ചെന്നൈ രാജധാനി എക്സ്പ്രസ്സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ஹஸ்ரத் நிஜாமுதீன் - சென்னை சென்ட்ரல் ராஜதானி அதிவேக விரைவு வண்டி
പൊതുവിവരങ്ങൾ
തരംRajdhani Express
സഞ്ചരിക്കുന്ന സ്ഥലങ്ങൾTamil Nadu, Andhra Pradesh, Telangana, Maharashtra, Madhya Pradesh, Uttar Pradesh, Delhi
ആദ്യമായി ഓടിയത്1993
നിലവിൽ നിയന്ത്രിക്കുന്നത്Northern Railway
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻChennai Central
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം8
യാത്ര അവസാനിക്കുന്ന സ്റ്റേഷൻHazrat Nizamuddin railway station
സഞ്ചരിക്കുന്ന ദൂരം2,175 കി.മീ (7,136,000 അടി)
ശരാശരി യാത്രാ ദൈർഘ്യം28 hours 15 minutes
സർവ്വീസ് നടത്തുന്ന രീതിFri, Sun (12433)
Wed, Fri (12434)[1]
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾAC First Class(1A), AC Two Tier(2A), AC Three Tier(3A)
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംYes
ഉറങ്ങാനുള്ള സൗകര്യംYes
ഭക്ഷണ സൗകര്യംYes
സ്ഥല നിരീക്ഷണ സൗകര്യംReceived new LHB rakes in 2012
വിനോദ പരിപാടികൾക്കുള്ള സൗകര്യംYes(1A)
സാങ്കേതികം
ട്രാക്ക് ഗ്വേജ്1,676 mm (5 ft 6 in)
വേഗത79 km/h (49 mph) average with halts
യാത്രാ ഭൂപടം
Indian Railways Chennai Rajdhani Express (interactive map)

ചെന്നൈയേയും ന്യൂഡൽഹിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ട്രെയിനുകളിൽ ഒന്നാണ് ട്രെയിൻ നമ്പർ 12433 / 12434 ചെന്നൈ രാജധാനി എക്സ്പ്രസ്സ്‌. 1993-ൽ ആരംഭിച്ച ഈ ട്രെയിൻ ചെന്നൈയിൽനിന്നും ഡൽഹിയിൽനിന്നും ആഴ്ച്ചയിൽ രണ്ടു തവണ സർവീസ് നടത്തുന്നു. ഗ്രാൻഡ്‌ ട്രങ്ക് എക്സ്പ്രസ്സ്‌, തമിഴ്നാട്‌ എക്സ്പ്രസ്സ്‌ എന്നിവയ്ക്കു പുറമേ ചെന്നൈ ഡൽഹി യാത്രയ്ക്കു ഉതകുന്നതാണ് ഈ ട്രെയിൻ. ചെന്നൈ രാജധാനി എക്സ്പ്രസ്സ്‌ യാത്രാദൂരമായ 2176 കിലോമീറ്റർ 28 മണിക്കൂർ 10 മിനിറ്റുകൾക്കൊണ്ട് പൂർത്തിയാക്കുന്നു. തമിഴ്നാട്‌ എക്സ്പ്രസ്സ്‌ 33 മണിക്കൂറുകൾക്കൊണ്ടും ഗ്രാൻഡ്‌ ട്രങ്ക് എക്സ്പ്രസ്സ്‌ 35 മണിക്കൂറുകൾക്കൊണ്ടുമാണ് ഈ ദൂരം സഞ്ചരിക്കുന്നത്. [2]

ചരിത്രം[തിരുത്തുക]

ഭാരത സർക്കാരിൻറെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത്, ഏകദേശം 5000 കോടി‍ യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യൻ റെയിൽവേയുടെ കുത്തകയാ‍ണെന്നു പറയാം. ഇന്ത്യൻ റെയിൽവേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററോളം വരും.

ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഗതാഗതം ആരംഭിച്ചത് 1853-ലാണ് [3].

