ചെറുകാട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെറുകാട
TurnixSylvaticaWhistler.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
T. sylvaticus
ശാസ്ത്രീയ നാമം
Turnix sylvaticus
Desfontaines, 1789

കാടകളുടെ കുടുംബത്തിൽ ഉൾപ്പെടാത്തതും കാടകളോടു രൂപത്തിലും ആഹാര സമ്പാദനരീതിയിലും സാമ്യം പുലർത്തുന്നതുമായ പക്ഷി ഇനമാണ് ചെറുകാട'. (ശാസ്ത്രീയ നാമം Turnix sylvaticus) . (ഇംഗ്ലീഷ് Kurrichane Buttonquail, Small Buttonquail, Common Buttonquail, or Andalusian Hemipode). ഇവ സ്പെയിനിലും ആഫ്രിക്ക മുതൽ ഇന്ത്യവരേയും ഏഷ്യയുടെ ധ്രുവഭാഗങ്ങൾ മുതൽ ഇന്തോനേഷ്യ വരേയും കാണപ്പെടുന്നു. ഇവയെ കണ്ടെത്തുവാൻ വളരെ പ്രയാസമാണ്. പുൽപ്രദേശങ്ങളിലോ കുറ്റിക്കാടുകളിലോ ചെറിയ പ്രാണികളേയും വിത്തുകളേയും തിന്നു ജീവിക്കുന്നു.

രൂപ വിവരണം[തിരുത്തുക]

15 സെ.മീ വലിപ്പമേയുള്ളു. പുറത്ത് മങ്ങിയ തവിട്ടുനിറത്തിലുള്ള വരകളുണ്ട്. അടിവശം മങ്ങിയ നിറമാണ്.

പ്രജനനം[തിരുത്തുക]

ഇവയിൽ ഇണയെ ശൃംഗരിച്ചു വശത്താക്കുന്നത് പിടകളാണ്. കൂടുണ്ടാക്കുന്നതും പിടകളാൺ. ആണാണ് അടയിരിക്കുന്നത്.

കൂടുകെട്ടുന്ന കാലം ജൂൺ മുതൽ സെപ്തംബർ വരെയാൺ. മുട്ടയിൽ നിന്നു വിരിഞ്ഞ ഉടനെ കുഞ്ഞുന്ങ്ങള്ക്ക് ഓടാൺ കഴിയും.

അവലംബം[തിരുത്തുക]

  • കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  • Birds of periyar – ആർ. സുഗതൻ, കേരള വനം, വന്യജീവി വകുപ്പ്
  • Birds of Kerala - ഡീ.സി. ബുക്സ്

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറുകാട&oldid=3168254" എന്ന താളിൽനിന്ന് ശേഖരിച്ചത്