ഗ്രമൻ എഫ്-14 ടോംകാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


എഫ്-14 ടോംകാറ്റ്
സതേൺ വാച്ച് പദ്ധതിക്കിടയിൽ യുസ് ഷിപ്പ് നിമിറ്റ്സസിൽ നിന്ന് പറന്നുയരുന്ന എഫ്-14
സതേൺ വാച്ച് പദ്ധതിക്കിടയിൽ യുസ് ഷിപ്പ് നിമിറ്റ്സസിൽ നിന്ന് പറന്നുയരുന്ന എഫ്-14
തരം തടസ്സപ്പെടുത്തുന്ന വിമാനം, ബഹുപ്രയോഗ വിമാനം, പോർവിമാനം
നിർമ്മാതാവ് ഗ്രമൻ
ആദ്യ പറക്കൽ 1970 ഡിസംബർ 21
അവതരണം 1974 സെപ്റ്റംബർ
ഉപയോഗം നിർത്തിയ തീയതി 2006 സെപ്റ്റംബർ 22
സ്ഥിതി ഇറാനുവേണ്ടി നിർമ്മിക്കുന്നുണ്ട്.
പ്രാഥമിക ഉപയോക്താക്കൾ അമേരിക്കൻ വ്യോമസേന
ഇറാനിയൻ വ്യോമസേന
നിർമ്മിച്ച എണ്ണം 712
ഒന്നിൻ്റെ വില US $3,80,00,000 (1998-ൽ)

അമേരിക്കൻ ഐക്യനാടുകളുടെ നാവികസേനയ്ക്കായി ഗ്രമൻ ഏയ്റോസ്പേസ് കോർപ്പറേഷൻ നിർമ്മിച്ച ഇരട്ട എഞ്ചിനുള്ള ശബ്ദാദിവേഗ യുദ്ധവിമാനമാണ് എഫ് 14 ടോംകാറ്റ്.Grumman F-14 Tomcat സുഗമമായ പ്രവർത്തനത്തിന് രണ്ട് വൈമാനികർ ആവശ്യമുള്ള ഈ വിമാനത്തിന്റെ ചിറകുകളുടെ ആകൃതി ക്രമീകരിക്കാവുന്നതാണ്. വിയറ്റ്നാം യുദ്ധ കാലത്ത് സോവിയറ്റ് നിർമ്മിത മിഗ് വിമാനങ്ങളോട് പോരാടാൻ ശേഷിയുള്ള വിധത്തിൽ നിർമ്മിക്കപ്പെട്ട വിമാനമാണിത്. എഫ് 111ബി പദ്ധതി തകിട മറിയാനിടയായതോടെയാണ് ടോംകാറ്റിന്റെ പദ്ധതിക്കു തിരി കൊളുത്തപ്പെട്ടത്.


1970-ൽ ആദ്യ പറക്കൽ നടത്തിയ ഈ വിമാനം, 1974-ൽ എഫ് 4 ഫാന്റം III വിമാനങ്ങൾക്കു പകരമായി ആദ്യം വിന്യസിച്ചു. 1990-കളിൽ പുതിയ ശേഷികൾ ചേർത്ത വിമാനം 2006 സെപ്റ്റംബർ 22-നു നാവികസേനയിലെ സേവനം അവസാനിപ്പിച്ചു. ഇന്ന് ഇറാൻ മാത്രമേ എഫ് 14 സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുള്ളു.

പരാമർശങ്ങൾ[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രമൻ_എഫ്-14_ടോംകാറ്റ്&oldid=3630786" എന്ന താളിൽനിന്ന് ശേഖരിച്ചത്