ഗീവർഗ്ഗീസ് മൂന്നാമൻ യൗനാൻ
ദൃശ്യരൂപം
പുരാതന പൗരസ്ത്യ സഭയുടെ നിലവിലെ പരാമാദ്ധ്യക്ഷനാണ് ഗീവർഗ്ഗീസ് മൂന്നാമൻ യൗനാൻ. സഭയുടെ 110ാമത്തെ കാതോലിക്കോസ്-പാത്രിയർക്കീസ് ആയി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം അമേരിക്കയിലെ ചിക്കാഗോ രൂപതയുടെ ആപ്പിസ്കോപ്പ ആയിരുന്നു.[1]
മാർ ഗീവർഗ്ഗീസ് മൂന്നാമൻ യൗനാൻ | |
---|---|
കിഴക്കിന്റെ കാതോലിക്കോസ് | |
ഭദ്രാസനം | സെലൂക്യാ-ക്ടെസിഫോൺ |
മുൻഗാമി | മാർ അദ്ദായി രണ്ടാമൻ |
വ്യക്തി വിവരങ്ങൾ | |
ദേശീയത | ഇറാഖി |
വിഭാഗം | പുരാതന പൗരസ്ത്യ സഭ |
2022 നവംബർ 12ന് നടന്ന സഭാ സൂനഹദോസാണ് അദ്ദേഹത്തെ പരമാദ്ധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുത്തത്. 2023 ജൂൺ 9ന് അദ്ദേഹം ഔദ്യോഗികമായി പാത്രിയർക്കീസ് സ്ഥാനത്ത് ആരോഹിതനമേറ്റു.[2] മുൻപത്തെ പാത്രിയർക്കീസ് ആയിരുന്ന മാർ അദ്ദായി രണ്ടാമൻ കാലം ചെയ്ത ഒഴിവിൽ ആദ്യം ഓസ്ട്രേലിയയുടെയും ന്യൂസിലൻഡിന്റെയും മെത്രാപ്പോലീത്തയായ യാക്കോബ് ദാനിയേലിനെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ അദ്ദേഹം വ്യക്തിപരമായ കാരണങ്ങളാൽ പദവി ഏറ്റെടുക്കുന്നതിൽ നിന്ന് പിന്മാറിയതോടെയാണ് ഗീവർഗ്ഗീസ് യൗനാൻ പാത്രിയർക്കീസ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.[3][4]
അവലംബം
[തിരുത്തുക]- ↑ AsiaNews.it. "Headlines" (in ഇംഗ്ലീഷ്). Retrieved 2023-02-08.
- ↑ "Ancient Church of the East appoints new patriarch" (in ഇംഗ്ലീഷ്). 2023-06-14. Retrieved 2023-07-28.
- ↑ ""Alte Kirche des Ostens" wählte neuen Katholikos-Patriarchen". pro-oriente.at (in ജർമ്മൻ). Retrieved 2023-02-08.
- ↑ "La Antigua Iglesia de Oriente elige patriarca y dificulta la reunificación con la Iglesia Asiria de Oriente". infocatolica.com (in സ്‌പാനിഷ്). Retrieved 2023-02-08.