ഗർഭിണികളിലെ രക്തസമ്മർദ്ദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hypertensive disease of pregnancy
മറ്റ് പേരുകൾMaternal hypertensive disorder
ആവൃത്തി20.7 million (2015)[1]
മരണം46,900 (2015)[2]

ഗർഭിണികളിൽ ഉണ്ടാകാവുന്ന ഉയർന്ന രക്തസമ്മർദ്ദ വൈകല്യങ്ങളുടെ ഒരു കൂട്ടമാണ് ഗർഭിണികളിലെ രക്തസമ്മർദ്ദം. ഇംഗ്ലീഷ്: Hypertensive disease of pregnancy. ഗർഭാവസ്ഥയിലെ ഹൈപ്പർടെൻസിവ് രോഗം, മാതൃ ഹൈപ്പർടെൻസിവ് ഡിസോർഡർ എന്നും അറിയപ്പെടുന്നു, അതിൽ പ്രീ-എക്ലാംസിയ ക്രോണിക് ഹൈപ്പർടെൻഷനിലെസൂപ്പർ ഇമ്പോസ്ഡ് പ്രീക്ലാമ്പ്സിയ, ഗർഭകാല രക്തസമ്മർദ്ദം , വിട്ടുമാറാത്ത രക്തസമ്മർദ്ദം എന്നിവ ഉൾപ്പെടുന്നു. [3]

2013 ൽ ഏകദേശം 20.7 ദശലക്ഷം സ്ത്രീകളിൽ മാതൃ രക്തസമ്മർദ്ദ വൈകല്യങ്ങൾ ഉണ്ടായിട്ടുണ്ട്. ആഗോളതലത്തിൽ ഏകദേശം 10% ഗർഭധാരണങ്ങളും രക്ത്സമ്മർദ്ദ രോഗങ്ങളാൽ സങ്കീർണ്ണമാണ്. [4] അമേരിക്കയിൽ ഗർഭാവസ്ഥയുടെ രക്ത്സമ്മർദ്ദ രോഗം ഏകദേശം 8% മുതൽ 13% വരെ ഗർഭിണികളെ ബാധിക്കുന്നു. [5] വികസ്വര രാജ്യങ്ങളിൽ നിരക്കുകൾ വർദ്ധിച്ചു കാണപ്പെടുന്നു. [5] 1990-ലെ 37,000 മരണങ്ങളിൽ നിന്ന് [6] 2017-ൽ എത്തിയപ്പോൾ29,000 മരണങ്ങളായി കുറഞ്ഞിട്ടുണ്ട്. പ്രസവാനന്തര രക്തസ്രാവം (13%), പ്രസവാനന്തര അണുബാധകൾ (2%) എന്നിവയ്‌ക്കൊപ്പം ഗർഭാവസ്ഥയിലെ ശിശുമരണത്തിന്റെ (16%) മൂന്ന് പ്രധാന കാരണങ്ങളിൽ ഒന്നാണിത്. [7]

അടയാളങ്ങളും ലക്ഷണങ്ങളും[തിരുത്തുക]

ഉയർന്ന രക്തസമ്മർദ്ദമുള്ള പല ഗർഭിണികൾക്കും ഗുരുതരമായ പ്രശ്നങ്ങളില്ലാതെ ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാവുന്നുണ്ടെങ്കിലും ഉയർന്ന രക്തസമ്മർദ്ദം അമ്മയ്ക്കും കുഞ്ഞിനും അപകടകരമാണ്. സാധാരണ രക്തസമ്മർദ്ദമുള്ള സ്ത്രീകളെ അപേക്ഷിച്ച് ഗർഭാവസ്ഥയിൽ ചില സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത ഇവർക്ക് കൂടുതലാണ്. എന്നിരുന്നാലും, ചില സ്ത്രീകൾ ഗർഭിണിയായിരിക്കുമ്പോൾ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാക്കുന്നു (ഇതിനെ പലപ്പോഴും ഗർഭകാല ഹൈപ്പർടെൻഷൻ എന്ന് വിളിക്കപ്പെടുന്നു). [8]

ർഭാവസ്ഥയ്ക്ക് മുമ്പും ഗർഭകാലത്തും വിട്ടുമാറാത്ത രക്ത്സമ്മർദ്ദം മോശമായി നിയന്ത്രിതമായി തുടർന്നാൽ ഗർഭിണിയായ സ്ത്രീയ്ക്കും അവളുടെ കുഞ്ഞിനും പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. പ്രീക്ലാംപ്സിയ, പ്ലാസന്റൽ അബ്രപ്ഷൻ (പ്ലസന്റ ഗർഭാശയത്തിൻറെ മതിലിൽ നിന്ന് വേർപെടുത്തുമ്പോൾ) പോലുള്ള മാതൃസങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് ,

