ചമ്പാവത്ത് കടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jim Corbett with the Bachelor of Powalgarh

കുപ്രസിദ്ധ ആൾപിടിയൻ ആയ ഒരു ബംഗാൾ കടുവ ആയിരുന്നു ചമ്പാവത്ത് കടുവ . [1] ഇന്ത്യയിലും നേപ്പാളിലും ആയി 430 പേരെ ആണ് ഈ കടുവ പിടിച്ചത്. 1907-ൽ ജിം കോർബറ്റ് ആണ് ഈ കടുവയെ വെടി വെച്ചു കൊന്നത്.

ചരിത്രം[തിരുത്തുക]

200 ൽ പരം പേരെ കൊന്ന കടുവയെ നേപ്പാളീസ് പട്ടാളം ഇന്ത്യൻ അതിർത്തിയിലേക്ക് ഓടിച്ചു വിട്ടു. ഇന്ത്യയിലും തന്റെ വേട്ട തുടർന്ന കടുവ പകൽ നേരങ്ങളിലും വേട്ട നടത്താൻ ധൈര്യം കാണിച്ചു.

1907 ൽ, ചമ്പാവത്തിൽ 16 വയസ്സുള്ള പെൺകുട്ടിയെ വേട്ടയാടിയതിന്റെ പിറ്റേ ദിവസം ജിം കോർബറ്റ് കടുവയെ വെടിവച്ച് കൊന്നു , 300 ഓളം ഗ്രാമീണരും ഈ സാഹസകൃത്യത്തിന് ഇദ്ദേഹത്തെ അനുഗമിച്ചിരുന്നു. പോസ്റ്റ് മോർട്ടം രേഖ പ്രകാരം കടുവയുടെ വലതു വശത്തെ മുകളിലെയും താഴെയുമുള്ള കോമ്പല്ല്‌ , മുകളിലത്തേത് പകുതിയും, താഴത്തേത് മുഴുവനായും തകർന്നിരുന്നു.

അവലംബം[തിരുത്തുക]

  1. "Tiger and leopard attacks in Nepal". http://www.bbc.co.uk/news/world-asia-17630703. www.bbc.co.uk. ശേഖരിച്ചത് 2013 ജൂലൈ 25. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചമ്പാവത്ത്_കടുവ&oldid=1806553" എന്ന താളിൽനിന്നു ശേഖരിച്ചത്