Jump to content

ചുരക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചുരക്ക
Bottle gourd(Calabash)
Green calabash on the vine
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
L. siceraria
Binomial name
Lagenaria siceraria
Synonyms
  • Cucumis bicirrha J.R.Forst. ex Guill.
  • Cucumis lagenaria (L.) Dumort.
  • Cucumis mairei H.Lév.
  • Cucurbita ciceraria Molina [Spelling variant]
  • Cucurbita idolatrica Willd.
  • Cucurbita idololatrica Willd.
  • Cucurbita lagenaria L.
  • Cucurbita lagenaria var. oblonga Blanco
  • Cucurbita lagenaria var. villosa Blanco
  • Cucurbita leucantha Duchesne
  • Cucurbita pyriformis M.Roem.
  • Cucurbita siceraria Molina
  • Cucurbita vittata Blume
  • Lagenaria bicornuta Chakrav.
  • Lagenaria idolatrica (Willd.) Ser. ex Cogn.
  • Lagenaria leucantha Rusby
  • Lagenaria leucantha var. microcarpa (Naudin) Nakai
  • Lagenaria microcarpa Naudin [Invalid]
  • Lagenaria siceraria var. laevisperma Millán
  • Lagenaria siceraria var. microcarpa (Naudin) H. Hara
  • Lagenaria vulgaris Ser.
  • Lagenaria vulgaris subsp. afrikana Kobjakova
  • Lagenaria vulgaris var. microcarpa Hort. ex Matsum. & Nakai
  • Pepo lagenarius Moench
Lagenaria siceraria var peregrina

ഔഷധഗുണമുള്ള ഒരു പച്ചക്കറിയാണ് ചുരക്ക. കുക്കുർബിറ്റേസി കുലത്തിൽ പെട്ട ചുരക്കയെ ഇംഗ്ലീഷിൽ ബോട്ടിൽ ഗൗഡ് (Bottle gourd) എന്നും സംസ്കൃതത്തിൽ തുംബീ എന്നുമാണ് അറിയപ്പെടുന്നത്. നാട്ടിൻപുറങ്ങളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ, ചെരവക്കായ എന്നൊക്കെ പ്രാദേശികമായി വിളിയ്ക്കുന്നു.

വിവിധതരം ചുരക്കകൾ

[തിരുത്തുക]

പാൽച്ചുരക്ക , കുംഭച്ചുരക്ക , കയ്പ്പച്ചുരക്ക എന്നിങ്ങനെ മൂന്നു വിധത്തിൽ ചുരക്കയുണ്ട്. ഇതിൽ പാൽച്ചുരക്കയും , കുംഭച്ചുരക്കയുമാണ് (കുമ്മട്ടിക്കായ) കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടു വരുന്നത്.

പ്രത്യേകതകൾ

[തിരുത്തുക]

ചുരക്കയിൽ തൊണ്ണൂറു ശതമാനത്തോളം ജലാംശമാൺ. ഇതിൽ ധാരാളം ഭക്ഷ്യയോഗ്യമായ നാരുകൾ അടങ്ങിയിരിക്കുന്നു,കൂടാതെ ഊർജവും, കൊഴുപ്പും ചുരക്കയിൽ കുറവാണ്. ശരീരഭാരം കുറയ്ക്കാൻ രാവിലെ പ്രാതലിനു മുമ്പായി ചുരക്കനീർ കുടിക്കുന്നത് ഫലപ്രദമാണ്.

കൃഷിരീതി

[തിരുത്തുക]

കൃഷിചെയ്താൽ നല്ല വിളവ് തരുന്ന ഒരു വിളയാണ് ചുരക്ക.

വിത്ത്

[തിരുത്തുക]

ആർക്ക ബഹാർ എന്നയിനം ആണ് സാധാരണ ചുരക്ക കൃഷിയ്ക്ക് ഉപയോഗിച്ച് വരുന്നത്. ഇളം പച്ച നിറത്തിൽ ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്‌കൾ ആണിവയ്ക്ക്. ശരാശരി ഒരു ചുരക്കക്ക് 1 കിലോ ഗ്രാം തൂക്കം ഉണ്ടാവും.ഒരു ഹെക്ടറിൽ നിന്നും 25-30 ടൺ ശരാശരി ലഭിക്കും.

