ചന്ദ്രമതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chandramathi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചന്ദ്രമതി
ജനനം (1954-01-17) 17 ജനുവരി 1954  (70 വയസ്സ്)
Thiruvananthapuram, Kerala, India
തൂലികാ നാമംChandramathi
തൊഴിൽAuthor, academic, translator, critic
ഭാഷEnglish, Malayalam
ദേശീയതIndian
പഠിച്ച വിദ്യാലയംUniversity of Kerala
അവാർഡുകൾPadmarajan Puraskaram, Kerala Sahitya Akademi Award
വെബ്സൈറ്റ്
chandrikabalan.com

മലയാളത്തിലെ പ്രശസ്തയായ എഴുത്തുകാരിയാണ് ചന്ദ്രമതി. അച്ഛൻ: വി. ഭാസ്കരൻ നായർ. അമ്മ: തങ്കം. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. (ഫസ്റ്റ് ക്ലാസും) പി.എച്.ഡി യും നേടിയിട്ടുണ്ട്. തിരുവനന്തപുരം ആൾ സെയിന്റ്സ് കോളെജിൽ അദ്ധ്യാപിക.[1] സാഹിത്യ അക്കാദമിയുടെ മധ്യകാല ഭാരതീയ സാഹിത്യത്തിന്റെ എക്സിക്യുട്ടീവ് എഡിറ്ററായിരുന്നു. ബ്രിട്ടീഷ് കൗൺസിൽ വിസിറ്റർഷിപ്പിൽ ഇംഗ്ലണ്ട്, ഫ്രാൻസ്, ശ്രീലങ്ക, സിംഗപ്പൂർ, ഓസ്ട്രേലിയ, നെതർലാന്റ്സ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. ലണ്ടനിലെ കോമൺ‌വെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ശതാബ്ദി സെമിനാറിലും ഓസ്ട്രേലിയയിലെ ലോക സ്ത്രീനാടക സമ്മേളനത്തിലും പങ്കെടുത്തിട്ടുണ്ട്. 1999-ൽ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.[2]. 1973 -ലെ മാതൃഭൂമി സാഹിത്യമത്സരത്തിൽ ചന്ദ്രമതിക്ക് കഥാവിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. തിരുവനന്തപുരം ആൾസെയ്ന്റ്‌സ് കോളേജിൽ ബി.എ. രണ്ടാംവർഷ വിദ്യാർത്ഥിയായിരുന്ന അവർ കുമാരി ചന്ദ്രിക എന്ന നാമത്തിലാണ് കഥയെഴുതിയത്. 'സ്വയം: സ്വന്തം...' എന്നതായിരുന്നു കഥയുടെ പേര്.[3]

കൃതികൾ[തിരുത്തുക]

  • ദേവീഗ്രാമം
  • ദൈവം സ്വർഗ്ഗത്തിൽ
  • സ്വയം സ്വന്തം
  • വേതാള കഥകൾ
  • പേരില്ലാപ്രശ്നങ്ങൾ
  • ആര്യാവർത്തനം
  • ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള
  • റെയിൻഡിയർ
  • തട്ടാരം കുന്നിൻലെ വിഗ്രഹങ്ങൾ
  • അന്നയുടെ അത്താഴ വിരുന്ന്
  • മദ്ധ്യകാല മലയാള കവിത (എഡിറ്റർ)

ചന്ദ്രമതിയുടെ നിരവധി ഗവേഷണ ലേഖനങ്ങളും ഇംഗ്ലീഷിലും മലയാ‍ളത്തിലുമുള്ള വിവർത്തനങ്ങളും ദേശീയ അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുണ്ട്. കഥകളുടെ ഇംഗ്ലീഷ്, ഹിന്ദി വിവർത്തനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • തോപ്പിൽ രവി അവാർഡ് (1995) - ആര്യാവർത്തനം എന്ന കൃതിക്ക്
  • വി.പി. ശശികുമാർ അവാർഡ് (1997) - അഞ്ചാമന്റെ വരവ് എന്ന കഥയ്ക്ക്
  • ഓടക്കുഴൽ അവാർഡ് 1998 റെയിൻ ഡിയർ എന്ന കഥാ സമാഹാരത്തിന്‌ [4]
  • മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (1999) - റെയിൻ ഡിയർ എന്ന കഥാ സമാഹാരത്തിന്‌[2]

അവലംബം[തിരുത്തുക]

  1. "Profiles : Rooted in reality, ദ് ഹിന്ദു, Aug 04, 2007 ശേഖരിച്ച തീയതി 2010 ഏപ്രിൽ 30". Archived from the original on 2007-11-23. Retrieved 2010-08-08.
  2. 2.0 2.1 "കേരള സാഹിത്യ അക്കാദമി അവാർഡ്". കേരള സാഹിത്യ അക്കാദമി. Retrieved 14 January 2010.
  3. https://www.mathrubhumi.com/books/excerpts/excerpts-from-the-book-m-t-mathrubhumikkalam-bby-m-jayaraj-1.7695864
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-11-30. Retrieved 2010-05-01.


"https://ml.wikipedia.org/w/index.php?title=ചന്ദ്രമതി&oldid=3945420" എന്ന താളിൽനിന്ന് ശേഖരിച്ചത്