നനകിഴങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെറുകിഴങ്ങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നനകിഴങ്ങ്
Dioscorea esculenta 001.JPG
Scientific classification e
Kingdom: സസ്യം
Clade: സപുഷ്പിസസ്യങ്ങൾ
Clade: ഏകബീജപത്രസസ്യങ്ങൾ
Order: Dioscoreales
Family: Dioscoreaceae
Genus: Dioscorea
Species:
D. esculenta
Binomial name
Dioscorea esculenta

ഡയോസ്ക്കോറിയേസി (Dioscoriaceae) സസ്യകുടുംബത്തിൽപ്പെടുന്ന കാച്ചിൽവർഗവിളയാണ് നനകിഴങ്ങ്. (ശാസ്ത്ര നാമം: ഡയസ്ക്കോറിയ എസ്ക്കുലെന്റ (Dioscorea esculenta)). ഉഷ്ണമേഖലാ കിഴങ്ങുവിളയായ നനകിഴങ്ങ് അഥവാ ചെറുകിഴങ്ങ് ഏഷ്യൻ രാജ്യങ്ങൾ, വെസ്റ്റിൻഡീസ്, തെക്കെ അമേരിക്ക, പസഫിക് ദ്വീപുകൾ‍, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ ഒരു പ്രധാന ഭക്ഷ്യവിളയാണ്. കേരളത്തിലും ഇത് സാധാരണയായി കൃഷിചെയ്തു വരുന്നു.

പരിപാലനം[തിരുത്തുക]

നനകിഴങ്ങ് പടർന്നുകയറുന്ന ദുർബലസസ്യമാണ്. തണ്ട് ബലം കുറഞ്ഞതായതിനാൽ കുറ്റികൾ നാട്ടിയോ കയറുകെട്ടിയോ താങ്ങുകളിലോ വൃക്ഷങ്ങളിലോ പടർത്തുന്നു. തണ്ടിന് നാലു കോണുകളുണ്ട്. തണ്ടിൽ ഏകാന്തരന്യാസത്തിലോ സമ്മുഖമായോ ഇലകൾ വ്യന്യസിച്ചിരിക്കുന്നു. ഇലകൾ വലിപ്പം കൂടിയതും ഹൃദയാകാരത്തിലുള്ളതുമാണ്. വളരെ അപൂർവമായേ ഇത് പുഷ്പിക്കാറുള്ളൂ. ഇലകളുടെ കക്ഷ്യങ്ങളിൽ നിന്ന് നീണ്ടുനേർത്ത പാനിക്കിൾ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങൾ വളരെച്ചെറുതും ഏകലിംഗിയുമാണ്. ആറ് പരിദളപുടങ്ങൾ രണ്ട് നിരകളിലായി ക്രമീകരിച്ചിരിക്കുന്നു. പെൺപുഷ്പങ്ങൾക്ക് മൂന്ന് വർത്തികളും ഒരു അധസ്ഥിത അണ്ഡാശയവുമുണ്ട്. ആൺ പുഷ്പങ്ങൾക്ക് ആറുകേസരങ്ങളും ഒരു വന്ധ്യ അണ്ഡാശയവുമുണ്ട്. കായ് സംപുടമോ ബെറിയോ ആയിരിക്കും. കായ്കൾ പരന്നതും 2.5 സെ.മീ. നീളവും 4 സെ.മീ. വീതിയും ഉള്ളവയുമാണ്. വിത്തുകളുടെ അരിക് ചിറകുപോലുള്ള അവയവമായി രൂപാന്തരപ്പെട്ടിരിക്കുന്നു. അണ്ഡാകൃതിയിലുള്ള വിത്തിന്റെ ഒരറ്റം കൂർത്തതും കാറ്റിൽ പറന്ന് വിത്തുവിതരണം നടത്തുന്നതുമാണ്.

നനകിഴങ്ങിന്റെ വേരുകൾ കിഴങ്ങുകളായി രൂപപ്പെടുന്നു. 8-10 മാസങ്ങൾകൊണ്ട് കിഴങ്ങുകൾ പാകമാകുന്നു. കിഴങ്ങിൽ ഡയോസ്കോറിൻ എന്ന ആൽക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നനകിഴങ്ങ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Gardens' Bulletin. Straits Settlements. Singapore 1:396. 1917. Plant Name Details for Dioscorea esculenta. IPNI. 1. ശേഖരിച്ചത് 24 September 2017.
  • "https://ml.wikipedia.org/w/index.php?title=നനകിഴങ്ങ്&oldid=3207950" എന്ന താളിൽനിന്ന് ശേഖരിച്ചത്