അപകടസാധ്യത ഘടകങ്ങൾ[തിരുത്തുക]

ചില സ്ത്രീകൾക്ക് ഗർഭകാലത്ത് രക്താതിമർദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തഴെ പറയുന്നവയാണ് അപകട സാധ്യത കൂട്ടുന്ന ഘടകങ്ങൾ

  • വിട്ടുമാറാത്ത രക്താതിമർദ്ദമുള്ള സ്ത്രീകൾ (ഗർഭിണിയാകുന്നതിന് മുമ്പ് ഉയർന്ന രക്തസമ്മർദ്ദം).
  • മുൻ ഗർഭകാലത്ത് ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ പ്രീക്ലാംപ്സിയ വികസിപ്പിച്ച സ്ത്രീകൾ, പ്രത്യേകിച്ച് ഈ അവസ്ഥകൾ ഗർഭാവസ്ഥയുടെ തുടക്കത്തിൽ ഉണ്ടായാൽ.
  • ഗർഭധാരണത്തിന് മുമ്പ് അമിതവണ്ണമുള്ള സ്ത്രീകൾ.
  • 20 വയസ്സിന് താഴെയോ 40 വയസ്സിന് മുകളിലോ പ്രായമുള്ള ഗർഭിണികൾ.
  • ഒന്നിലധികം കുഞ്ഞുങ്ങളെ ഗർഭം ധരിച്ച സ്ത്രീകൾ.
  • പ്രമേഹം, വൃക്കരോഗം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ല്യൂപ്പസ് അല്ലെങ്കിൽ സ്ക്ലിറോഡെർമ എന്നിവയുള്ള സ്ത്രീകൾ. [9]

റഫറൻസുകൾ[തിരുത്തുക]

  1. Vos, Theo; et al. (October 2016). "Global, regional, and national incidence, prevalence, and years lived with disability for 310 diseases and injuries, 1990-2015: a systematic analysis for the Global Burden of Disease Study 2015". Lancet. 388 (10053): 1545–1602. doi:10.1016/S0140-6736(16)31678-6. PMC 5055577. PMID 27733282.
  2. Wang, Haidong; et al. (October 2016). "Global, regional, and national life expectancy, all-cause mortality, and cause-specific mortality for 249 causes of death, 1980-2015: a systematic analysis for the Global Burden of Disease Study 2015". Lancet. 388 (10053): 1459–1544. doi:10.1016/s0140-6736(16)31012-1. PMC 5388903. PMID 27733281.
  3. "Hypertensive disease of pregnancy and maternal mortality". Current Opinion in Obstetrics & Gynecology. 25 (2): 124–132. April 2013. doi:10.1097/gco.0b013e32835e0ef5. PMID 23403779.
  4. WHO recommendations for prevention and treatment of pre-eclampsia and eclampsia (PDF). 2011. ISBN 978-92-4-154833-5.
  5. 5.0 5.1 "Hypertensive disease of pregnancy and maternal mortality". Current Opinion in Obstetrics & Gynecology. 25 (2): 124–132. April 2013. doi:10.1097/gco.0b013e32835e0ef5. PMID 23403779.
  6. GBD 2013 Mortality Causes of Death Collaborators (January 2015). "Global, regional, and national age-sex specific all-cause and cause-specific mortality for 240 causes of death, 1990-2013: a systematic analysis for the Global Burden of Disease Study 2013". Lancet. 385 (9963): 117–171. doi:10.1016/S0140-6736(14)61682-2. PMC 4340604. PMID 25530442. {{cite journal}}: |last= has generic name (help)CS1 maint: numeric names: authors list (link)
  7. "40". Williams obstetrics (24th ed.). McGraw-Hill Professional. 2014. ISBN 9780071798938.
  8. "High Blood Pressure in Pregnancy - NHLBI, NIH". www.nhlbi.nih.gov (in ഇംഗ്ലീഷ്). Archived from the original on 2017-07-10. Retrieved 2017-11-08.
  9. "High Blood Pressure in Pregnancy - NHLBI, NIH". www.nhlbi.nih.gov (in ഇംഗ്ലീഷ്). Archived from the original on 2017-07-10. Retrieved 2017-11-08.