ചന്ദ്രമതി
ചന്ദ്രമതി | |
---|---|
ജനനം | Thiruvananthapuram, Kerala, India | 17 ജനുവരി 1954
തൂലികാ നാമം | Chandramathi |
തൊഴിൽ | Author, academic, translator, critic |
ഭാഷ | English, Malayalam |
ദേശീയത | Indian |
പഠിച്ച വിദ്യാലയം | University of Kerala |
അവാർഡുകൾ | Padmarajan Puraskaram, Kerala Sahitya Akademi Award |
വെബ്സൈറ്റ് | |
chandrikabalan |
മലയാളത്തിലെ പ്രശസ്തയായ എഴുത്തുകാരിയാണ് ചന്ദ്രമതി. അച്ഛൻ: വി. ഭാസ്കരൻ നായർ. അമ്മ: തങ്കം. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. (ഫസ്റ്റ് ക്ലാസും) പി.എച്.ഡി യും നേടിയിട്ടുണ്ട്. തിരുവനന്തപുരം ആൾ സെയിന്റ്സ് കോളെജിൽ അദ്ധ്യാപിക.[1] സാഹിത്യ അക്കാദമിയുടെ മധ്യകാല ഭാരതീയ സാഹിത്യത്തിന്റെ എക്സിക്യുട്ടീവ് എഡിറ്ററായിരുന്നു. ബ്രിട്ടീഷ് കൗൺസിൽ വിസിറ്റർഷിപ്പിൽ ഇംഗ്ലണ്ട്, ഫ്രാൻസ്, ശ്രീലങ്ക, സിംഗപ്പൂർ, ഓസ്ട്രേലിയ, നെതർലാന്റ്സ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. ലണ്ടനിലെ കോമൺവെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ശതാബ്ദി സെമിനാറിലും ഓസ്ട്രേലിയയിലെ ലോക സ്ത്രീനാടക സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. 1999-ൽ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.[2]. 1973 -ലെ മാതൃഭൂമി സാഹിത്യമത്സരത്തിൽ ചന്ദ്രമതിക്ക് കഥാവിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. തിരുവനന്തപുരം ആൾസെയ്ന്റ്‌സ് കോളേജിൽ ബി.എ. രണ്ടാംവർഷ വിദ്യാർത്ഥിയായിരുന്ന അവർ കുമാരി ചന്ദ്രിക എന്ന നാമത്തിലാണ് കഥയെഴുതിയത്. 'സ്വയം: സ്വന്തം...' എന്നതായിരുന്നു കഥയുടെ പേര്.[3]
കൃതികൾ
[തിരുത്തുക]- ദേവീഗ്രാമം
- ദൈവം സ്വർഗ്ഗത്തിൽ
- സ്വയം സ്വന്തം
- വേതാള കഥകൾ
- പേരില്ലാപ്രശ്നങ്ങൾ
- ആര്യാവർത്തനം
- ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള
- റെയിൻഡിയർ
- തട്ടാരം കുന്നിൻലെ വിഗ്രഹങ്ങൾ
- അന്നയുടെ അത്താഴ വിരുന്ന്
- മദ്ധ്യകാല മലയാള കവിത (എഡിറ്റർ)
ചന്ദ്രമതിയുടെ നിരവധി ഗവേഷണ ലേഖനങ്ങളും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വിവർത്തനങ്ങളും ദേശീയ അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുണ്ട്. കഥകളുടെ ഇംഗ്ലീഷ്, ഹിന്ദി വിവർത്തനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]- തോപ്പിൽ രവി അവാർഡ് (1995) - ആര്യാവർത്തനം എന്ന കൃതിക്ക്
- വി.പി. ശശികുമാർ അവാർഡ് (1997) - അഞ്ചാമന്റെ വരവ് എന്ന കഥയ്ക്ക്
- ഓടക്കുഴൽ അവാർഡ് 1998 റെയിൻ ഡിയർ എന്ന കഥാ സമാഹാരത്തിന് [4]
- മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (1999) - റെയിൻ ഡിയർ എന്ന കഥാ സമാഹാരത്തിന്[2]
അവലംബം
[തിരുത്തുക]- ↑ "Profiles : Rooted in reality, ദ് ഹിന്ദു, Aug 04, 2007 ശേഖരിച്ച തീയതി 2010 ഏപ്രിൽ 30". Archived from the original on 2007-11-23. Retrieved 2010-08-08.
- ↑ 2.0 2.1 "കേരള സാഹിത്യ അക്കാദമി അവാർഡ്". കേരള സാഹിത്യ അക്കാദമി. Retrieved 14 January 2010.
- ↑ https://www.mathrubhumi.com/books/excerpts/excerpts-from-the-book-m-t-mathrubhumikkalam-bby-m-jayaraj-1.7695864
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-11-30. Retrieved 2010-05-01.