Jump to content

ചിക്കില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Indian caecilians
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Chikilidae
Genus:
Chikila

ഇന്ത്യയിൽ നിന്നും കണ്ടെത്തിയ ഒരിനം കാലില്ലാത്ത ഉഭയജീവിയാണ് ചിക്കില - Chikila. ചിക്കിലിഡേ എന്ന ഉഭയജീവി കുടുംബത്തിലാണ് ഇത് ഉൾപ്പെടുന്നത്. 2012 വരെ അഞ്ചു വർഷക്കാലയളവിൽ ഇന്ത്യയുടെ വടക്കു ഭാഗങ്ങളിൽ മലയാളി ഗവേഷകനായ എസ്.ഡി. ബിജു ഉൾപ്പെടുന്ന ഗവേഷണസംഘമാണ് ഇവയെ കണ്ടെത്തിയത്[1]. മണ്ണിനടിയിൽ കൂടുണ്ടാക്കി മുട്ടയിടുന്ന പെൺവിര 2 മുതൽ 3 മാസം വരെ മുട്ട വിരിയുവാനായി കാത്തിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "പുതിയ ഉഭയജീവി കുടുംബം : ഡോ.ബിജുവിന്റെ കണ്ടെത്തൽ ലോകശ്രദ്ധയിലേക്ക്‌ / മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-10-31. Retrieved 2012-02-22.
"https://ml.wikipedia.org/w/index.php?title=ചിക്കില&oldid=3631176" എന്ന താളിൽനിന്ന് ശേഖരിച്ചത്