ടെത്തി ശിക്ഷിക്കണമെന്ന് വാദിച്ചു. എന്നാൽ രാജ്യത്തെ സ്ഥിതിഗതികൾ നേരെയാക്കിയ ശേഷം മതി എന്നായിരുന്നു അലിയുടെ വാദം. മുആവിയയുടെ പ്രചാരണത്തിൽ വീണ ചില പ്രമുഖ സഹാബാക്കൾ അടക്കമുള്ളവർ മുആവിയയുടെ വാദത്തിനു ശക്തി പകർന്നു. ഇവർ പ്രവാചകന്റെ പത്നി ആയിഷയെ സമീപിച്ചു ഈ വാദത്തിനു പിന്തുണ നേടിയെടുത്തു. ആയിഷയുടെ കീഴിൽ ഒരു വൻ സൈന്യവുമായി അവർ ബസ്രയിലേക്ക് പുറപ്പെട്ടു. എന്നാൽ അലിയുടെ സൈന്യവുമായി സന്ധിച്ച അവർ ചർച്ചക്ക് ശേഷം യുദ്ധം ഒഴിവാക്കി തിരിച്ചു പോകാനുള്ള ധാരണയിലെത്തി. അന്ന് രാത്രി ചില ഗൂടലോച്ചനക്കാർ ഇരു വിഭാഗത്തിന്റെയും ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്തി . മറുവിഭാഗം സന്ധി ലംഘിച്ചു എന്ന ധാരണയിൽ പിറ്റേന്ന് ഇരു സൈന്യങ്ങളും എട്ടു മുട്ടുകയും യുദ്ധത്തിൽ അലിയുടെ സൈന്യം വിജയിക്കുകയും ചെയ്തു. എല്ലാവരെയും അലി മോചിപ്പിക്കുകയും തിരികെ മദീനയിലേക്ക് അയക്കുകയും ചെയ്തു. ആയിഷ ഒരു ഒട്ടകപ്പുറത്ത് ഇരുന്നു (അറബിയിൽ ജമൽ) യുദ്ധം നയിച്ചതിനാലാണ് ഇതിനു ജമൽ യുദ്ധം എന്ന പേര് വന്നത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 https://books.google.com/books?id=axL0Akjxr-YC&pg=PT472
- ↑ 2.0 2.1 Jibouri, Yasin T. Kerbalā and Beyond. Bloomington, IN: Authorhouse, 2011. Print. ISBN 1467026131 Pgs. 30
- ↑ 3.0 3.1 Muraj al-Thahab Vol. 5, Pg. 177