Jump to content

ഗോയ്‌കാനഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗോയ്‌കാനഡി എന്നത് ഗോവ പ്രദേശത്ത് ഉപയോഗിക്കപ്പെടുന്ന ഒരു പുരാതന ലിപിയാണ്. ഈ ലിപിയെ കാണ്ഡവി എന്നും വിളിച്ചിരുന്നു. [1] കൊങ്കണിയും ചിലപ്പോൾ മറാത്തിയും എഴുതാൻ ഈ ലിപി ഉപയോഗിച്ചിരുന്നു. അതുപോലെ, സരസ്വത് , ദേവാജ്ന തുടങ്ങിയ കുടുംബങ്ങൾ അവരുടെ വാണിജ്യാവശ്യങ്ങൾക്കും നിലനിർത്താൻ മോഡി ലിപിയോടൊപ്പം ഉപയോഗിച്ചു. [1] [2] [3]

ഉപയോഗവും അന്യംനിൽക്കലും

[തിരുത്തുക]

ഗോവയിലെ മതവിചാരണകൾ കൊങ്കണി ഭാഷയുടെ ചരിത്രത്തിലെ ഒരു കളങ്കമാണ്. ഗോവ മതവിചാരണകളുടെ ഉത്തരവനുസരിച്ച്, പ്രാദേശിക ഭാഷകളിലെ പുസ്തകങ്ങൾ കൈവശം വെയ്ക്കുന്നത് കുറ്റമായാണ് കണക്കാക്കിയിരുന്നത്. കൊങ്കണി, മറാഠി, സംസ്കൃതം എന്നീഭാഷകളിലെ എല്ലാ പുസ്തകങ്ങളും പിടികൂടുകയും വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടേക്കാവുന്ന സംശയം ഉന്നയിച്ച് കത്തിച്ചുകളയുകയും ചെയ്തു. കല, സാഹിത്യം, ശാസ്ത്രം, മുതലായവ കൈകാര്യം ചെയ്യുന്ന വിലയേറിയ മത-അല്ലാത്ത സാഹിത്യം പോലും ഇതിന്റെ ഭാഗമായി നശിപ്പിക്കപ്പെട്ടുവെന്നു വിശ്വസിക്കുന്നു. ഉദാഹരണമായി, 1548 നവംബർ 24 ലെ ഒരു കത്തിൽ മതവിചാരണയ്ക്കും മുമ്പുതന്നെ, ഫാദർ ജോവൊ ഡി ആൽബുക്കര്ക്ക് ഈ നേട്ടത്തിൽ അഭിമാനിക്കുന്നു. [4]

പോർച്ചുഗലിലെ മ്യൂസിയങ്ങളിൽ കാണപ്പെടുന്ന പല കൊങ്കണി കൈയെഴുത്തുപ്രതികളും കണ്ഡവി ലിപിയിലെ ഹിന്ദു പുരാണങ്ങളുടെ കൈയെഴുത്തുപ്രതികളുടെ റോമൻ ലിപ്യന്തരണങ്ങളാണ്. [5] [6] ഈ ലിപിയിൽ എഴുതിയ ആദ്യത്തെ പ്രമാണം രവല സേത്തി, പോർച്ചുഗീസ് രാജാവിനെഴുതിയ ഒരു ഹർജിയാണ്. പതിനഞ്ചാം നൂറ്റാണ്ടിലെ ഈ രേഖയിൽ കൊങ്കണിയിൽ ഇങ്ങനെ ഒരു ഒപ്പ് ഉണ്ട്: രവാല സേത്തി ബരാഹ (പരിഭാഷ: രമാലാ സേത്തിയുടെ എഴുത്ത് ). [3] പോർട്ടുഗീസുകാർക്കു മുൻപുള്ള കണ്ഡാവിയിലെ പ്രമാണങ്ങളും പുസ്തകങ്ങളും രേഖകളും പോർച്ചുഗീസ് മിഷണറിമാർ കത്തിച്ചതായി വിശ്വസിക്കപ്പെടുന്നു. [4]

അവലംബം

[തിരുത്തുക]
  1. 1.0 1.1 National Archives of India (1985). Indian archives, Volume 34. National Archives of India.,. p. 4.{{cite book}}: CS1 maint: extra punctuation (link)
  2. Silva, Severine (1963). Toponomy of Canara. Popular Prakashan. p. 12.
  3. 3.0 3.1 Ghantkar, Gajanana (1993). History of Goa through Gõykanadi script (in English, Konkani, Marathi, and Kannada). pp. Page x.{{cite book}}: CS1 maint: unrecognized language (link)
  4. 4.0 4.1 Saradesāya, Manohararāya (2000). A history of Konkani literature: from 1500 to 1992. Sahitya Akademi. p. 317. ISBN 9788172016647.
  5. Bhembre, Uday (September 2009). Konkani bhashetalo paylo sahityakar:Krishnadas Shama. Sunaparant Goa. pp. 55–57.
  6. South Asian language review, Volumes 1-2. Creative Publishers. 1991. p. 12.
"https://ml.wikipedia.org/w/index.php?title=ഗോയ്‌കാനഡി&oldid=3257022" എന്ന താളിൽനിന്ന് ശേഖരിച്ചത്