1844-ൽ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ് ഹാർഡിങ്ങ് ഇന്ത്യയിൽ തീവണ്ടി ഗതാഗതം ആരംഭിക്കാൻ സ്വകാര്യ സംരംഭകരെ അനുവദിച്ചു. ഈ തീരുമാനത്തിൻറെ ഫലമായി ഇംഗ്ലണ്ടിലുള്ള നിരവധി നിക്ഷേപകർ പണം മുടക്കാൻ തയ്യാറായി മുന്നോട്ടു വന്നു. ഇതേത്തുടർന്നാണ് ഇന്ത്യയിൽ തീവണ്ടി ഗതാഗതം എന്ന അക്കാലത്തെ ഏറ്റവും പുതുമയുള്ള ഗതാഗത സംവിധാനത്തിന് തുടക്കമിടുന്നത്. 1851 ഡിസംബർ 12-ആം തീയതിയാണ് ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്. റൂർക്കിയിലേക്കുള്ള നിർമ്മാണ വസ്തുക്കൾ കൊണ്ടുപോകാൻ വേണ്ടിയായിരുന്നു ഇത്. [4] ഒന്നര വർഷത്തിനു ശേഷം 1853 ഏപ്രിൽ 16-ആം തീയതി ഇന്ത്യയിലെ ആദ്യത്തെ യാത്രാ തീവണ്ടി ഓടിത്തുടങ്ങി. [5] അങ്ങനെ ഇംഗ്ലണ്ടിൽ തീവണ്ടി ആദ്യമായി ഓടിയതിനു ശേഷം വെറും 28 വർഷം കൊണ്ടുതന്നെ അത് ഇന്ത്യയിലെത്തി. ലോർഡ് ഫാക്ൿലാന്റ് എന്ന 2-4-0 എഞ്ചിനാണ് ഈ തീവണ്ടിയിൽ ഘടിപ്പിച്ചിരുന്നത്. ബോറിബന്ദർ, ബോംബെ, താനെ എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ തീവണ്ടി ഓടിയത്. ഏകദേശം 34 കിലോമീറ്റർ ദൂരം ആയിരുന്നു യാത്രാദൂരം. സാഹിബ്, സിന്ധ്, സുൽത്താൻ എന്നിങ്ങനെയായിരുന്നു അന്ന് ഉപയോഗിച്ച തീവണ്ടി എഞ്ചിനുകളുടെ പേരുകൾ. ഏതാണ്ട് ഒരു വർഷത്തിനു ശേഷം കൽക്കത്തയിലും തീവണ്ടി ഗതാഗതം ആരംഭിച്ചു. 1854 ഓഗസ്റ്റ് 15-ന് ഹൗറയിൽ നിന്ന് ഹൂഗ്ലിയിലേക്ക് യാത്രാവണ്ടി ഓടാൻ തുടങ്ങി. 1856-ൽ മദ്രാസ് റെയിൽ‌വേ കമ്പനി മദ്രാസിലും ആദ്യത്തെ തീവണ്ടിപ്പാത തുറന്നു. ഇത് റോയപുരം മുതൽ ചിന്നാമപ്പേട്ട വരെ ആയിരുന്നു. റോയപുരത്തുനിന്നാണ് മദിരാശിയിൽ നിന്നുള്ള എല്ലാ വണ്ടികളും ആദ്യകാലത്ത് പുറപ്പെട്ടിരുന്നത്. 1873-ലാണ് മദിരാശിയിലെ സെൻട്രൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. ആർക്കോട്ട് നവാബ് സ്വർണ്ണക്കൈക്കോട്ടു കൊണ്ട് മണ്ണ് കോരിയിട്ടുകൊണ്ടാണ് റോയപ്പേട്ട സ്റ്റേഷൻറെ നിർമ്മാണോദ്ഘാടനം നടത്തിയത് എന്നാണ് കഥ. [6]

സമയക്രമപട്ടിക[തിരുത്തുക]

