ചൂ ഹ്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൂ ഹ്സി
ചൂ ഹ്സി
മറ്റു പേരുകൾബഹുമാനസൂചകമായ സ്ഥാനപ്പേരുകൾ (字): 元晦 Yuán Huì
Alias (号): 晦庵 Huì Àn
ജനനം(1130-10-18)ഒക്ടോബർ 18, 1130
മരണംഏപ്രിൽ 23, 1200(1200-04-23) (പ്രായം 69)
കാലഘട്ടംസോങ് രാജവംശം
പ്രദേശംചൈനീസ് തത്ത്വചിന്തകൻ
ചിന്താധാരകൺഫ്യൂഷ്യാനിസം, നവ കൺഫ്യൂഷ്യാനിസം
ലുഷാൻ പർവ്വതത്തിലെ വൈറ്റ് ഡീർ ഗ്രോട്ടോ അക്കാദമിയിൽ ചൂ ഹ്സിയുടെ പ്രതിമ

960-1279 കാലഘട്ടത്തിൽ ചൈന ഭരിച്ചിരുന്ന സോംഗ് രാജവംശകാലത്തെ ഒരു പ്രമുഖ കൺഫ്യൂഷസ് തത്ത്വചിന്തകനായിരുന്നു ചൂ ഹ്സി (Zhū​ Xī​ or Chu Hsi 朱熹, ഒക്ടോബർ 18, 1130– ഏപ്രിൽ 23, 1200) നിയോ കൺഫ്യൂഷനിസത്തിന്റെ സ്ഥാപകരിൽ അദ്ദേഹത്തിന് പ്രമുഖസ്ഥാനമുണ്ട്. കൺഫ്യൂഷനിസത്തിലെ 12 തത്ത്വചിന്തകൻമാറിൽ ഒരാളാണ് അദ്ദേഹം [1]

ചൂ ഹ്സിയുടെ പൂർവികർ ഹൂയി പ്രിഫക്ചറിലെ (徽州婺源縣) വൂ-യുവാനിൽ നിന്നുമുള്ളവരായിരുന്നു(ഇപ്പോൾ ജിയാങ്‌സി പ്രവിശ്യ), അദ്ദേഹം ജനിച്ച ഫ്യൂജിയാൻ നഗരത്തിലെ ഷെരിഫ് ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്.

ജീവിതവും മരണവും[തിരുത്തുക]

ജിയാൻക്സി പ്രവിശ്യയിലെ ഹൂയി എന്ന സ്ഥലത്തെ വൂയുവാൻ പ്രദേശത്താണ് ചൂ ഹ്സിയുടെ കുടുംബം. ഇദ്ദേഹം ഫുയിജാൻ പ്രവിശ്യയിലാണ് ജനിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛൻ ഒരു ഷെരീഫായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. ജുർച്ചെനോടുള്ള സർക്കാരിന്റെ പ്രീണനനയത്തിന് ഇദ്ദേഹത്തിന്റെ അച്ഛൻ എതിരുനിന്നതിനാൽ അദ്ദേഹത്തിന് 1140-ൽ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് ചൂ ഹ്സിക്ക് വീട്ടിൽ നിന്നാണ് വിദ്യാഭ്യാസം ലഭിച്ചത്. 1143-ൽ അച്ഛൻ മരിച്ചതിനെത്തുടർന്ന് ഇദ്ദേഹം അച്ഛന്റെ സുഹൃത്തുക്കളായ ഹു ക്സിയാൻ, ലിയു സിഹൂയി, ലിയു മിയാൻഷി എന്നിവരിൽ നിന്ന് പഠനം തുടർന്നു. 1148-ൽ 19 വയസ്സുണ്ടായിരുന്നപ്പോൾ ചൂ ഹ്സി ചക്രവർത്തിയുടെ പരീക്ഷ പാസാവുകയും ഒരു പണ്ഡിതനായി നിയമിതനാവുകയും ചെയ്തു. ടോങ്കൻ (同安縣主簿) എന്ന സ്ഥലത്ത് തലവന്റെ കീഴിലുള്ള സ്ഥാനമായ രജിസ്ട്രാർ എന്ന സ്ഥാനത്ത് ഇദ്ദേഹം 1153 മുതൽ 1156 വരെ ജോലി ചെയ്തു. 1153 മുതൽ ഇദ്ദേഹം ചെങ് ഹാവോ, ചെങ് യി എന്നിവരുടെ നവ കൺഫ്യൂഷ്യൻ പാരമ്പര്യം പിന്തുടർന്നിരുന്ന ലി ടോങിന്റെ കീഴിൽ വിദ്യാഭ്യാസം തുടർന്നു. 1160-ൽ ഇദ്ദേഹം ഔദ്യോഗികമായി ഈ വിദ്യാഭ്യാസം ആരംഭിച്ചു. 1156 മുതൽ ഔദ്യോഗിക ചുമതല വഹിക്കുന്നുണ്ടായിരുന്നില്ലെങ്കിലും ഇദ്ദേഹത്തെ 1179-ൽ നാൻകിങ് സൈനിക ഡിസ്ട്രിക്റ്റിന്റെ (南康軍) പ്രിഫെക്റ്റായി നിയമിച്ചു. ഇവിടെ ഇദ്ദേഹം വൈറ്റ് ഡീർ ഗ്രോട്ടോ അക്കാദമി (白鹿洞書院) പുനരാരംഭിച്ചു.[2] മൂന്നുവർഷങ്ങൾക്കുശേഷം ചില സ്വാധീനമുള്ള ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരേ നീങ്ങിയതിനാൽ ഇദ്ദേഹത്തെ താഴ്ന്ന ജോലിയിലേയ്ക്ക് മാറ്റുകയുണ്ടായി. പല ലാവണങ്ങളിലും നിയമിച്ച ശേഷം ഇദ്ദേഹ‌ത്തെ താഴത്തേയ്ക്ക് മാറ്റുന്ന സംഭവം പല പ്രാവശ്യമുണ്ടായിട്ടുണ്ട്. അവസാന ജോലിയിൽ നിന്ന് പുറത്താക്കിയശേഷം പല കുറ്റങ്ങളും ഇദ്ദേഹത്തിൽ ആരോപിക്കുകയും ഇദ്ദേഹത്തിന് വധശിക്ഷ നൽകണമെന്ന് അപേക്ഷ നൽകപ്പെടുകയും ചെയ്തു. ഭരണകൂടം ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ എതിർത്തിരുന്നുവെങ്കിലും ആയിരത്തോളം ആൾക്കാർ ഇദ്ദേഹത്തിന്റെ സംസ്കാരം കാണാനെത്തുകയുണ്ടായി. [3] 1208-ൽ മരിച്ച് എട്ടുവർഷത്തിനുശേഷം സോങ് രാജവംശത്തിലെ നിങ്സോങ് ചക്രവർത്തി ചൂ ഹ്സിയ്ക്ക് മരണാനന്തര ബഹുമതിയായി വെൻ ഗോങ് (文公 “ബഹുമാന്യനും സംസ്കാരസമ്പന്നുമായ മാന്യൻ”) എന്ന സ്ഥാനപ്പേരു നൽകി.[4] 1228-നടുത്ത്, സോങ് രാജവംശത്തിലെ ലിസോങ് ചക്രവർത്തി ഇദ്ദേഹത്തിന് ഹുയി സംസ്ഥാനത്തിലെ ഡ്യൂക്ക് (徽國公) എന്ന സ്ഥാനപ്പേരും നൽകി.[5] 1241-ൽ ഇദ്ദേഹത്തിന് കൺഫ്യൂഷ്യൻ വിശുദ്ധൻ എന്ന സ്ഥാനം ലഭിച്ചു. [6] ഇന്ന് കൺഫ്യൂഷ്യാനിസത്തിലെ "പന്ത്രണ്ട് തത്ത്വചിന്തകരിൽ" (十二哲) ഒരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. [7] ഇതുകാരണം ആധുനിക ചൈനാ വിദഗ്ദ്ധർ ഇദ്ദേഹത്തെ ഷൂ വെൻ കങ് (朱文公) എന്ന് വിളിക്കാറുണ്ട്.

