ചമ്മന്തിപ്പൊടി
Jump to navigation
Jump to search
Chutney Powder | |
Origin | |
---|---|
Place of origin | India |
Region or state | Kerala |
Details | |
Course | condiment |
Serving temperature | cool |
കേരളത്തിൽ സാധാരണ ഉപയോഗത്തിലുള്ള ഒരു ഭക്ഷ്യവിഭവമാണ് ചമ്മന്തിപ്പൊടി. ദോശ, ഇഡ്ഡലി, കഞ്ഞി എന്നിവയുടെ കൂടെയെല്ലാം ഇത് ഉപയോഗിക്കുന്നു. ചമ്മന്തിയേക്കാൾ ഇത് കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കും.
ആവശ്യമുള്ള സാധനങ്ങൾ[തിരുത്തുക]
തേങ്ങ ചിരകിയത്, മല്ലി, ഉഴുന്നുപരിപ്പ്, മുളക്, കറിവേപ്പില, പുളി, ഉപ്പ് എന്നിവയാണ് ഇതു തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ
നിർമ്മിക്കുന്ന വിധം[തിരുത്തുക]
ആദ്യമായി ചിരകിയ തേങ്ങ ചീനച്ചട്ടിയിലിട്ട് വറുത്തെടുക്കണം. ഉഴുന്നുപരിപ്പും മല്ലിയും മുളകും കറിവേപ്പിലയും നന്നായി വെളിച്ചെണ്ണയിൽ വറുക്കുക. ചീനച്ചട്ടി വാങ്ങി ചൂടാറാൻ വയ്ക്കുക. ചൂടാറിയശേഷം എല്ലാം കൂടി ഒന്നിച്ചാക്കി പൊടിച്ചെടുക്കുക.
മധുരമുള്ള ചമ്മന്തിപ്പൊടി തയ്യാറാക്കാനായി പൊടിക്കുമ്പോൾ ഇതിന്റെ കൂടെ അല്പം ശർക്കര ചേർക്കുക.