ഉള്ളടക്കത്തിലേക്ക് പോവുക

ചണ്ഡിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചണ്ഡിക
The fiery destructive power of Shakti
ചണ്ഡികാദേവിയുടെ പരമ്പരാഗത നെവാരി ചിത്രം
ദേവനാഗിരിचण्डी
സംസ്കൃതംCaṇḍī
അറിയപ്പെടുന്നത്ആദിപരാശക്തി, ഭദ്രകാളി, ദുർഗ്ഗ, പാർവതി, ചാമുണ്ഡി
മന്ത്രംॐ ऐं ह्रीं क्लीं चामुण्डायै विच्चे
oṁ aiṁ hrīṁ klīṁ cāmuṇḍāyai vicce
ജീവിത പങ്കാളിശിവൻ
വാഹനംസിംഹം

ഹൈന്ദവ വിശ്വാസപ്രകാരം ദേവി ആദിശക്തിയുടെ ഉഗ്രരൂപമാണ് ചണ്ഡിക എന്നറിയപ്പെടുന്നത്. ദുഷ്ടന്മാരുടെ നേർക്ക് ചണ്ഡകോപം കാണിക്കുന്നത് കൊണ്ടു ചണ്ഡിക എന്ന് വിളിക്കുന്നു. മറ്റൊരു തരത്തിൽ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരുടെ ഐക്യരൂപമാണ് ചണ്ഡികാദേവി അഥവാ ചണ്ഡികാ പരമേശ്വരി (Chandi Sanskrit:चण्डी Caṇḍī Chandika Caṇḍika) മംഗള ചണ്ഡിക എന്നാൽ നല്ലത് തരുന്ന ഭഗവതിയാണ്. ദുർഗ്ഗയുടെ രൗദ്ര ഭാവമായ ചണ്ഡിക ശുംഭനിശുംഭന്മാരെ നിഗ്രഹിക്കാൻ വേണ്ടിയാണ് അവതരിച്ചത്. ശൈവപുരാണങ്ങൾ ശിവപത്നി പാർവതിയെ ചണ്ഡികയായി വർണ്ണിക്കാറുണ്ട്. ചണ്ഡിക തന്നെയാണ് ഭുവനേശ്വരി, ദുർഗ്ഗ, ഭദ്രകാളി, മഹാത്രിപുരസുന്ദരി, കാർത്യായനി, പരാശക്തി, ജഗദംബ, നാരായണി, ഭഗവതി, മഹാമായ, ലളിതാംബിക, മംഗളാദേവി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നത്. ശുംഭ നിശുംഭന്മാരുമായുള്ള യുദ്ധവേളയിൽ ചണ്ഡികയുടെ പുരികക്കൊടിയിൽ നിന്ന് അവതരിച്ച ഉഗ്രരൂപിണിയായ കാളി ചണ്ഡമുണ്ഡന്മാരെ വധിച്ച കാരണത്താൽ ചാമുണ്ഡി എന്നും അറിയപ്പെടുന്നു.

പുരാണകഥ

[തിരുത്തുക]

ശുംഭ നിശുംഭന്മാരെ നിഗ്രഹിക്കാനായി ശ്രീപാർവ്വതിയുടെ ദേഹ കോശത്തിൽ നിന്നും അവതരിച്ച മഹാസരസ്വതിയാണ് കൗശികി. ശത്രുക്കളോട് ചണ്ഡകോപം (അതിയായ കോപം) കാണിക്കുന്നതിനാൽ 'ചണ്ഡിക' എന്നും അവൾ അറിയപ്പെടുന്നു. മഹിഷാസുര നിഗ്രഹത്തിന് ദുർഗ്ഗാദേവി കൈകൊണ്ട ഉഗ്ര രൂപമാണിത്.

പാർവ്വതിയുടെ രൗദ്രഭാവമായ ചണ്ഡിക സിംഹവാഹിനിയാണ്. സർവ്വ ആയുധങ്ങളും ധരിച്ച അവൾക്ക് ഇരുപത് കൈകളുണ്ട്. ചണ്ഡികയുടെ നെറ്റിത്തടത്തിൽ നിന്നും അവതരിച്ച ചാമുണ്ഡിയാണ് ചണ്ഡമുണ്ഡ ന്മാരെ വധിച്ചത്. ദേവി മാഹാത്മ്യം, ദേവി ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങളിൽ ദേവിയുടെ മഹത്ത്വം വിവരിക്കുന്നു.

ചണ്ഡികാ ഹോമം

[തിരുത്തുക]

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ ഒരു മുഖ്യ വഴിപാട് ആണിത്. കാര്യസിദ്ധി, ശത്രുസംഹാരം, ഐശ്വര്യം, ദോഷ നിവൃത്തി, ശാപ നിവർത്തി, സർവകാര്യ വിജയം തുടങ്ങിയവയ്ക്കാണ് ചണ്ഡികാ ഹോമം നടത്തുന്നത്. ദേവി ഭാഗവതത്തിലെ മുഖ്യ സ്തോത്രങ്ങൾ ആണിതിന് ഉപയോഗിക്കുന്നത്. 13 അധ്യായങ്ങളുണ്ട് അതിന് ഓരോന്നിനും പ്രത്യേകം ദേവിമാർ ഉണ്ട്. ഈ 13 അദ്ധ്യായങ്ങളിൽ 700 ശ്ലോകങ്ങളുണ്ട്. അതുകൊണ്ടാണ് ഹോമം ചെയ്യുന്നത്. ചിലപ്പോൾ സുമംഗലി പൂജ, കന്യാദാനം, ദാമ്പത്യ പൂജ എന്നിവയും ഇതോടൊപ്പം ചെയ്യുന്നു. സാധാരണ പല ക്ഷേത്രങ്ങളിലും ഈ ഹോമം നടത്താറുണ്ട്.

"https://ml.wikipedia.org/w/index.php?title=ചണ്ഡിക&oldid=4598132" എന്ന താളിൽനിന്ന് ശേഖരിച്ചത്