വെൺ കൊതുമ്പന്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗ്രേയ്റ്റ് വൈറ്റ് പെലിക്കൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെണ് കൊതുമ്പന്നം
Whitepelican edit shadowlift.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Pelecaniformes
കുടുംബം: Pelecanidae
ജനുസ്സ്: Pelecanus
വർഗ്ഗം: ''P. onocrotalus''
ശാസ്ത്രീയ നാമം
Pelecanus onocrotalus
Linnaeus, 1758

പെലിക്കൻ കുടുംബത്തിൽപ്പെടുന്ന ഒരു പക്ഷിയാണ് വെൺ കൊതുമ്പന്നം.[2] [3][4][5] ഈസ്റ്റേൺ വൈറ്റ് പെലിക്കൻ, റോസി പെലിക്കൻ, വൈറ്റ് പെലിക്കൻ എന്നൊക്കെ അറിയപ്പെടുന്ന ഗ്രേയ്റ്റ് വൈറ്റ് പെലിക്കൻ (ശാസ്ത്രീയനാമം: Pelecanus onocrotalus). [6] തെക്കുകിഴക്കേ യൂറോപ്പ് മുതൽ ഏഷ്യയിലെയും ആഫ്രിക്കയിലെയും ചതുപ്പുകളിലും ആഴമില്ലാത്ത തടാകങ്ങളിലും ഇവ കാണപ്പെടുന്നു. [6]

വിവരണം[തിരുത്തുക]

ഇതൊരു വലിയ പക്ഷിയാണ്. ചിറകുകളുടെ അറ്റം തമ്മിൽ 226-330 സെ.മീ നീളമുണ്ട്. [7][8][9]

ഈ പക്ഷിയുടെ മൊത്തം നീളം 14-180 സെ.മീ ആണ്. കൊക്കിന്റെ നീളം 28.9 സെ.മീ തൊട്ട് 47.1 സെ.മീ വരെയാണ്. [10] പ്രജനന കാലത്ത് പൂവന്റെ മുഖത്തെ തൊലിക്ക് പിങ്കു നിറവും പിടയ്ക്ക് ഓറഞ്ചു നിറവുമാണ്.[11]

വിതരണം[തിരുത്തുക]

തൃശ്ശൂർ മൃഗശാലയിലെ Great White Pelican Pelecanus Onocrotalus
ജോടികള് പ്രജനന കാലത്ത്, നമീബിയയില്

ആഴംകുറഞ്ഞ തണുപ്പില്ലാത്ത് ശുദ്ധജലത്തിൽ ഇവയെ കാണുന്നു.

Feeding behavior[തിരുത്തുക]

-

ഇവയുടെ പ്രധാന ഭക്ഷണം മത്സ്യമാണ്. ഭക്ഷണത്തിനുവേണ്ടി നൂറ് കി.മീ വരെ പറക്കും. [9] ഇവയ്ക്ക് ഒരു ദിവസം 0.9 – 1.4 കി.ഗ്രാം വരെ മത്സ്യം വേണം. [9] വെള്ളത്തിൽ ആറോ എട്ടോ പക്ഷികൾ കുതിര ലാടത്തിന്റെ ആകൃതിയിൽ നിരന്നാണ് ചിലപ്പോൾ ഇര തേടുന്നത്. ചിലപ്പോൾ മറ്റു പക്ഷികളുടെ കുഞ്ഞുങ്ങളേയും ഭക്ഷിക്കും.

പ്രജനനം[തിരുത്തുക]

ഇന്ത്യയിലെ പ്രജനന കാലം ഏപ്രിൽ മുതല് മെയ് വരെയാണ്. ഒരു സമയത്ത് 1-4 മുട്ടകളാണ് ഇടുന്നത്. കൂട്ടമായാണ് ഇവ പ്രജനനം നടത്തുന്നത്. [9] മുട്ട വിരിയാൻ 29-36 ദിവസമെടുക്കും.

പറക്കൽ

അവലംബം[തിരുത്തുക]

 1. BirdLife International (2012). "Pelecanus onocrotalus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. 
 2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa 7 (13): 7983–8009. ഡി.ഒ.ഐ.:10.11609/JoTT.2001.7.13.7983-8009. 
 3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017. 
 4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 എഡി.). കേരള സാഹിത്യ അക്കാദമി. p. 489. ഐ.എസ്.ബി.എൻ. 978-81-7690-251-9. 
 5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
 6. 6.0 6.1 Ali, S. (1993). The Book of Indian Birds. Bombay: Bombay Natural History Society. ഐ.എസ്.ബി.എൻ. 0-19-563731-3. 
 7. Wood, Gerald (1983). The Guinness Book of Animal Facts and Feats. ഐ.എസ്.ബി.എൻ. 978-0-85112-235-9. 
 8. Harrison, Peter, Seabirds: An Identification Guide. Houghton Mifflin Harcourt (1991), ISBN 978-0-395-60291-1
 9. 9.0 9.1 9.2 9.3 del Hoyo, J; Elliot, A; Sargatal, J (1992). Handbook of the Birds of the World 1. Barcelona: Lynx Edicions. ഐ.എസ്.ബി.എൻ. 8487334105. 
 10. Birds of East Africa by John Fanshawe & Terry Stevenson. Elsevier Science (2001), ISBN 978-0856610790
 11. Mclachlan, G. R.; Liversidge, R. (1978). "42 White Pelican". Roberts Birds of South Africa. Illustrated by Lighton, N. C. K.; Newman, K.; Adams, J.; Gronvöld, H (4th എഡി.). The Trustees of the John Voelcker Bird Book Fund. pp. 23–24. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെൺ_കൊതുമ്പന്നം&oldid=2608352" എന്ന താളിൽനിന്നു ശേഖരിച്ചത്