ചുവന്ന പാത (ദില്ലി മെട്രോ)
ദൃശ്യരൂപം
| ചുവന്ന പാത | |
|---|---|
Coaches of Red Line | |
| അടിസ്ഥാനവിവരം | |
| സംവിധാനം | Delhi Metro |
| സ്ഥാനം | Delhi |
| തുടക്കം | Dilshad Garden (east) |
| ഒടുക്കം | Rithala (west) |
| നിലയങ്ങൾ | 21 |
| പ്രതിദിനം യാത്രക്കാർ | 6 million [അവലംബം ആവശ്യമാണ്] |
| പ്രവർത്തനം | |
| പ്രാരംഭം | December 25, 2002 |
| പ്രവർത്തകർ | Delhi Metro Rail Corporation |
| മേഖല | At-grade, underground, and elevated |
| സാങ്കേതികം | |
| മൊത്തം റെയിൽവേ ദൂരം | 25.15 km |
| പാതയുടെ ഗേജ് | Indian gauge |
| വൈദ്യുതീകൃതം | 25 kV 50 Hz AC through overhead catenary |
ദില്ലി മെട്രോയുടെ ആദ്യത്തെ പാതയാണ് ചുവന്ന പാത. 21 നിലയങ്ങളും 25.5 കിലോമീറ്റർ നീളവും ഉള്ള ഈ പാതയുടെ ആദ്യഘട്ടം (ശഹ്ദാര - തീസ് ഹസാരി) 2002 ഡിസംബർ 25-ആം തിയതി ഉദ്ഘാടനം ചെയ്തു. പിന്നീട് കിഴക്ക് ദിൽഷദ് ഗാർഡൻസ് മുതൽ പടിഞ്ഞാറ് റിതാല വരെ നീട്ടി.[1] ദില്ലിയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളെ വടക്കുകിഴക്കൻ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ദിൽഷദ് ഗാർഡൻസ്, ശഹ്ദാര (ശഹ്ദാര തീവണ്ടി നിലയം), കശ്മീരി ഗേറ്റ് (മഞ്ഞ പാത, വയലറ്റ് പാത), ഇന്ദർലൊക് (പച്ച പാത), റിതാല എന്നിവയാണ് പ്രധാന നിലയങൾ. ബ്രോഡ് ഗേജാണ് പാളങ്ങൾ.