കാലാവസ്ഥ

[തിരുത്തുക]

രണ്ട് സീസൺ ആയി ഇത് കൃഷിചെയ്യാം. നടീൽ സമയം സെപ്‌റ്റംബർ മുതൽ ഒക്ടോബർ വരെയും ജനുവരി- ഫെബ്രുവരി മാസത്തിലും ആണ്.

നടീൽ രീതി

[തിരുത്തുക]

ഒരു ഹെക്ടർ സ്ഥലത്തേയ്‌ക്ക്‌ 2.5 -3 കി.ഗ്രാം വിത്ത്‌ ആവശ്യമാണ്‌. വിത്തുകൾ നടുന്ന കുഴികൾ തമ്മിലുള്ള അകലം 3 മീ x 3 മീ.

വളപ്രയോഗം

[തിരുത്തുക]

ഒരു ഹെക്ടർ സ്ഥലത്തേയ്‌ക്ക്‌ 20-25 ടൺ കാലിവളം 70 കി.ഗ്രാം. പാക്യജനകം, 25 കി.ഗ്രാം. ഭാവഹം, 25 കി.ഗ്രാം. ക്ഷാരം. ഇവയിൽ ജൈവവളം, ഭാവഹം എന്നി മുഴുവനായും, പാക്യജനകം, ക്ഷാരം എന്നിവ പകുതി അടിവളമായും, ബാക്കി വരുന്ന ക്ഷാരം 35 കി.ഗ്രാം. പാക്യജനകം എന്നിവ രണ്ടാഴ്‌ച ഇടവിട്ട്‌ വല തവണകളായി മണ്ണിൽ ചേർത്തുകൊടുക്കുക.

കീട-രോഗ നിയന്ത്രണം

[തിരുത്തുക]

പച്ചത്തുള്ളൻ, മൊസെയ്‌ക്‌ പരത്തുന്ന വെള്ളീച്ച എന്നിവയുടെ ശല്യം ഉണ്ടാവുമ്പോൾ 15 ദിവസത്തിലൊരിക്കൽ വെളുത്തുള്ളി - വേപ്പെണ്ണ മിശ്രിതം തളിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം- ഇമിഡാക്ലോപ്രിഡ്‌ (2.5 മില്ലി/10ലിറ്റർ). മൃദുരോമപൂപ്പ്‌, ഇലപ്പൊട്ടുരോഗം തുടങ്ങിയവയ്ക്ക് മാൻകോസെബ്‌ 2ഗ്രാം/1 ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കുക..

ചുരക്ക

ഉപയോഗങ്ങൾ

[തിരുത്തുക]

