Jump to content

ചിറ്റീന്തൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിറ്റീന്തൽ
ചിറ്റീന്തൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Chamaerops L.
Species:
C. humilis
Binomial name
Chamaerops humilis
L.
Synonyms

Phoenix humilis (L.) Cav. Phoenix humilis Royle

യൂറോപ്പ് വൻകരയിലെ പനവർഗ്ഗത്തിൽപ്പെടുന്ന ഏക തദ്ദേശീയമായ വൃക്ഷമാണ് ചിറ്റീന്തൽ[1]. (ശാസ്ത്രീയനാമം: Chamaerops humilis). സ്വാഭാവികമായി കാണപ്പെടുന്നവയിൽ ഭൂമുഖത്തിന്റെ ഏറ്റവും വടക്കായി കാണുന്ന പനയും ഇതുതന്നെയാണ്. ലോകത്ത് പലയിടങ്ങളിലും അലങ്കാരവൃക്ഷമായി ഇവ നട്ടുപിടിപ്പിച്ചുവരുന്നു. Chamaerops ജനുസിലെ ഏക സ്പീഷിസാണിത്. തീയിനെയും വരൾച്ചയെയും പ്രതിരോധിക്കാനുള്ള ചിറ്റീന്തലിന്റെ കഴിവ് വലിയ പരിസ്ഥിതി പ്രാധാന്യമുള്ളതാണ്. കുട്ടയും വട്ടിയും ചൂലുമെല്ലാം ഉണ്ടാക്കാൻ ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നു. ഔഷധഗുണമുണ്ട്. വളരുന്ന ഇടങ്ങളുടെ നഷ്ടവും നഗരവൽക്കരണവും ഇതിനെയൊരു വംശനാശഭീഷണിയുള്ള മരമാക്കിത്തീർക്കുന്നു. ഡ്വാർഫ് ഫാൻ പാം, യൂറോപ്യൻ ഫാൻ പാം, മെഡിറ്ററേനിയൻ ഫാൻ പാം എന്നെല്ലാം അറിയപ്പെടുന്നു[2].

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-12. Retrieved 2013-02-05.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-04. Retrieved 2013-02-05.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചിറ്റീന്തൽ&oldid=4086629" എന്ന താളിൽനിന്ന് ശേഖരിച്ചത്