Jump to content

ചിക്കിലിഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിക്കിലിഡേ
Indian caecilians
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Chikilidae

ഇന്ത്യയിൽ നിന്നും കണ്ടെത്തിയ സിസിലിയൻ വിഭാഗത്തിൽ പെട്ട ഉഭയജീവി കുടുംബമാണ് ചിക്കിലിഡേ - Chikilidae. ഇതു വരെ കണ്ടെത്തിയിട്ടുള്ളതിൽ കാലില്ലാത്ത ഉഭയജീവികളിൽ പത്താമത് കുടുംബമാണിത്. 2012 വരെ അഞ്ചു വർഷക്കാലയളവിലാണ് ഇന്ത്യയുടെ വടക്കു ഭാഗങ്ങളിൽ പഠനങ്ങൾ നടത്തിയത്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ ഗോത്രവർഗ ഭാഷയായ 'ഗാരൊ' (Garo) ഭാഷയിലെ ചിക്കിലിഡേ എന്ന നാമമാണ് ഇതിനായി നൽകിയത്. പുതിയതായി കണ്ടെത്തിയ ജനുസ്സിന് ചിക്കില (Chikila) എന്നാണ് പേരു നൽകിയത്. മണ്ണിനടിയിൽ കൂടുണ്ടാക്കി മുട്ടയിടുന്ന പെൺ ജീവി 2 മുതൽ 3 മാസം വരെ മുട്ട വിരിയുവാനായി കാത്തിരിക്കുന്നു. ഇവ ആഫ്രിക്കയിലെ കുടുംബത്തിൽ നിന്നും 140 മില്യൺ വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞ ശാഖയാണെന്നു കരുതുന്നു.

കണ്ടെത്തൽ

[തിരുത്തുക]

2012 വരെ അഞ്ചു വർഷക്കാലയളവിൽ ഇന്ത്യയിലെ ത്രിപുര, സിക്കിം, പശ്ചിമബംഗാൾ, അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറം, നാഗലൻഡ് എന്നീ സംസ്ഥാനങ്ങളിൽ 250 ഓളം പ്രദേശങ്ങളിൽ ഭൂമി കിളച്ചാണ് പഠനങ്ങൾ നടത്തിയത്. മലയാളി ഗവേഷകനായ എസ്.ഡി. ബിജു, ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നിന്നുള്ള ഡേവിഡ് ജെ.ഗോവെർ, എമ്മ ഷെരാറ്റ്, മാർക്ക് വിൽക്കിൻസൺ, ബ്രസ്സൽസിൽ വ്രിജെ യൂണിവേഴ്‌സിറ്റിയിലെ ഫ്രാൻകി ബോസ്സുയറ്റ്, ഇനെസ് വാൻ ബോക്‌സയർ ഡെൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നുമുള്ള ആഷിഷ് തോമസ്, സുരേഷ് ബാബു, എന്നിവരുൾപ്പെടുന്ന സംഘമാണ് കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചവർ[1]. പുതിയ ജന്തുകുടുംബത്തിന്റെ കണ്ടെത്തൽ കൂടി ഇന്ത്യൻ ഉപഭൂഖണ്ഡവും ആഫ്രിക്കയും കോടിക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ഒറ്റ വൻകരയുടെ ഭാഗമായിരുന്നു എന്നതിനു തെളിവായി കരുതപ്പെടുന്നു. അഫ്രിക്കൻ വൻകരയുടെ പശ്ചിമഭാഗത്തായാണ് ചിക്കിലിഡേ ജീവിയുടെ ജനിതകബന്ധുക്കളെ കണ്ടെത്തിയിരിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "പുതിയ ഉഭയജീവി കുടുംബം : ഡോ.ബിജുവിന്റെ കണ്ടെത്തൽ ലോകശ്രദ്ധയിലേക്ക്‌ / മാതൃഭൂമി ഓൺലൻ". Archived from the original on 2012-10-31. Retrieved 2012-02-22.
"https://ml.wikipedia.org/w/index.php?title=ചിക്കിലിഡേ&oldid=3631177" എന്ന താളിൽനിന്ന് ശേഖരിച്ചത്