രക്തക്കുഴൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രക്തക്കുഴലുകൾ.

രക്തചംക്രമണ വ്യവസ്ഥയിൽ രക്തം വഹിക്കുന്ന ഒരു ട്യൂബാണ് രക്തക്കുഴലുകൾ.[1] ഈ രക്തവാഹിനികൾ ശരീരത്തിലെ ടിഷ്യൂകളിലേക്ക് രക്തകോശങ്ങൾ, പോഷകങ്ങൾ, ഓക്സിജൻ എന്നിവ എത്തിക്കുന്നു. അവ ടിഷ്യൂകളിൽ നിന്ന് മാലിന്യങ്ങളും കാർബൺ ഡൈ ഓക്സൈഡും എടുക്കുന്നു. ജീവൻ നിലനിർത്താൻ രക്തക്കുഴലുകൾ ആവശ്യമാണ്. കാരണം ശരീരത്തിലെ എല്ലാ ടിഷ്യൂകളും അവയുടെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു.[2] അഞ്ച് തരം രക്തക്കുഴലുകൾ ഉണ്ട്. ഹൃദയത്തിൽ നിന്ന് രക്തം കൊണ്ടുപോകുന്ന ധമനികൾ, ആർട്ടീരിയോൾ, രക്തത്തിനും ടിഷ്യൂകൾക്കുമിടയിൽ ജലത്തിന്റെയും രാസവസ്തുക്കളുടെയും കൈമാറ്റം നടത്തുന്ന കാപ്പിലറികൾ, വെനുലെകൾ, കാപ്പിലറികളിൽ നിന്ന് രക്തം തിരികെ ഹൃദയത്തിലേക്ക് കൊണ്ടുപോകുന്ന സിരകൾ.

രക്തക്കുഴലുകളുമായി ബന്ധപ്പെട്ടത് എന്നർത്ഥം വരുന്ന വാസ്കുലർ എന്ന വാക്ക് രക്തക്കുഴൽ എന്നർഥമുള്ള ലാറ്റിൻ വാസിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. പ്രായപൂർത്തിയായ ഒരു മനുഷ്യശരീരത്തിൽ 100,000 കിലോമീറ്റർ രക്തക്കുഴലുകൾ ഉണ്ട്. പുതിയ രക്തക്കുഴലുകൾ വളരുന്നതിനെ ആൻജിയോജെനിസിസ് എന്ന് വിളിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Blood Vessels – Heart and Blood Vessel Disorders". Merck Manuals Consumer Version. Merck Sharp & Dohme Corp. മൂലതാളിൽ നിന്നും 24 April 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-12-22.
  2. "How Does Blood Flow Through Your Body". Cleveland Clinic.
"https://ml.wikipedia.org/w/index.php?title=രക്തക്കുഴൽ&oldid=3816232" എന്ന താളിൽനിന്ന് ശേഖരിച്ചത്