ഗോബിന്ദ് സാഗർ

Coordinates: 31°25′N 76°30′E / 31.417°N 76.500°E / 31.417; 76.500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോബിന്ദ് സാഗർ
സ്ഥാനംBilaspur District
നിർദ്ദേശാങ്കങ്ങൾ31°25′N 76°30′E / 31.417°N 76.500°E / 31.417; 76.500
TypeReservoir)
പ്രാഥമിക അന്തർപ്രവാഹം4.4- 8.0 million cusecs
Primary outflows4.9- 7.0 million cusecs
Basin countriesIndia
അവലംബംFAO

ഗോബിന്ദ് സാഗർ ഹിമാചൽ പ്രദേശിലെ ബിലാസ്പുർ ജില്ലയിലുള്ള മനുഷ്യനിർമ്മിതമായ തടാകമാണ് ഗോവിന്ദ് സാഗർ. [2]ബക്രാഡാം മൂലമാണ് ഇത് രൂപപ്പെട്ടത്.

സത്‌ലജ് നദിയിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. പത്താമത്തെ സിഖ്ഗുരുവായ ഗുരുഗോബിന്ദ് സിങ്ങിന്റെ സ്മരണാർഥമാണ് തടാകത്തിന് ഈ പേർ കൊടുത്തത്. ബക്രാഡാം അതിന്റെ അടിത്തറയിൽ നിന്നും 225.5 മീ. ഉയരത്തിലാണ്. 1955ൽ പണിതുടങ്ങിയ ഡാം പൂർത്തിയാക്കിയത് 1962ൽ ആണ്. ഡാമിലെ ജലനിരപ്പ് നിലനിർത്തുന്നതിനായി ബിയാസ് നദിയെ 1976ൽ സത്‌ലജുമായി ബന്ധിപ്പിച്ചു. [3] [4]

സ്ഥാനവും മറ്റുകാര്യങ്ങളും[തിരുത്തുക]

ജലസംഭരണി ബിലാസ്‌പൂർ, ഉന എന്നീ ജില്ലകളിലായാണ് സ്ഥിതിചെയ്യുന്നത്. ബിലാസ്‌പുർ ബക്രാഡാമിൽ നിന്നും ഏകദേശം 91 കി. മി അകലെയാണ്. [5]

ജലകായിക വിനോദങ്ങൾ[തിരുത്തുക]

ഹിമാചൽ പ്രദേശിലെ ബിലാസ്പ്പുരിലെ 56കി.മീ നീളവും 3 കി. മീ വീതിയുമുള്ള ഗോബിന്ദ്സാഗർ ജലസംഭരണിയിൽ പലതരം ജലകായികവിനോദങ്ങൾ നടക്കാറുണ്ട്. നീന്തൽ, സർഫിംഗ്, വാട്ടർസ്കീയിംഗ്, കയാക്കിംഗ്, തുഴയൽ, കാനോയിംഗ്, വാട്ടർ റിവർ റാഫ്റ്റിംഗ് എന്നിവ നടക്കുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. [1]
  2. himachaltourism.gov.in
  3. India After Gandhi. Ramachandra Guha (2008). India After Gandhi, page 215. Pan Macmillan Ltd., London.
  4. http://www.himachalworld.com/himachal-geography/lakes-in-himachal.html
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-11. Retrieved 2016-05-03.
"https://ml.wikipedia.org/w/index.php?title=ഗോബിന്ദ്_സാഗർ&oldid=4012777" എന്ന താളിൽനിന്ന് ശേഖരിച്ചത്