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-06. Retrieved 2011-09-08.
 2. Gardner, pp. 3 - 6
 3. Chan 1963: 588.
 4. Chan 1989: 34.
 5. Chan 1989: 34. Hui refers to Hui-chou his ancestral place in Anhui, now Jiangxi.
 6. Gardner 1989: 9.
 7. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-06. Retrieved 2011-09-08.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • J. Percy Bruce. Chu Hsi and His Masters, Probsthain & Co., London, 1922.
 • Daniel K. Gardner. Learning To Be a Sage, University of California Press, Berkeley, 1990. ISBN 0-520-06525-5.
 • Bruce E. Carpenter. 'Chu Hsi and the Art of Reading' in Tezukayama University Review (Tezukayama daigaku ronshū), Nara, Japan, no. 15, 1977, pp. 13–18. ISSN 0385-7743
 • Wing-tsit Chan, Chu Hsi: Life and Thought (1987). ISBN 0-312-13470-3.
 • Wing-tsit Chan, Chu Hsi: New Studies. University of Hawaii Press: 1989. ISBN 978-0-8248-1201-0
 • Gedalecia, D (1974). "Excursion Into Substance and Function." Philosophy East and West. vol. 4, 443-451.
 • Hoyt Cleveland Tillman, Utilitarian Confucianism: Ch‘en Liang's Challenge to Chu Hsi (1982)
 • Wm. Theodore de Bary, Neo-Confucian Orthodoxy and the Learning of the Mind-and-Heart (1981), on the development of Zhu Xi's thought after his death
 • Wing-tsit Chan (ed.), Chu Hsi and Neo-Confucianism (1986), a set of conference papers
 • Donald J. Munro, Images of Human Nature: A Sung Portrait (1988), an analysis of the concept of human nature in Zhu Xi's thought

തർജ്ജമകൾ[തിരുത്തുക]

 • Wing-tsit Chan, Reflections On Things at Hand, New York, 1967.
 • Wing-tsit Chan (translated and compiled), A Source Book in Chinese Philosophy. Princeton, NJ: Princeton University Press, 1963.
 • Zhu Xi (translated with a commentary by Daniel K. Gardner) "Learning To Be a Sage: Selections From the Conversations of Master Chu, Arranged Topically". Berkeley, University of California Press, 1990.

സമ്പൂർണ്ണ കൃതികൾ[തിരുത്തുക]

Zhu Xi, compiled by Li Jingde. Beijing: Zhonghua Shuju, 1986

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Zhu, Xi
ALTERNATIVE NAMES
SHORT DESCRIPTION Chinese philosopher
DATE OF BIRTH October 18, 1130
PLACE OF BIRTH
DATE OF DEATH April 23, 1200
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ചൂ_ഹ്സി&oldid=3797054" എന്ന താളിൽനിന്ന് ശേഖരിച്ചത്