ചതുപ്പൻ കാടക്കൊക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചതുപ്പൻ കാടക്കൊക്ക്
Winter plumage
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Charadriiformes
Family: Scolopacidae
Genus: Tringa
Species:
T. stagnatilis
Binomial name
Tringa stagnatilis
(Bechstein, 1803)
Range of T. stagnatilis     Breeding      Non-breeding      Passage      Vagrant (seasonality uncertain)
Marsh sandpiper photo from Koottanad Palakkad
Tringa stagnatilis

ചതുപ്പൻ കാടക്കൊക്ക് എന്ന് മലയാളത്തിൽ പേരുള്ള മാർഷ് സാന്റ് പൈപ്പർ (Marsh sand Piper) സൈബീരിയയിലും പരിസര പ്രദേശങ്ങളിലും പ്രജനനം നടത്തുകയും തണുപ്പുകാലത്ത് ആഫ്രിക്ക, ആസ്‌ത്രേലിയ, തെക്ക് കിഴക്കനേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുകയും ചെയ്യുന്നു.

ഒറ്റക്കോ കുറച്ച് അംഗങ്ങളുള്ള സംഘമായോ സഞ്ചരിക്കുന്ന മാർഷ് സാന്റ് പൈപ്പർ പക്ഷികൾ ചതുപ്പുനിലത്തിലെ ചെറുജീവികളെയാണ് ഭക്ഷിക്കുക. ശരീരത്തിന്റെ പുറംഭാഗം ചാര നിറവും അടിഭാഗം വെളുപ്പുനിറത്തിലും ഉള്ള ഈ പക്ഷിയുടെ കൊക്ക് വണ്ണം കുറഞ്ഞ് നീളം കൂടിയതാണ്. ഗ്രീൻ ഷാങ്ക് (പച്ചക്കാലി) എന്ന പക്ഷിയോട് വളരെയേറെ രൂപസാദൃശ്യമുള്ള മാർഷ് സാന്റ് പൈപ്പർ, പച്ചക്കാലിയേക്കാൾ വലുപ്പത്തിൽ ചെറുതാണ്. കൊക്കിന്റെ രൂപം നോക്കി ഇവയെ വേർതിരിച്ചറിയാം. മാർഷ് സാന്റ് പൈപ്പറിന്റെ ശരീരവലുപ്പം 25 സെന്റീമീറ്റർ വരെയാണ്.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Tringa stagnatilis". Retrieved 26 November 2013. {{cite journal}}: Cite journal requires |journal= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=ചതുപ്പൻ_കാടക്കൊക്ക്&oldid=3591779" എന്ന താളിൽനിന്ന് ശേഖരിച്ചത്