ഛട്‌ബിർ മൃഗശാല

Coordinates: 30°36′13″N 76°47′34″E / 30.6036°N 76.7928°E / 30.6036; 76.7928
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഛട്‌ബിർ മൃഗശാല
മഹേന്ദ്ര ചൗധരി ജീവശാസ്ത്രോദ്യാനം
Date opened1977[1]
സ്ഥാനംഛട്‌ബിർ മൃഗശാല, ചാട് ഗ്രാമം, സിരക്‌പൂർ,മൊഹാലി ജില്ല, പഞ്ചാബ്
നിർദ്ദേശാങ്കം30°36′13″N 76°47′34″E / 30.6036°N 76.7928°E / 30.6036; 76.7928
Membershipsകേന്ദ്ര മൃഗശാലാ അതോറിറ്റി (ഇന്ത്യ)[2]
Major exhibitsസിംഹ സഫാരി

പഞ്ചാബിലെ ചണ്ഡീഗഢിൽ നിന്നും 17 കിലോമീറ്റർ അകലെ മൊഹാലി ജില്ലയിൽ ഉള്ള ഒരു മൃഗശാലയാണ് ഛട്‌ബിർ മൃഗശാല (Chhatbir Zoo) അഥവാ മഹേന്ദ്ര ചൗധരി ജീവശാസ്ത്രോദ്യാനം (Mahendra Chaudhary Zoological Park). 1970 -കളിൽ നിർമ്മാണം തുടങ്ങിയ ഇവിടെ ധാരാളം മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഉണ്ട്. തിങ്കളാഴ്ച ഒഴികെ എന്നും സന്ദർശിക്കാവുന്ന ഈ ഉദ്യാനത്തിൽ വന്യമൃഗങ്ങളെ കൂട്ടിൽ അടയ്ക്കാതെയുള്ള രീതിയിലാണ് സംരക്ഷിക്കുന്നത്.

ചരിത്രം[തിരുത്തുക]

1977 ഏപ്രിൽ 13 ന് അന്നത്തെ പഞ്ചാബ് ഗവർണർ മഹേന്ദ്ര മോഹൻ ചൗധരി മൃഗശാല ഉദ്ഘാടനം ചെയ്തു. അതിനെ മഹേന്ദ്ര ചൗധരി സുവോളജിക്കൽ പാർക്ക് എന്ന് നാമകരണം ചെയ്തു. തുടക്കത്തിൽ മൃഗശാലയിൽ അസമിലെ ഗുവാഹത്തി മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന ചെറിയൊരു കൂട്ടം മൃഗങ്ങളുണ്ടായിരുന്നു, താമസിയാതെ ഇത് വടക്കൻ പഞ്ചാബിലെ ഇന്ത്യയിലെ ഏറ്റവും വലിയ മൃഗശാലയായി മാറി.[3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "List of Zoos in India, from 1800 until now". kuchbhi.com. Kuchbhi. Archived from the original on 21 October 2011. Retrieved 4 July 2011.
  2. "CZA Recognition". Retrieved 22 April 2017.
  3. "Department of Forests & Wildlife Preservation, Punjab". Retrieved 20 April 2017.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഛട്‌ബിർ_മൃഗശാല&oldid=3676457" എന്ന താളിൽനിന്ന് ശേഖരിച്ചത്