ചാർകോട്ട്–ബൗച്ചാർഡ് അന്യൂറിസം
ചാർകോട്ട്–ബൗച്ചാർഡ് അന്യൂറിസം | |
---|---|
മറ്റ് പേരുകൾ | മിലിയറി അന്യൂറിസം, മൈക്രോഅന്യൂറിസം |
സ്പെഷ്യാലിറ്റി | കാർഡിയോളജി |
ഡയഗ്നോസ്റ്റിക് രീതി | CT or MRI brain scan |
ബ്രയിൻ വാസ്കുലേച്ചറിലെ ചെറിയ രക്തക്കുഴലുകളിൽ (300 മൈക്രോമീറ്ററിൽ താഴെ വ്യാസമുള്ള) സംഭവിക്കുന്ന അന്യൂറിസമാണ് ചാർകോട്ട്-ബൗച്ചാർഡ് അന്യൂറിസം. വിട്ടുമാറാത്ത രക്താതിമർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ അന്യൂറിസം മിക്കപ്പോഴും ബാസൽ ഗാംഗ്ലിയയുടെ ലെന്റികുലോസ്ട്രിയറ്റ് വെസ്സലുകളിലാണ് സ്ഥിതിചെയ്യുന്നത്.[1] മസ്തിഷ്ക രക്തസ്രാവത്തിനുള്ള ഒരു സാധാരണ കാരണമാണ് ചാർകോട്ട്-ബൗച്ചാർഡ് അന്യൂറിസം.
അടയാളങ്ങളും ലക്ഷണങ്ങളും
[തിരുത്തുക]ചാർകോട്ട്-ബൗച്ചാർഡ് അന്യൂറിസം പൊട്ടിയാൽ ഇൻട്രാസെറിബ്രൽ രക്തസ്രാവത്തിലേക്ക് നയിക്കും, ഇത് പെട്ടെന്നുള്ള ഫോക്കൽ പരാലിസിസ് അല്ലെങ്കിൽ സംവേദനക്ഷമത നഷ്ടപ്പെടുന്ന ഹെമറാജിക് സ്ട്രോക്കിന് കാരണമാകും.[1]
പാത്തോഫിസിയോളജി
[തിരുത്തുക]തലച്ചോറിലെ ചെറിയ പെനിട്രേറ്റിങ്ങ് രക്തക്കുഴലുകളിലെ അന്യൂറിസമാണ് ചാർകോട്ട്-ബൗച്ചാർഡ് അനൂറിസം. അവ രക്താതിമർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. മിഡിൽ സെറിബ്രൽ ആർട്ടറിയുടെ ലെന്റികുലോസ്ട്രിയറ്റ് ശാഖയാണ് ഇതിൽ ഉൾപ്പെടുന്ന സാധാരണ ധമനി. ഹൈപ്പർടെൻസിവ് രക്തസ്രാവം സംഭവിക്കുന്ന സാധാരണ സ്ഥലങ്ങളിൽ പുട്ടമെൻ, കോഡേറ്റ്, തലാമസ്, പോൺസ്, സെറിബെല്ലം എന്നിവ ഉൾപ്പെടുന്നു .
ഏതൊരു അന്യൂറിസത്തെയും പോലെ, ഒരിക്കൽ രൂപപ്പെട്ടാൽ ലാപ്ലേസ് നിയമത്തിന് അനുസൃതമായി ഇതിനും വികസിക്കാനും ഒടുവിൽ വിണ്ടുകീറാനുമുള്ള പ്രവണതയുണ്ട്.[2] [3]
രോഗനിർണയം
[തിരുത്തുക]സാധാരണയായി സിടി ആൻജിയോഗ്രാഫിയിലൂടെ ഇത് കണ്ടെത്താനാവില്ല.[4] ഡയബറ്റിക് റെറ്റിനോപ്പതി പോലെയുള്ള അസുഖങ്ങളിൽ റെറ്റിനയിൽ കാണുന്ന മൈക്രോഅന്യൂറിസം കണ്ടെത്താൻ ഒഫ്താൽമോസ്കോപ്പി, ഫണ്ടസ് ഫോട്ടോഗ്രഫി, എഫ്.എഫ്.എ, ഒ.സി.ടി എന്നിവ ഉപയോഗിക്കാം.[5]
ചരിത്രം
[തിരുത്തുക]ഫ്രഞ്ച് ഡോക്ടർമാരായ ജീൻ-മാർട്ടിൻ ചാർകോട്ട്, ചാൾസ്-ജോസഫ് ബൗച്ചാർഡ് എന്നിവരുടെെ പേരാണ് ചാർകോട്ട്- ബൗച്ചാർഡ് അന്യൂറിസത്തിന് നൽകിയിരിക്കുന്നത്.[6] ചാർക്കോട്ടിനു കീഴിൽ ഡോക്ടറൽ ഗവേഷണം നടത്തുന്നതിനിടെയാണ് ബൗച്ചാർഡ് ഈ അന്യൂറിസം കണ്ടെത്തിയത്.[7]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Fausto, [ed. by] Vinay Kumar; Abul K. Abbas; Nelson (2005). Robbins and Cotran pathologic basis of disase (7th ed.). Philadelphia: Elsevier/Saunders. ISBN 978-0-7216-0187-8.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ E. Goljan, Pathology, 2nd ed. Mosby Elsevier, Rapid Review Series.
- ↑ Nussbaum ES, Erickson DL. The fate of intracranial microaneurysms treated with bipolar electrocoagulation and parent vessel reinforcement. Neurosurgery. 1999;45(5):1172-4; discussion 1174-5.
- ↑ Nussbaum ES, Erickson DL. The fate of intracranial microaneurysms treated with bipolar electrocoagulation and parent vessel reinforcement. Neurosurgery. 1999;45(5):1172-4; discussion 1174-5.
- ↑ Dubow, Michael; Pinhas, Alexander; Shah, Nishit; Cooper, Robert F.; Gan, Alexander; Gentile, Ronald C.; Hendrix, Vernon; Sulai, Yusufu N.; Carroll, Joseph; Chui, Toco Y. P.; Walsh, Joseph B. (2014-03-01). "Classification of Human Retinal Microaneurysms Using Adaptive Optics Scanning Light Ophthalmoscope Fluorescein Angiography". Investigative Ophthalmology & Visual Science (in ഇംഗ്ലീഷ്). 55 (3): 1299–1309. doi:10.1167/iovs.13-13122. ISSN 1552-5783.
- ↑ C. J. Bouchard. Étude sur quelques points de la pathogénie des hémorrhagies cérébrales. Paris, 1867.
- ↑ Gupta, Kashvi; M Das, Joe (2020), "Charcot Bouchard Aneurysm", StatPearls, Treasure Island (FL): StatPearls Publishing, PMID 31971704, retrieved 2021-01-01