ഗുരു ചെങ്ങന്നൂർ രാമൻ പിള്ള
ഗുരു ചെങ്ങന്നൂർ രാമൻ പിള്ള | |
---|---|
തിരുവിതാംകൂർ രാജാവിന്റെ പാലസ് കകാകളി യോഗം65 years. | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Raman Pillai 16 January 1886 pandanad, Chengannur, Kingdom of Travancore, British India (now in Kerala, India) |
മരണം | 11 നവംബർ 1980 pandanad, Chengannur, Kerala, India | (പ്രായം 94)
തൊഴിൽ | Kathakali artist, Kathakali teacher |
പ്രമുഖനായ കഥകളി നടനായിരുന്നു ഗുരു ചെങ്ങന്നൂർ രാമൻപിള്ള (1886–1980). പ്രതിനായക സ്ഥാനത്തുള്ള കത്തി വേഷങ്ങൾ അഭിനയിക്കുന്നതിൽ മികവ് കാട്ടിയിരുന്നു. ബാണൻ, ദുര്യോധനൻ, രാവണൻ, കീചകൻ, ജരാസന്ധൻ എന്നിവയൊക്കെ ആയിരുന്നു പ്രസിദ്ധ വേഷങ്ങൾ. 1101 മുതൽ കൊട്ടാരം കഥകളി നടനായിരുന്നു. 65 വർഷത്തോളം കൊട്ടാരം കഥകളി യോഗത്തിനു നേതൃത്വം നൽകി.
16 ജനുവരി 1886, ന് ചെങ്ങന്നൂരിൽ ജനിച്ചു. അഭിനയത്തിനു പ്രാധാന്യം നൽകുന്ന തെക്കൻ കേരളത്തിലെ കപ്ലിങ്ങാട് ശൈലിയുടെ ആചാര്യനായിരുന്നു. "തെക്കൻ ചിട്ടയിലുള്ള അഭ്യാസക്രമങ്ങൾ"" എന്ന പുസ്തകം ചെങ്ങന്നൂർ രാമൻ പിള്ള രചിച്ചിട്ടുണ്ട്.
തകഴി കേശവപ്പണിയ്ക്കർ, മാത്തൂർ കുഞ്ഞുകൃഷ്ണപ്പണിയ്ക്കർ, കുഞ്ഞുകൃഷ്ണപ്പണിയ്ക്കർ തുടങ്ങിയവരുടെ കീഴിലുള്ള അഭ്യസനം ചെങ്ങനൂർ രാമൻ പിള്ളയെ ഒത്ത ഒരു നടനാക്കി മാറ്റി. മങ്കൊമ്പ് ശിവശങ്കരപ്പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപ്പിള്ള, മടവൂർ വാസുദേവൻ നായർ തുടങ്ങിയവർ അദ്ദേഹത്തിൻറെ പ്രസിദ്ധ ശിഷ്യന്മാരാണ്.
11 നവംബർ 1980-ന് അന്തരിച്ചു. .
പുരസ്‌കാരങ്ങൾ
[തിരുത്തുക]കൃതികൾ
[തിരുത്തുക]- തെക്കൻ ചിട്ടയിലുള്ള അഭ്യാസക്രമങ്ങൾ" [3]
അവലംബം
[തിരുത്തുക]- ↑ Padma Shri Awards (1970–79)
- ↑ "Akademi Awardee". http://www.sangeetnatak.gov.in/. Archived from the original on 2019-12-21.
{{cite news}}
: External link in
(help)|work=
- ↑ Prominent Indian Personalities