ട്രെയിൻ നമ്പർ 12433 രാജധാനി എക്സ്പ്രസ്സ്‌ ആഴ്ച്ചയിൽ രണ്ട് ദിവസങ്ങളിൽ (വെള്ളി, ഞായർ) ചെന്നൈ സെൻട്രലിൽനിന്നും ഇന്ത്യൻ സമയം 06:10-നു പുറപ്പെട്ടു അടുത്ത ദിവസം ഇന്ത്യൻ സമയം 10:25-നു നിസാമുദ്ദീനിൽ എത്തിച്ചേരുന്നു. [7] [8]

ട്രെയിൻ നമ്പർ 12433 രാജധാനി എക്സ്പ്രസ്സിനു ചെന്നൈ സെൻട്രൽ കഴിഞ്ഞാൽ വിജയവാഡ ജങ്ഷൻ (10 മിനിറ്റ്), വാറങ്കൽ (1 മിനിറ്റ്), നാഗ്പൂർ (10 മിനിറ്റ്), ഭോപാൽ ജങ്ഷൻ (10 മിനിറ്റ്), ജാൻസി ജങ്ഷൻ (5 മിനിറ്റ്), ഗ്വാളിയോർ (2 മിനിറ്റ്), ആഗ്ര കാന്റ്റ് (2 മിനിറ്റ്), നിസാമുദ്ദീൻ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.

ട്രെയിൻ നമ്പർ 12434 ചെന്നൈ രാജധാനി എക്സ്പ്രസ്സ്‌ ആഴ്ച്ചയിൽ രണ്ട് ദിവസങ്ങളിൽ (ബുധൻ, വെള്ളി) നിസാമുദ്ദീനിൽനിന്നും ഇന്ത്യൻ സമയം 15:55-നു പുറപ്പെട്ടു അടുത്ത ദിവസം ഇന്ത്യൻ സമയം 20:15-നു ചെന്നൈ സെൻട്രലിൽ എത്തിച്ചേരുന്നു.

ട്രെയിൻ നമ്പർ 12434 ചെന്നൈ രാജധാനി എക്സ്പ്രസ്സിനു നിസാമുദ്ദീൻ കഴിഞ്ഞാൽ ആഗ്ര കാന്റ്റ് (2 മിനിറ്റ്), ഗ്വാളിയോർ (2 മിനിറ്റ്), ജാൻസി ജങ്ഷൻ (5 മിനിറ്റ്), ഭോപാൽ ജങ്ഷൻ (4 മിനിറ്റ്), നാഗ്പൂർ (10 മിനിറ്റ്), വാറങ്കൽ (1 മിനിറ്റ്), വിജയവാഡ ജങ്ഷൻ (10 മിനിറ്റ്), ചെന്നൈ സെൻട്രൽ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.

അവലംബം[തിരുത്തുക]

  1. "H Nizamuddin (NZM), Delhi Railway Station". MakeMyTrip.com. മൂലതാളിൽ നിന്നും 2013-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 April 2013.
  2. "Staging woes". The Hindu. ശേഖരിച്ചത് 15 December 2015.
  3. "(ശേഖരിച്ചത് 2009 മാർച്ച് 23)". pib nic. ശേഖരിച്ചത് 15 December 2015.
  4. "(ശേഖരിച്ചത് 2009 മാർച്ച് 23)". The Hindu. മൂലതാളിൽ നിന്നും 2014-12-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 December 2015.
  5. "(ശേഖരിച്ചത് 2009 മാർച്ച് 23)". pib nic. ശേഖരിച്ചത് 15 December 2015.
  6. "The station where railway employees first struck work". The Hindu. ശേഖരിച്ചത് 15 December 2015.
  7. "Chennai Rajdhani Express Time Table". cleartrip.com. മൂലതാളിൽ നിന്നും 2016-01-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 December 2015.
  8. "Chennai Rajdhani Express Information". irctc.co.in. ശേഖരിച്ചത് 15 December 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Route map: Google / Bing