ഗർഭസ്ഥശിശുവിന്റെ രക്തചംക്രമണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭ്രൂണത്തിന്റെ രക്തചംക്രമണം
ഭ്രൂണത്തിന്റെ രക്തചംക്രമണ സംവിധാനത്തിൽ അവികസിതവും ഭാഗികമായി പ്രവർത്തിക്കുന്നതുമായ അവയവങ്ങളിൽ നിന്ന് രക്തം വഴിതിരിച്ചുവിടാൻ മൂന്ന് ഷണ്ടുകൾ ഉൾപ്പെടുന്നു. അതുപോലെ തന്നെ പ്ലാസന്റയിലേക്കും പുറത്തേക്കും രക്തം വിതരണം ചെയ്യുന്നു.
Gives rise to രക്തചംക്രമണവ്യൂഹം

ഗർഭസ്ഥശിശുവിന്റെ രക്തചംക്രമണ സംവിധാനം മുതിർന്നവരുടെ രക്തചംക്രമണത്തിൽ നിന്ന് വ്യത്യസ്തമാണ്. ഗർഭസ്ഥശിശുവിന്റെ രക്തചംക്രമണം പ്ലാസന്റ, പൊക്കിൾക്കൊടി, ഹൃദയം, സിസ്റ്റമിക് രക്തക്കുഴലുകൾ എന്നിവ ചേർന്നതാണ്. ഭ്രൂണത്തിന്റെ ഹൃദയം 22-ആം ദിവസം പ്രവർത്തനമാരംഭിക്കുന്നു. ഇത് ഗർഭസ്ഥശിശുവിന്റെ രക്തചംക്രമണത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നു. പൊക്കിൾക്കൊടിയിലെ രക്തക്കുഴലുകളിലൂടെ ഗർഭസ്ഥശിശുവിന് ആവശ്യമായ എല്ലാ പോഷകങ്ങളും ഓക്സിജനും പ്ലാസന്റയിലൂടെ അമ്മയിൽ നിന്ന് ലഭിക്കുന്നു. ഭ്രൂണത്തിൽ നിന്നുള്ള പാഴ്‌വസ്തുക്കളും കാർബൺ ഡൈ ഓക്‌സൈഡും പൊക്കിൾക്കൊടിയിലൂടെ പ്ലാസന്റ വഴി അമ്മയുടെ രക്തചംക്രമണത്തിലേക്ക് തിരികെ അയയ്‌ക്കപ്പെടുന്നു.[1]

പ്ലാസന്റയിലെയും പൊക്കിൾക്കൊടിയിലെയും രക്തക്കുഴലുകൾ രക്തചംക്രമണത്തിൽ ഉൾപ്പെടുന്നു. അതിൽ രണ്ട് ധമനിയും ഒരു സിരയും അടങ്ങിയിരിക്കുന്നു. ഭ്രൂണത്തിന്റെ രക്തചംക്രമണം ഡക്റ്റസ് ആർട്ടീരിയോസസ് എന്നറിയപ്പെടുന്ന ഒരു ഷണ്ട് വഴി ശ്വാസകോശത്തെ മറികടക്കുന്നു. ഡക്‌ടസ് വെനോസസ്ഴി കരളും ബൈപാസ് ചെയ്യപ്പെടുന്നു. വലത് ഏട്രിയത്തിൽ നിന്ന് ഇടത് ആട്രിയത്തിലേക്ക് ഫോറാമെൻ ഓവൽ വഴി രക്തത്തിന് സഞ്ചരിക്കാൻ കഴിയും. ഗർഭസ്ഥശിശുവിന്റെ രക്തചംക്രമണവ്യൂഹം മൂലം മാലിന്യ ഉൽപ്പന്നങ്ങളും കാർബൺ ഡയോക്സൈഡും നീക്കം ചെയ്യുമ്പോൾ പോഷകങ്ങളും ഓക്സിജനും നൽകുന്നു. ഈ സങ്കീർണ്ണമായ സംവിധാനം പ്ലാസന്റയിൽ നിന്ന് ഓക്സിജൻ അടങ്ങിയ രക്തവും പോഷകങ്ങളും സ്വീകരിക്കാൻ ഭ്രൂണത്തെ അനുവദിക്കുന്നു. സാധാരണ ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് മിനിറ്റിന് 110-നും 160-നും ഇടയിലാണ്. മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഭ്രൂണത്തിന്റെ വെൻട്രിക്കുലാർ ഫില്ലിങ്ങും സങ്കോചവും കുറയുന്നു. ഗർഭസ്ഥശിശുവിന്റെ രക്തചംക്രമണം ജനനത്തിനു ശേഷം ഗർഭാശയത്തിനു പുറത്തുള്ള ജീവിതത്തെ ഉൾക്കൊള്ളാൻ വേഗത്തിലുള്ള പരിവർത്തനത്തിന് വിധേയമാകുന്നു.[2]

അവലംബം[തിരുത്തുക]

  1. Philadelphia, The Children's Hospital of (2014-08-23). "Blood Circulation in the Fetus and Newborn" (in ഇംഗ്ലീഷ്). Retrieved 2022-10-28.
  2. Remien, Kailey; Majmundar, Sapan H. (2022), "Physiology, Fetal Circulation", StatPearls, StatPearls Publishing, PMID 30969532, retrieved 2022-10-28