ചുരക്കത്തണ്ട് ആയുർവേദ മരുന്നുനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ചുരക്ക കോൽപുളി ചേർത്ത് പാകം ചെയ്ത് കഴിച്ചാൽ പിത്തകോപത്താലുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും നല്ലതാണ്. പ്രത്യേകിച്ചും മഞ്ഞപ്പിത്തം, മഹോദരം എന്നീ രോഗങ്ങൾക്ക് നല്ല ഫലംചെയ്യും. ചുരക്ക പിഴിഞ്ഞെടുക്കുന്ന നീര് തലവേദനയ്ക്ക് അത്യുത്തമമാണ്. ചുരക്ക ചെറുക്ക ചേർത്ത് പാകപ്പെടുത്തി ഉപയോഗിച്ചാൽ പനി വേഗം മാറുന്നതാണ്. സ്ത്രീകൾക്കുണ്ടാകുന്ന അസ്ഥിസ്രാവം, ആർത്തവസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് വളരെ ഗുണംചെയ്യുന്നതാണ് ചുരക്ക. ചുരക്ക ബാർലി കൂട്ടിയരച്ച് ഗോതമ്പുമാവ് ചേർത്ത് പാകപ്പെടുത്തി പഞ്ചസാര കൂട്ടിക്കഴിച്ചാൽ തലപുകച്ചിൽ, ചെങ്കണ്ണ്, ഭ്രാന്ത് മുതലായ രോഗങ്ങൾക്ക് അത്യുത്തമമാണ്. ഇത് ശോധനയുണ്ടാക്കുന്നതും ആമാശയത്തിലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിലുമുണ്ടാകുന്ന തടസ്സങ്ങളെ നീക്കുന്നതുമാണ്. ചുരക്കയുടെ ഉള്ളിലെ കാമ്പ് വേവിച്ച് കഴിച്ചാൽ വൃക്കരോഗത്തിന് ഏറ്റവും ഫലപ്രദമാണ്. ചുരക്കനീര് ഒലീവെണ്ണ ചേർത്ത് കാച്ചി അരിച്ചെടുത്ത എണ്ണ തേച്ചാൽ രാത്രിയിൽ നല്ല ഉറക്കം കിട്ടും. ചുരക്കയിലെ മൂന്നാമത്തെ ഇനമായ കൈപ്പച്ചുരക്ക (പേചുരക്ക) നല്ല ഔഷധഫലം നല്കുന്നതാണ്. കൈപ്പച്ചുരക്ക കഷായമാക്കി പിഴിഞ്ഞരിച്ച് പഞ്ചസാര ചേർത്ത് പാകമാക്കി ഉപയോഗിച്ചാൽ മഞ്ഞപ്പിത്തവും എല്ലാ വിധത്തിലുള്ള നീരുവീഴ്ചയും പനിയും ഭേദമാകുന്നതാണ്. ചുരക്കാത്തോട് ഉണക്കിയെടുത്ത് അതിൽ വെള്ളം വെച്ച് 24 മണിക്കൂറിന് ശേഷം കഴിച്ചാൽ പ്രമേഹത്തിന് ശമനം കിട്ടും.

ചുരക്ക, ശരീരത്തിനെ തണുപ്പിക്കുന്നു, മൂത്രച്ചൂട് കൊണ്ടു കഷ്ടപ്പെടുന്നവർ ദിവസവും രാവിലെ ചുരക്ക നീർ കുടിക്കുന്നത് ഇതിൽ നിന്നും മോചനം കിട്ടാൻ ഒരു പരിധിവരെ സഹായിക്കും. ഒരു ഗ്ലാസ്‌ ചുരക്ക നീരിൽ ഒരു സ്പൂൺ നാരങ്ങനീർ് ചേർത്ത് ദിവസവും കഴിക്കുകയാണെങ്കിൽ മൂത്രക്കല്ല് അലിഞ്ഞു പോകും. ചുരക്കനീരിന്റെ ഉപയോഗം അകാലനര വരാതെ തടുക്കുകയും ചെയ്യും ചുരക്കയുടെ ഉള്ളിലെ കാമ്പ് വേവിച്ചെടുത്ത് കഴിച്ചാൽ വൃക്കരോഗത്തിൻ ഏറ്റവും ഫലപ്രദമാൺ. കരൾ രോഗത്തിനും ചുരക്ക കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ട് പ്രയോജനം.സിദ്ധിക്കും. വയറിളക്കം, പ്രമേഹം ഇവ മൂലമുണ്ടാകുന്ന ദാഹത്തിൻ ചുരക്ക നീർ നല്ലതാൺ.

ചുരക്ക കൊണ്ട് വിവിധ തരം കറികൾ ഉണ്ടാക്കാം.

ചുരക്ക നീര് വിഷം

[തിരുത്തുക]

ചുരക്ക നീര് കുടിക്കുന്നത് സുരക്ഷിതമല്ലെന്ന് ആരോഗ്യ മന്ത്രാലയം. 2010 ജൂണിൽ , 59 വയസുള്ള ഒരുവ്യക്തി ഡൽഹിയിൽ , ചുരക്ക നീർ കുടിച്ചതിനെ തുടർന്നുണ്ടായ മരണത്തെക്കുറിച്ച് അന്വേഷിച്ച ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മെഡിസിൻ പ്രൊഫസർ ശർമയുടെ റിപ്പോർട്ട്‌ അനുസരിച്ചാണ് ഈ നിർദ്ദേശം [1]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.indianexpress.com/news/Consumption-of-bottle-gourd-juice-unsafe--warns-Delhi-govt/865544/

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചുരക്ക&oldid=3649011" എന്ന താളിൽനിന്ന് ശേഖരിച്ചത്