ഗേറ്റ്സ് ഒഫ് ദി ആർട്ടിക് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അമേരിക്കൻ ഐക്യനാടുകളിലെ അലാസ്കയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഗേറ്റ്സ് ഒഫ് ദി ആർട്ടിക് (ഇംഗ്ലീഷ്: Gates of the Arctic National Park and Preserve). അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം കൂടിയാണ് ഇത്. 8,472,506 ഏക്കർs (3,428,702 ഹെ) വിസ്തൃതിയുള്ള, ഈ ദേശീയോദ്യാനത്തിന് അമേരിക്കയിലെ ദേശീയോദ്യാനങ്ങളിൽ വെച്ച് വലിപ്പത്തിൽ രണ്ടാം സ്ഥാനമാണുള്ളത്. ബ്രൂക്സ് മലനിരകളുടെ ഒരു ഭാഗം ദേശീയോദ്യാനത്തിന്റെ പരിധിയിൽ വരുന്നു. 1978 ഡിസംബർ 1ന്, ഈ പ്രദേശത്തിന് ദേശീയ സ്മാരക പദവി ലഭിച്ചിരുന്നു. 1980-ൽ അലാസ്കയിലെ ദേശീയ പ്രാധാന്യമുള്ള പ്രദേശങ്ങളുടെ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടെ ഗേറ്റ്സ് ഓഫ് ദി ആർട്ടിക്കിന് ദേശീയോദ്യാന പദവി ലഭിച്ചു.[1]

അവലംബം[തിരുത്തുക]

  1. "Gates of the Arctic Wilderness". Wilderness.net. ശേഖരിച്ചത് 2012-03-06.